കക്കാടംപൊയിലില്‍ ഞങ്ങളുടെ (ഞാനൊഴികെ) പ്രധാന ലക്ഷ്യം വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശനം തന്നെയായിരുന്നു. മുഴുവന്‍ നിലയില്‍ പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ നിരക്കുകളില്‍ ഇളവ് ഉണ്ട് എന്ന് അരിപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ച സമയത്ത് ബിന്‍ഷിദ് പറഞ്ഞിരുന്നു. പി വി അന്‍വര്‍ എം എല്‍ എ യുടെ ഉടമസ്ഥതയിലുള്ള പീ വീ ആര്‍ ടൂറിസം വില്ലേജ് ആയിരുന്നു ആ വാട്ടര്‍ തീം പാര്‍ക്ക് . ഇന്നത്തെ വിവാദങ്ങള്‍ ഒന്നും പൊങ്ങി വരാത്ത അന്നും ഏതോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ച് ഉണ്ടായിരുന്നു. അതിനായിരുന്നു വിപുലമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയത്.
പ്രവേശന ഫീ നല്‍കി ഞങ്ങള്‍ അകത്ത് കയറി. വെള്ളത്തില്‍ കളി വേണമെങ്കില്‍ 150 രൂപയുടെ വേറെ ടിക്കറ്റ് എടുക്കണം. ചാലിയാറില്‍ മുങ്ങിക്കുളിച്ച് കളിച്ച് രസിച്ച ഒരു നല്ല ബാല്യകാലം എനിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശനവും വെള്ളത്തില്‍ കളിയും എനിക്ക് താല്പര്യം ഇല്ലാത്ത സംഗതിയായിരുന്നു. കുടുംബ സമേതമുള്ള ഒരു യാത്രയായതിനാല്‍ മാത്രമാണ് ഇതിന് ഞാന്‍ യെസ് മൂളിയത്.
പ്രകൃതിയുടെ സ്വാഭാവികതക്ക് കോട്ടം തട്ടാത്ത രീതിയിലാണ് പാര്‍ക്കിന്റെ ഡിസൈനിംഗ് എന്ന് എനിക്ക് തോന്നി. ചെങ്കുത്തായ പാറകള്‍ അതേ പോലെ നിലനിര്‍ത്തി അവക്കിടയില്‍ സുരക്ഷാ വേലികള്‍ കെട്ടി മറ്റു ഭാഗങ്ങളില്‍ ഓറഞ്ച് അടക്കമുള്ള മരങ്ങള്‍ നട്ടു പിടിപ്പിച്ച് പ്രകൃതി ഭംഗി അതേപടി നിലനിര്‍ത്തിയിരുന്നു. ഇടക്കിടക്ക് ഇറങ്ങുന്ന കോടമഞ്ഞില്‍ പശ്ചാത്തലം മങ്ങുന്നതും വീണ്ടും പ്രത്യക്ഷപ്പെടുന്നതും അപൂര്‍വ്വമായ കാഴ്ച വിരുന്നൊരുക്കി. ചാറല്‍ മഴ കൂടി കിട്ടിയതോടെ അവാച്യമായ ഒരു അനുഭൂതിയും ലഭിച്ചു.
ഗള്‍ഫ് അളിയന്മാരും മുതിര്‍ന്ന കുട്ടികളും മാത്രം വെള്ളത്തില്‍ ഇറങ്ങി കളിച്ചു. ഞങ്ങള്‍ കാഴ്ചക്കാരായി മുകളില്‍ നിന്നു. പുറത്ത് റാലി എത്തുന്നതിന് മുമ്പ് സ്ഥലം വിടണം എന്ന് തീരുമാനിച്ചിരുന്നതിനാല്‍ പാര്‍ക്കിനകത്ത് അധികം സമയം ചെലവഴിച്ചില്ല. തൊട്ടടുത്ത് തന്നെയുള്ള കോഴിപ്പാറ വെള്ളച്ചാട്ടം കൂടി കാണാം എന്ന് അഭിപ്രായം ഉയര്‍ന്നതിനാല്‍ വണ്ടി അങ്ങോട്ട് തിരിച്ചു.
വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രക്കിടയില്‍ തന്നെ നല്ല മഴ പെയ്തു. വനം വകുപ്പിന്റെ ടിക്കറ്റ് കൌണ്ടര്‍ വരെ കാര്‍ പോകും എന്ന് മുന്‍ സന്ദര്‍ശന വേളയില്‍ മനസ്സിലായതിനാല്‍ മഴയെ കൂസാതെ ഞങ്ങള്‍ തിരിച്ചു. പക്ഷെ കുത്തിയൊഴുകുന്ന വെള്ളത്തില്‍ റോഡിന്റെ അതിര്‍ത്തി അറിയാത്തത് പലപ്പോഴും വണ്ടിക്ക് പരിക്കേല്‍പ്പിച്ചു. തിരിച്ച് പോരാന്‍ ബുദ്ധിമുട്ടുമോ എന്ന് പോലും ഒരു വേള സംശയിച്ചു. നല്ല മഴ പെയ്താല്‍ അങ്ങോട്ട് പോകാത്തതാണ് നല്ലത് എന്ന് അനുഭവത്തില്‍ നിന്ന് ഞാന്‍ പറയും.
ശക്തമായ മഴയില്‍ ഭീകരമായ ശബ്ദത്തോടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു.അതിനാല്‍ തന്നെ വെള്ളച്ചാട്ടം ദൂരെ നിന്ന് നോക്കി കാണാന്‍ മാത്രമേ അനുവാദം നല്‍കിയിരുന്നുള്ളൂ. പാറകള്‍ വഴുതുന്നത് കൂടിയായതിനാല്‍ ഞങ്ങളും സ്വയം നിയന്ത്രിച്ചു. ശ്രദ്ധക്കുറവും അതിസാഹസികതയും ആണ് മിക്ക വെള്ളച്ചാട്ടപ്രദേശങ്ങളും കുരുതിക്കളമാകാന്‍ കാരണം.
ഉച്ചഭക്ഷണത്തിന്റെ സമയം അതിക്രമിച്ചിരുന്നു എങ്കിലും കാഴ്ചകള്‍ക്കിടയില്‍ അത് മറന്നു പോയി!എല്ലാവര്‍ക്കുമുള്ള ഭക്ഷണം വണ്ടിയില്‍ കരുതിയിരുന്നെങ്കിലും ഒന്നിച്ചിരുന്ന് ഭക്ഷിക്കാന്‍ ഒരിടം തേടി അലഞ്ഞു. അവസാനം തിരിച്ചു പോരുന്ന വഴിയില്‍ കക്കാടംപൊയില്‍ അങ്ങാടിയില്‍ താഴ്ത്തിയിട്ട രണ്ട് ഷട്ടറുകളുടെ മുന്നിലെ വരാന്തയില്‍ ഞങ്ങള്‍ ചെമ്പിറക്കി. തൊട്ടടുത്ത കടയിലിരുന്ന ആള്‍, താഴ്ത്തിയിട്ടിരുന്ന ഷട്ടര്‍ പൊക്കി കുറെ സ്റ്റൂളുകള്‍ എടുത്ത് തന്ന് ഇരിക്കാനുള്ള സൌകര്യവും നല്‍കി.പ്രകൃതിയുടെ ഭംഗിയും നാട്ടിന്‍പുറത്തിന്റെ നന്മയും ഒരു പോലെ ആസ്വദിച്ച് മടങ്ങുമ്പോള്‍ ആകാശത്ത് മഴമേഘങ്ങള്‍ വീണ്ടും ഉരുണ്ട് കൂടിത്തുടങ്ങിയിരുന്നു.
8 comments:
പക്ഷെ കുത്തിയൊഴുകുന്ന വെള്ളത്തില്‍ റോഡിന്റെ അതിര്‍ത്തി അറിയാത്തത് പലപ്പോഴും വണ്ടിക്ക് പരിക്കേല്‍പ്പിച്ചു. തിരിച്ച് പോരാന്‍ ബുദ്ധിമുട്ടുമോ എന്ന് പോലും ഒരു വേള സംശയിച്ചു. നല്ല മഴ പെയ്താല്‍ അങ്ങോട്ട് പോകാത്തതാണ് നല്ലത് എന്ന് അനുഭവത്തില്‍ നിന്ന് ഞാന്‍ പറയും.
കക്കാടംപൊയില്‍ എന്ന് കേട്ടിട്ടേയുള്ളൂ. കണ്ടിട്ടില്ല.
എഴുത്തുകാരി ചേച്ചീ...കേള്‍ക്കാന്‍ തുടങ്ങിയത് എം.എല്‍.എ യുടെ പാര്‍ക്ക് വിവാദമായതു മുതലായിരിക്കും.
കക്കാടംപൊയിലില്‍ കാഴ്ച്ചകൾ
നന്നായി വിശകലനം ചെയ്തിരിക്കുന്നു കേട്ടോ ഭായ്
മുരളിയേട്ടാ...നന്ദി
കണ്ടറിഞ്ഞുപ്പെരുമാറുന്ന നാട്ടിൻപുറത്തുക്കാർ...നന്മകൾ
ആശംസകൾ
ഇതല്ലേ, ആ ജപ്പാനില്‍ കുടിവെള്ള കിട്ടണ കാര്യം എം.എല്‍.എ പറഞ്ഞ തീം പാര്‍ക്ക്! ശോ...
തങ്കപ്പേട്ടാ...അതേ , നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.
മുബീ...അതെ, ഇതു തന്നെയാ ആ പാര്‍ക്ക്
Post a Comment
നന്ദി....വീണ്ടും വരിക