എന്റെ
സസ്യ കോംപ്ലാൻ കഴിച്ചതോടെ
സോറി മുരടിൽ ലഭിച്ചതോടെ
വളരെക്കാലമായി മുരടിച്ച്
നിന്നിരുന്ന കാപ്സിക്കം
ഒന്നുണർന്നു.ചെടി
അധികം വളർന്നില്ലെങ്കിലും
ഉണ്ടായ ശാഖകളിൽ മുഴുവനും പൂ
വിരിഞ്ഞു ,
അതുപോലെ
കൊഴിഞ്ഞു.പക്ഷെ
എന്റെ നിരന്തര സാമീപ്യത്തിന്
മുന്നിൽ കാപ്സിക്കം കീഴടങ്ങി.
അങ്ങനെ
രണ്ട് കാപ്സിക്കം കായ(അതോ
മുളകോ) അതിൽ
ഉണ്ടായി.എനിക്കും
മക്കൾക്കും സന്തോഷമായി.
ദിവസം
കഴിയുംതോറും കാപ്സിക്കം
വലുതായി.
കടയിൽ
നിന്നും ലഭിക്കുന്ന മുഴുത്ത
കാപ്സിക്കം പോലെ ഇതും ആകും
എന്ന് പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും
ഒരു തക്കാളിയുടെ അത്ര എങ്കിലും
വലിപ്പം വയ്ക്കും എന്ന് ഞാൻ
കരുതി.പക്ഷെ
ആ സ്വപ്നത്തിന് അധികം
ആയുസ്സുണ്ടായിരുന്നില്ല.ഉണ്ടായ
രണ്ട് കാപ്സിക്കവും ഇരുട്ടിന്റെ
മറവിൽ ഏതോ ജീവി പകുതി വീതം
അകത്താക്കി.
ബാക്കി
ഭാഗം മഴയിൽ കുതിർന്ന് ചീയുകയും
ചെയ്തു.മക്കൾ
നഷ്ടപ്പെട്ട അമ്മ ശേഷിക്കുന്ന
ഇലകൾ കൂടി പൊഴിച്ചതോടെ
കാപ്സിക്കം ചെടിയുടെ കഥ
കഴിഞ്ഞു.
സൌജന്യമായി
കിട്ടിയ സങ്കര ഇനത്തിൽ പെട്ട
കാരറ്റ് വിത്ത് കുറെ കാലമായി
കവറിനുള്ളിൽത്തന്നെ
വിശ്രമിച്ചിരുന്നു.വിത്ത്
നൽകിയ ആൾ പറഞ്ഞ് തന്ന പ്രകാരം
അല്പം വിത്തെടുത്ത് ഞാൻ ഒരു
ട്രേയിൽ നിക്ഷേപിച്ചു
(ചകിരിച്ചോറും
ചാണകവും നിറച്ചതായിരിക്കണം
ട്രേ). അല്പ
ദിവസങ്ങൾക്ക് ശേഷം ട്രേയിൽ
നിന്ന് പച്ചനാമ്പുകൾ
തലനീട്ടി.ഏകദേശം
രണ്ടില പ്രായമായപ്പോൾ അതിലെ
ശക്തരായ ചെടികളെ ഞാൻ ഗ്രോബാഗിലേക്ക്
മാറ്റി.
പക്ഷെ
എന്റെ പ്രതീക്ഷകൾ തെറ്റിച്ച്
ഗ്രോബാഗിലെ രണ്ടെണ്ണം ഒഴികെ
ബാക്കി എല്ലാം കാലയവനികക്കുള്ളിൽ
മറഞ്ഞു .ബാക്കിയായ
രണ്ടും വളരണോ വേണ്ടേ എന്ന
ഒരു ചിന്തയിലായിരുന്നു കുറെ
കാലം.അവയ്ക്ക്
സ്യൂഡൊമോണാസ് കലക്കിയ വെള്ളം
ഞാൻ അല്പം ഒഴിച്ചുകൊടുത്തു.
ദിവസങ്ങൾക്കകം
അതിന്റെ മാറ്റവും ഞാൻ ദർശിച്ചു.
അന്ന്
ബാക്കിയായ രണ്ട് കാരറ്റ്
ചെടികളും ഇപ്പോൾ നന്നായി
വരുന്നു.കാരറ്റ്
ഉണ്ടായോ ഇല്ലേ എന്നറിയാൻ അത്
പറിച്ച് നോക്കാൻ മനസ്സ്
പറയും.ഉടൻ
തന്നെ എതിർമനസ്സ് പ്രവർത്തിക്കുന്നതിനാൽ
ഒരു വലിയ മണ്ടത്തരത്തിൽ
നിന്നും എന്നും രക്ഷപ്പെടുന്നു.മക്കൾക്കോ
പെരുച്ചാഴികൾക്കോ ഇതേ ഐഡിയ
എങ്ങാനും തോന്നിയാൽ കുഴഞ്ഞത്
തന്നെ.
മഴക്കാലം
തുടങ്ങിയതോടെ മഴ നേരിട്ട്
നനയാത്ത വിധം കുറ്റിപ്പയറും
വെണ്ടയും മുളകും തക്കാളിയും
വളർത്താനുള്ള ശ്രമത്തിലാണ്.പത്തിരുപത്
വിത്തുകൾ നട്ടതിൽ ഓരോന്നിന്റെയും
രണ്ടെണ്ണമെങ്കിലും വളർന്ന്
വരും എന്നാണെന്റെ പ്രതീക്ഷ.അങ്ങനെയെങ്കിൽ
അടുത്ത മൂന്ന് മാസത്തേക്കുള്ള
പച്ചക്കറികൾ വീട്ടുമുറ്റത്ത്
നിന്ന് തന്നെ പറിച്ചെടുക്കാം.
6 comments:
മക്കൾക്കോ പെരുച്ചാഴികൾക്കോ ഇതേ ഐഡിയ എങ്ങാനും തോന്നിയാൽ കുഴഞ്ഞത് തന്നെ.
ഇപ്പോള്‍ കൃഷിക്കാര്യങ്ങൾ ആണല്ലേ???
നാട്ടീന്ന് കുറച്ച് നാടന്‍ പയറ് വിത്ത് കൊണ്ട് വന്നിരുന്നു. അതിനെ ഈ തണുപ്പന്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടീക്കുന്ന തിരക്കിലാണ്... കൃഷിയിലെ പരീക്ഷണങ്ങള്‍ വായിക്കാന്‍ നല്ല രസമുണ്ട് മാഷേ :)
സുധീ...ഓരോ കാലത്ത് ഓരോ (തറ)വട്ടുകള്‍!
മുബീ...ഇവിടത്തെ വിളകള്‍ അവിടെ ഉണ്ടാകുമോ?
വിജയിക്കട്ടെ!
ആശംസകള്‍ മാഷെ
തങ്കപ്പേട്ടാ....നന്ദി
Post a Comment
നന്ദി....വീണ്ടും വരിക