Pages

Saturday, August 31, 2013

എന്തിനാണാവോ ?

പണ്ട് ഗൂഗിള്‍ ബസ്സില്‍ കയറി ഞാന്‍ കുടുങ്ങിപ്പോയിരുന്നു. ബസ്സ് പോയി ശേഷം വന്ന  “ഗൂഗിള്‍ കൂട്ടണ “ ത്തില്‍ (Google +) നിന്നും ഇടക്കിടക്ക് ഓരോ മെസേജ് വരും. ‌‌ “ ----- ആഡഡ് യൂ ഇന്‍ Google + “ .ഞാന്‍ അത് അങ്ങനെത്തന്നെ വായിച്ച് വിടും, അപൂര്‍വ്വമായി ഒരു കൂട്ടണം അങ്ങോട്ടും കൊടുക്കും. ഇന്ന്‍ മെയില്‍ തുറന്നപ്പോ ഒരു കൂട്ടണം മെസേജ് കണ്ടു.
Grem Smith added you on Google +.

ക്രിക്കറ്റ് ഇപ്പോള്‍ കാണാറില്ലെ എങ്കിലും ഈ പേര് നല്ല പരിചയമുണ്ട്. ശുദ്ധ മലയാളത്തില്‍ എഴുനൂറ് പോസ്റ്റ് തികച്ച എന്നെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍  “ആഡ്” ചെയ്തത് എന്തിനാണാവോ ?അതോ ഇത് വേറെ Grem Smith ആണോ ?

അതല്ല ഇന്റെര്‍നെറ്റില്‍ ലോട്ടറി അടിക്കുന്ന പോലെ കൂട്ടണത്തിലും ഉണ്ടൊ വ്യാജന്മാര്‍ ?

9 comments:

Areekkodan | അരീക്കോടന്‍ said...

ശുദ്ധ മലയാളത്തില്‍ എഴുനൂറ് പോസ്റ്റ് തികച്ച എന്നെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ “ആഡ്” ചെയ്തത് എന്തിനാണാവോ ?

ആൾരൂപൻ said...

ശുദ്ധ മലയാളത്തില്‍ എഴുനൂറ് പോസ്റ്റ് തികച്ചതിന്റെ പേരിൽ വല്ല ലിംക അവാർഡും??????
അതോ ഗിന്നസ് വേൾഡ് റെക്കോർ.......?

Areekkodan | അരീക്കോടന്‍ said...

ആള്‍രൂപാ....അര്‍ജുന തന്നെ വിവാദത്തില്‍ ആയതിനാല്‍ ഇപ്പോള്‍ അപേക്ഷിക്കുന്നില്ല...എങ്കിലും ഉടന്‍ ഒരു സന്തോഷ വാര്‍ത്ത പ്രതീക്ഷിക്കുന്നു !!!!

ajith said...

സന്തോഷവാര്‍ത്തകള്‍ വരട്ടെ തുടര്‍ച്ചയായിട്ട്..!!

ഫൈസല്‍ ബാബു said...

ചിലപ്പോള്‍ അത് ശെരിക്കും ബിരിയാണി ആയിരിക്കും മാഷേ !! വിടാതെ പിടിച്ചോ

mini//മിനി said...

എന്റെ മിനിലോകം മലയാളം ബ്ലോഗ് വായനക്കാരിൽ ഇന്ത്യക്കാരെക്കാൾ ഇരട്ടി യു.എസ്.എ.ക്കാരാണ്. അവരത് വിറ്റ് കാശാക്കുന്നുണ്ടോ?

roopadarsakan said...

I lost your mobile number
please call me [ 9446942278]

Cv Thankappan said...

ആശംസകള്‍

Echmukutty said...

ഈ കൂട്ടണ വിദ്യ എനിക്കറിയില്ല. പണ്ടേ കണക്കിനു മോശം. വെറും കൂട്ടണം എന്ന് കണ്ടാലേ പേടിയാകും.. അപ്പോഴാണ് ഗൂഗിള്‍ കൂട്ടണം..

എന്തരോ എന്തോ ...

Post a Comment

നന്ദി....വീണ്ടും വരിക