Pages

Sunday, June 10, 2012

ഒരപ്രതീക്ഷിത ക്ഷണം

ഒരാഴ്ച  മുമ്പ് അപ്രതീക്ഷിതമായി എന്റെ ഫോണിലേക്ക് ഒരു കാള്‍ വന്നു. മെഡിക്കല്‍/എഞ്ചിനീയറിംഗ് ഹെല്പ് ഡെസ്ക് മെംബര്‍ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി കാളുകള്‍ക്കിടയില്‍ ഒന്നാകും എന്ന് കരുതി അതും ഞാന്‍ അറ്റെന്റ് ചെയ്തു.
“മാഷെ...ഞാന്‍ ശബ്ന....പൊന്നാടില്‍ നിന്ന്....അറിയോ? “

ആനുകാലികങ്ങളില്‍ പല സ്ഥലങ്ങളിലും ശബ്നയെ പറ്റി വായിച്ച എനിക്ക്  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ബാഗ് വായിച്ചതും ഓര്‍മ്മയില്‍ വന്നതിനാല്‍ ബ്ലോഗര്‍ ശബ്നയെ പെട്ടെന്ന് തിരിച്ചറിഞ്ഞു.
“ഓ....ശബ്ന പൊന്നാട്......നന്നായി അറിയും.....കിണാശ്ശേരി സ്കൂളില്‍ പോയത് ഞാന്‍ ഈ അടുത്ത് വായിച്ചതേ ഉള്ളൂ‍....”

“ആ....എന്റെ ഒരു ചാരിറ്റബ്‌ള്‍ ട്രസ്റ്റ് ഉണ്ട്....അതിന്റെ രണ്ടാം വാര്‍ഷികം സാന്ത്വനകിരണം എന്ന പേരില്‍ വിപുലമായ പരിപാടികളോടെ നടത്താന്‍ ഉദ്ദേശിക്കുന്നു....”

“ആഹാ...സന്തോഷം....” ട്രസ്റ്റിനെപറ്റി മുമ്പ് കേട്ടിട്ടില്ല എങ്കിലും ശബ്ന ഇത്തരം ഒരു സംരംഭം നടത്തുന്നു എന്നറിഞ്ഞ സന്തോഷത്തില്‍ ഞാന്‍ പറഞ്ഞു.

“പരിപാടി നടത്തുന്നത് അരീക്കോട് വച്ചാ....ജൂണ്‍ ഒമ്പതിന് ശനിയാഴ്ച....മാഷ് രാവിലെ തന്നെ അവിടെ ഉണ്ടാകണം....”

“ആഹാ...അരീക്കോട് വച്ചോ....എങ്കില്‍ ഞാന്‍  ഉണ്ടായിരിക്കും....”

“മാഷ് മാത്രം പോരാ...“

“ങേ....നാട്ടുകാരേയും ഞാന്‍ കൂട്ടണോ...?” ഞാന്‍ ഒന്ന് ഞെട്ടി.

“അതല്ല....കുടുംബ സമേതം വരണം...അന്ന്  ഞങ്ങളുടെ ഒരു സംഗമം കൂടി നടക്കുന്നുണ്ട് ...കൊട്ടോട്ടിക്കാരനും ഉണ്ടാകും....  ”

എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുന്നതിനാല്‍ വീല്‍ ചെയറില്‍ തളക്കപ്പെട്ടവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ സാധിച്ചതിനാല്‍, മറ്റെന്ത് പ്രോഗ്രാം ഉണ്ടെങ്കിലും അതെല്ലാം  മാറ്റി വച്ച് ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ഉറപ്പിച്ചു.
“തീര്‍ച്ചയായും ഞാന്‍ കുടുംബ സമേതം മുഴുവന്‍ സമയവും അവിടെ ഉണ്ടാകും...ഇന്‍ഷാ അള്ളാഹ്”

പൊതുവെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളോടും ബ്ലോഗിനോടും വൈമുഖ്യം കാണിക്കുന്ന ഭാര്യയോട് അപ്പോള്‍ തന്നെ ഞാന്‍ ഈ വിവരം അറിയിച്ചു.അവളും കൂടെ വരാം എന്ന് അറിയിക്കുകയും ചെയ്തു.

സമീപ പ്രദേശങ്ങളിലെ ബൂലോക വാസികളെ അറിയിക്കാം എന്ന് കരുതിയെങ്കിലും നാട്ടിലുള്ളവരില്‍ മന്‍സൂര്‍ ചെറുവാടിയെ മാത്രമേ പെട്ടെന്ന് ഓര്‍മ്മ വന്നുള്ളൂ.മന്‍സൂര്‍ തിരുവനന്തപുരത്ത് ആയതിനാല്‍ ഈ വിവരം ഞാന്‍ പറഞ്ഞില്ല.

ഇന്നലെ ആ പരിപാടി വളരെ ഭംഗിയായി നടന്നു.ആദ്യാവസാനം വരെ ഞാന്‍ അതില്‍ പങ്കെടുത്തു.അതിന്റെ റിപ്പോര്‍ട്ട് ശബ്നയുടെ ബ്ലോഗില്‍ വരുന്നില്ല എങ്കില്‍ അടുത്ത ദിവസം ഞാന്‍ തന്നെ പോസ്റ്റ് ചെയ്യാം...

5 comments:

Areekkodan | അരീക്കോടന്‍ said...

ഒരാഴ്ച മുമ്പ് അപ്രതീക്ഷിതമായി എന്റെ ഫോണിലേക്ക് ഒരു കാള്‍ വന്നു. മെഡിക്കല്‍/എഞ്ചിനീയറിംഗ് ഹെല്പ് ഡെസ്ക് മെംബര്‍ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി കാളുകള്‍ക്കിടയില്‍ ഒന്നാകും എന്ന് കരുതി അതും ഞാന്‍ അറ്റെന്റ് ചെയ്തു.

Cv Thankappan said...

പരിപാടി ഭംഗിയായി നടന്നല്ലോ മാഷെ.
ആശംസകള്‍

ajith said...

ശബ്നയ്ക്കും മാഷിനും സല്പ്രവൃത്തികള്‍ക്കും ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി said...

ശബ്നയുടെ ട്രസ്റ്റ് സന്ദര്‍ശിക്കണം എന്ന് ഞാനും കരുതി ഇരിക്കായിരുന്നു. അടുത്തുള്ള ഫൈസു മദീനയോടു ഒരിക്കല്‍ അവിടെ പോവണം എന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരിപാടി മിസ്സ്‌ ആയി. ഉടനെ തന്നെ അവിടെ സന്ദര്‍ശിക്കാന്‍ കഴിയും എന്നാശിക്കുന്നു. കൂടെ ആ സംരഭത്തിന് പ്രാര്‍ത്ഥനയും. മാഷെയും ഉടനെ കാണാന്‍ പറ്റും എന്നാശിക്കുന്നു.

shabnaponnad said...

പരിപാടി കഴിയുന്നത് വരെ ഞങ്ങളുടെ കൂടെ നിന്ന മാഷിനും കുടുംബത്തിനും ഒരുപാട് നന്ദി. (ഈ പോസ്റ്റ് ഞാനിപ്പോഴാണ് കാണുന്നത്.)

Post a Comment

നന്ദി....വീണ്ടും വരിക