SSLC, +2 എന്നീ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ പല ഉയർന്ന ലക്ഷ്യങ്ങളും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. സിവിൽ സർവീസ് നേടുക, ഡോക്ടറാവുക, എഞ്ചിനീയറാവുക എന്നിങ്ങനെ പലർക്കും പല ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യത്തിൽ എത്താനുള്ള മാർഗ്ഗങ്ങളും അവരിൽ പലരും തീരുമാനിച്ചിട്ടുണ്ടാകും. ഇനി അതിനുള്ള കഠിന പ്രയത്നം ആരംഭിക്കാനിരിക്കുന്നു.
പലരും ഉന്നത ലക്ഷ്യങ്ങൾ വച്ച് അത് പൂർത്തീകരിക്കാൻ സാധിക്കാതെ വന്നാൽ പല ഒഴിവ് കഴിവുകളും പറയും. എന്നാൽ താൻ നേരിട്ട പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും മറികടന്ന് ലക്ഷ്യത്തിലേക്ക് എത്തിയവനാരോ അവരാണ് യഥാർത്ഥ വിജയി.
ഫ്ലോറൻസ് ചാഡ്വിക് എന്ന അമേരിക്കൻ നീന്തൽകാരിയെ നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ശേഷം കാറ്റലീന ചാനൽ നീന്തിക്കടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവർ. കൊലയാളി സ്രാവുകൾ വിലസുന്ന, മൂടൽമഞ്ഞ് നിറഞ്ഞ, അതിശൈത്യം അനുഭവപ്പെടുന്ന കാറ്റലീന ചാനൽ നീന്തിക്കടക്കുന്ന ആദ്യ വനിതയാവുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
1952 ജൂലൈ ആദ്യവാരം അവർ ആദ്യശ്രമം നടത്തി. കരയിൽ നിന്നും അര മൈൽ ദൂരം മാത്രം ബാക്കി നിൽക്കെ മൂടൽമഞ്ഞും ശൈത്യക്കാറ്റും കാരണം അവർ ശ്രമം ഉപേക്ഷിച്ചു. വെറും അര മൈൽ ദൂരം മാത്രമേ താണ്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂവെങ്കിലും കാറ്റലീന ചാനൽ നീന്തിക്കടന്നതായി അന്ന് അവർ അവകാശപ്പെട്ടില്ല. രണ്ട് മാസം കഴിഞ്ഞ് അടുത്ത ശ്രമത്തിൽ, പുരുഷന്മാരുടെ റിക്കാർഡ് 2 മണിക്കൂർ വ്യത്യാസത്തിൽ ഭേദിച്ചു കൊണ്ട് അവർ കാതലീന ചാനൽ കീഴടക്കി.
ഒരു ലക്ഷ്യം നമ്മൾ കുറിച്ചിട്ടുണ്ടെങ്കിൽ അതിൽ എത്താനുള്ള ആത്മവിശ്വാസവും കഠിനപ്രയത്നവും ഉണ്ടെങ്കിൽ ലക്ഷ്യം സാധൂകരിക്കുക തന്നെ ചെയ്യും. ലോക ചരിത്രത്തിൽ ഇതിന് നിരവധി ഉത്തമോദാഹരണങ്ങളുണ്ട്. നമുക്കും നമ്മുടെ മക്കൾ ലക്ഷ്യം വച്ച ഉന്നത ലക്ഷ്യങ്ങൾ കൈവരിക്കാൻ പിന്തുണയും പ്രചോദനവും നൽകിയാൽ കഠിനപ്രയത്നത്തിലൂടെ അത് നേടാൻ സാധിക്കും. എല്ലാ വിജയികൾക്കും അതിന് സാധിക്കട്ടെ എന്നാശംസിക്കുന്നു.
( വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) 112/294

3 comments:
നേരിട്ട പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും മറികടന്ന് ലക്ഷ്യത്തിലേക്ക് എത്തിയവനാരോ അവരാണ് യഥാർത്ഥ വിജയി.
ഒരു ലക്ഷ്യം നമ്മൾ കുറിച്ചിട്ടുണ്ടെങ്കിൽ അതിൽ എത്താനുള്ള ആത്മവിശ്വാസവും കഠിനപ്രയത്നവും ഉണ്ടെങ്കിൽ ലക്ഷ്യം സാധൂകരിക്കുക തന്നെ ചെയ്യും...
മുരളിയേട്ടാ... വളരെ ശരിയാണ്
Post a Comment
നന്ദി....വീണ്ടും വരിക