Pages

Sunday, January 13, 2019

മുറ്റത്തെ കാട് - ചോറിലെ ചാറ് !

             മുറ്റത്ത് നിന്ന് പഴവും പച്ചക്കറിയും പറിക്കാന്‍ കഴിയുക എന്നത് സന്തോഷകരമായ ഒരു കാര്യമാണ്. അത് വളര്‍ന്ന് വരുമ്പോഴും വിവിധ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും അവസാനം അതില്‍ നിന്ന് കായ് കനികള്‍ പറിക്കുമ്പോഴും അനുഭവപ്പെടുന്ന മാനസിക സന്തോഷം ഒന്ന് വേറെത്തന്നെ. അത് പറഞ്ഞറിയിക്കുന്നതിനെക്കാള്‍ നേരിട്ട് അനുഭവിച്ചറിയുക തന്നെ വേണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാനും കുടുംബവും ഇത് നേരിട്ട് അനുഭവിച്ച് വരുന്നു. കൃഷിയില്‍ എന്റെതായ ചില പരീക്ഷണങ്ങള്‍ നടത്തി നോക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്.

             പ്രളയവും പേമാരിയും വീട്ടുമുറ്റത്തെ കൃഷിയെയും ബാധിച്ചതിനാല്‍ ഇത്തവണ ഞാന്‍ പലതരം വിത്തുകളും ഇട്ടിരുന്നു. എന്റെ ഇഷ്ട ഇലക്കറികളില്‍ ഒന്നായ ചീരയായിരുന്നു അതില്‍ കൂടുതലും. മുമ്പ് ഞാന്‍ പലതരം ചീരയും വീട്ടില്‍ നട്ടുവളര്‍ത്തിയിരുന്നുതാനും (ഈ ചീര പുരാണം വായിച്ചു നോക്കൂ). പക്ഷെ ഇത്തവണ ഇട്ട വിത്തുകള്‍ അധികമൊന്നും മുളച്ചില്ല. മുളച്ചവ തന്നെ പഴയ ഉശിരും ചുണയും കാണിച്ചതുമില്ല.

            നവമ്പര്‍ മാസത്തില്‍ രണ്ട് മൂന്ന് മഴകള്‍ കൂടി കിട്ടിയതോടെ പുതുതായി നന്നാക്കിയെടുത്ത മുറ്റത്ത് പല ചെടികളും മുളച്ച് പൊന്തി. മുമ്പ് അവിടെ ഒരു മണ്‍‌കൂന ഉണ്ടായിരുന്നപ്പോള്‍ ഉമ്മ വെറുതെ ഒരു മധുരക്കിഴങ്ങ്  നട്ടു. അത് വിളവെടുത്തപ്പോള്‍ കിട്ടിയത് ഒരു കുട്ട നിറയെ കിഴങ്ങായിരുന്നു. മണ്‍‌കൂന മുഴുവന്‍ ഒഴിവാക്കിയിട്ടും പുതുതായി മുളച്ചു വന്ന ചെടികളില്‍ പ്രധാനി മധുരക്കിഴങ്ങ് വള്ളി തന്നെയായിരുന്നു! പിന്നെ ധാരാളം പുല്ലും. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില പരന്ന ഇലകള്‍ കൂടി ഇടയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അവ മുഴുവന്‍ ചീരത്തൈകള്‍ ആയിരുന്നു !അതും വെറുതെ മുളച്ച് പൊന്തിയത് -  ‘പടോന്‍’ മുളച്ചത് എന്ന് ഞങ്ങള്‍ പറയും. ‘പടോന്‍’ മുളച്ചവക്ക് കരുത്ത് കൂടുതലായിരിക്കും.

           രണ്ടാഴ്ച മുമ്പ് ഞാന്‍ പുല്ലുകള്‍ മുഴുവന്‍ പറിച്ച് നീക്കി. അതുകൊണ്ട് ചെടികള്‍ക്ക് തന്നെ ആവശ്യമായ ഒരു ജൈവടോണിക്ക് ഉണ്ടാക്കി (ഉണ്ടാക്കുന്ന വിധം പിന്നീട് പറയാം).ഇപ്പോള്‍  മധുരക്കിഴങ്ങിന്റെ തളിരിലയും ചീരയും ഒന്നിടവിട്ട് നുള്ളും - താളിപ്പ് എന്ന കറി ഉണ്ടാക്കാന്‍. ആവശ്യമുള്ളവര്‍ക്കൊക്കെ പറിച്ച് കൊണ്ടുപോകാനും അനുവാദം നല്‍കി.
            അങ്ങനെ മുറ്റത്തെ കാട് എന്റെയും മറ്റു പലരുടെയും ചോറിലെ ചാറ് ആയി മാറിക്കൊണ്ടിരിക്കുന്നു.

10 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ മുറ്റത്തെ കാട് എന്റെയും മറ്റു പലരുടെയും ചോറിലെ ചാറ് ആയി മാറിക്കൊണ്ടിരിക്കുന്നു.

Mohamedkutty മുഹമ്മദുകുട്ടി said...

താളിപ്പ് ഒരു വല്ലാത്ത കണ്ടു പിടുത്തം തന്നെ. അധികവും കഞ്ഞി വെള്ളത്തിലാ പതിവ്. പറമ്പില്‍ നിന്നും ലഭിക്കുന്ന ധാരാളം ഇല ചെടികള്‍ ഇങ്ങനെ താളിപ്പ് പ്രയോഗത്തിനു പറ്റിയവയാണ്.

Areekkodan | അരീക്കോടന്‍ said...

കുട്ടിക്കാ...ഈയിടെ താളിപ്പ് എന്നതിന്റെ ഉത്ഭവ കഥ കേട്ടു. ചുരുക്കിപ്പറഞ്ഞാൽ ചോറിൽ നിന്നും ഉണ്ടാകുന്നത് എന്നത്രേ!!

Cv Thankappan said...
This comment has been removed by the author.
Cv Thankappan said...

അങ്ങനെ പടുമുളയും പലർക്കും ഉപകാരപ്രദമായി.
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതെ,ഇന്നും വിളവെടുപ്പ് നടത്തി കറി വച്ചു !!

© Mubi said...

ഇവിടെ ഒരാഴ്ചയായി -32 ൽ കഴിയുന്ന ഞങ്ങളെ മാഷ് ഇതൊക്കെ പോസ്റ്റി കൊതിപ്പിക്ക് :(

Areekkodan | അരീക്കോടന്‍ said...

മുബീ... നാട്ടിൽ വരുമ്പോ വരൂ ... തരാം.

Muralee Mukundan , ബിലാത്തിപട്ടണം said...

മുറ്റത്തെ കാട് - ചോറിലെ ചാറ് ..!

Areekkodan | അരീക്കോടന്‍ said...

ബിലാത്തി ജീ... നന്ദി

Post a Comment

നന്ദി....വീണ്ടും വരിക