Pages

Monday, July 27, 2020

അഛനെ പഠിപ്പിച്ച മകൻ

Child is the father of Man എന്ന് പറഞ്ഞത് പ്രശസ്തനായ ഇംഗ്ലീഷ് കവി വില്യം വേർഡ്സ് വർത്ത് ആണ്. ഇന്ന് എൻ്റെ നാല് വയസ്സുകാരൻ മകൻ അത് എന്നെ അനുഭവഭേദ്യനാക്കി.

കൃഷിക്കായി പോട്ടിംഗ് മിശ്രിതം തയ്യാറാക്കുകയായിരുന്നു ഞാൻ.  പതിവ് പോലെ മോനും ഒപ്പം കൂടി ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

" അബ്ബാ... എന്തിനാ ഈ മണ്ണ്?"

" പച്ചക്കറി കൃഷി ചെയ്യാൻ.." 

" പച്ചക്കറി എന്തിനാ?"

"കറി വയ്ക്കാൻ.... "

"എന്നിട്ട് ഇവിടെ എന്നും ചുവന്ന കറിയാണല്ലോ?"

മകൻ്റെ ചോദ്യം കേട്ട് ജീവിതത്തിലാദ്യമായി ഞാൻ ആ സത്യം തിരിച്ചറിഞ്ഞു.

4 comments:

Areekkodan | അരീക്കോടന്‍ said...

ജീവിതത്തിലാദ്യമായി ഞാൻ ആ സത്യം തിരിച്ചറിഞ്ഞു.

Geetha said...

അതൊരു ഭയങ്കര ചോദ്യം തന്നെ ... കുട്ടിമനസ്സിലെ നിഷ്കളങ്കമായ ചോദ്യം ... അതൊരു കുഞ്ഞിക്കോമഡി ആയി

Muralee Mukundan , ബിലാത്തിപട്ടണം said...

പിള്ള മനസ്സിൽ കള്ളമില്ല ...

Areekkodan | അരീക്കോടന്‍ said...

Geethaji....പിള്ള മനസ്സിൽ കള്ളമില്ല ...

മുരളിയേട്ടാ ..... അതെ.

Post a Comment

നന്ദി....വീണ്ടും വരിക