Pages

Tuesday, September 16, 2014

കൺ‌ട്രോൾ ഇല്ലാത്തവർ

പൊതുസ്ഥലത്ത് വച്ച് പുകവലിക്കുന്ന ആളെക്കണ്ട പോക്കരാക്ക : ഇവിടെ പുകവലിക്കാൻ പാടില്ല.

പുകവലിക്കാരൻ : അത് പറയാൻ നീ ആരാ.

പോക്കരാക്ക : നീ ഊതിവിടുന്ന പുക എന്റെ മൂക്കിൽ കയറുന്നത് എനിക്ക് ശല്യമാകുന്നുണ്ട്

പുകവലിക്കാരൻ : പുക ഊതിവിട്ടുകഴിഞ്ഞാൽ പിന്നെ എനിക്കതിൽ യാതൊരു കൺ‌ട്രോളും ഇല്ല.നിനക്ക് വേണമെങ്കിൽ മാറി നിൽക്കാം

പോക്കരാക്ക :ഓഹൊഅങ്ങിനെയാണല്ലേ?

അല്പം കഴിഞ്ഞ് പോക്കരാക്ക ശക്തിയിൽ തുമ്മാൻ തുടങ്ങി.മൂക്കിൽ നിന്നും വായിൽ നിന്നും ഉള്ള അവശിഷ്ടങ്ങൾ നേരെ പുകവലിക്കാരന്റെ മുഖത്തേക്ക് തെറിച്ചു.

പുകവലിക്കാരൻ : ഹേയ്എന്ത് വൃത്തികേടാണ് നിങ്ങളീ കാണിക്കുന്നത്, ഒന്ന് വാ പൊത്തി തുമ്മിക്കൂടേ?

പോക്കരാക്ക :തുമ്മിക്കഴിഞ്ഞാൽ പിന്നെ എനിക്കതിൽ യാതൊരു കൺ‌ട്രോളും ഇല്ല.നിനക്ക് വേണമെങ്കിൽ മാറി നിൽക്കാം !!!

11 comments:

Areekkodan | അരീക്കോടന്‍ said...

തുമ്മിക്കഴിഞ്ഞാൽ പിന്നെ എനിക്കതിൽ യാതൊരു കൺ‌ട്രോളും ഇല്ല.നിനക്ക് വേണമെങ്കിൽ മാറി നിൽക്കാം !!!പോക്കരാക്ക again....

വിനുവേട്ടന്‍ said...

ങാഹാ... അത്രയ്ക്കായോ അല്ലേ?

© Mubi said...

തുമ്മി തോല്‍പ്പിക്കും എന്ന് കേട്ടത് ശരിയാണല്ലേ...

ramanika said...

പോക്കരാക്ക കലക്കി !!

ജിമ്മി ജോൺ said...

പോക്കരാക്ക തുമ്മലിൽ ഒതുക്കിയത് നന്നായി... വേറെ വല്ലതും ആയിരുന്നെങ്കിൽ പുകവലിക്കാരൻ കഷ്ടപ്പെട്ടുപോയേനെ.. ;)

ajith said...

പോക്കരാക്ക തുമ്മലിൽ ഒതുക്കിയത് നന്നായി... വേറെ വല്ലതും ആയിരുന്നെങ്കിൽ പുകവലിക്കാരൻ കഷ്ടപ്പെട്ടുപോയേനെ.. ;)>>>>>>> ജിമ്മി എന്തായിരിക്കും ഉദ്ദേശിച്ചത്!!!!!!! ഹഹഹ!

ജിമ്മി ജോൺ said...

ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് അജിത്തേട്ടന് മനസ്സിലായല്ലോ... അതുമതി.. ഹിഹി..

ഫൈസല്‍ ബാബു said...

ഹഹ ജിമ്മി ആന്‍ഡ്‌ അജിത്‌ ഏട്ടന്‍ :)

ബഷീർ said...

ഹല്ല പിന്നെ... പോക്കരാക്കാക്ക് പറ്റുന്നത് പോക്കരക്ക ചെയ്തു..!

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ....പോക്കരക്കയോട് ആരും കളിക്കാറില്ല...ങാഹും

മുബി....തുമ്മി തോൽ‌പ്പിക്കുക എന്നല്ല ഞാൻ കേട്ടത് !!!

രമണികേട്ടാ.....നന്ദി

ജിമ്മീ.....ഹ ഹ ഹാ...

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ....അത് ഇനിയും വ്യക്തമാക്കണോ?

ഫൈസലേ....???/

ബഷീറേ...പോക്കരാക്കക്ക് വേറെയും കഴിയും, ങാഹും!

Post a Comment

നന്ദി....വീണ്ടും വരിക