Pages

Sunday, July 03, 2016

എന്തൊരു മലയാളം ?

“ഉപ്പച്ചീ...കൂടുക എന്ന് പറഞ്ഞാല്‍ അര്‍ത്ഥം കുറയുക എന്നാണോ?” മോള്‍ സ്കൂളില്‍ നിന്നും വന്നപ്പോളുള്ള ചോദ്യം.

“കൂടുക എന്നതിന്റെ എതിര്‍പദമാണ് കുറയുക എന്നത്...”

“കൂടുക എന്നതിന് എപ്പോഴെങ്കിലും കുറയുക എന്ന് അര്‍ത്ഥം വരോ?”

“ഇല്ലല്ലോ...”

“എന്നിട്ട് എന്റെ കാലിലെ ഉണങ്ങിയ മുറിവ് നോക്കി മലയാളം മിസ് പറയാ...മോളെ കാലിലെ മുറിവ് കൂടിയല്ലോ ന്ന്....ഈ മലയാളത്തിന്റെ ഒരു കോലം !!!“

5 comments:

Areekkodan | അരീക്കോടന്‍ said...

ശരിയാണല്ലോ???

Geetha said...

അതേ.... മലയാളത്തിലെ ചില വാക്കുകളും, അർത്ഥങ്ങളും തിരിച്ചും, മറിച്ചും. മോളുടെ സംശയത്തിൽ കാര്യമുണ്ട്.

Areekkodan | അരീക്കോടന്‍ said...

Geethaji...Really confusing to young buds

Cv Thankappan said...

ദ്വയാര്‍ത്ഥപ്രയോഗം വരുത്തുന്ന വിന!
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ഇനിയും ഉണ്ടാവാം ഇത്തരം പ്രയോഗങ്ങള്‍

Post a Comment

നന്ദി....വീണ്ടും വരിക