സാധാരണ പുതുവര്ഷത്തിലാണ് സമ്മാനം കിട്ടാറ് . എല്ലാം പതിവ് തെറ്റിച്ച 2020 യിൽ ആണ്ടറുതി ഒരു സമ്മാനം സ്വീകരിച്ചു കൊണ്ടാണ്. അങ്ങനെ ഏകദേശം ഒരു വർഷത്തോളം നീണ്ട് നിന്ന ഒരു പരിപാടിയായി ഇത് മാറി . സമ്മാനാർഹനായ വിവരം 2020 ആഗസ്ത് മാസത്തിൽ ഞാൻ ഇവിടെ പറഞ്ഞിരുന്നു(ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം - 21 ).
ലോക്ക്ഡൗൺ കാലത്ത് ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അരീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച "വിഷ രഹിത അടുക്കളത്തോട്ടം " മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള സമ്മാനമാണ് ഇന്നലെ ഏറ്റുവാങ്ങിയത്.അരീക്കോട് പഞ്ചായത്തിലെ മികച്ച യുവ കർഷകനും പഞ്ചായത്ത് മെമ്പറുമായ നൗഷർ കല്ലടയിൽ നിന്നും ഫലകം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബിൻ ലാലും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിഅംഗങ്ങളും സന്നിഹിതരായിരുന്നു . കൃഷിയിൽ എനിക്ക് എന്നും പ്രചോദനമായ എൻ്റെ ഉമ്മയുടെ സാന്നിദ്ധ്യത്തിൽ എൻ്റെ വീട്ടിൽ വച്ച് തന്നെയായിരുന്നു സമ്മാന ദാനം.
കൃഷിയിലുള്ള താല്പര്യത്തിന് പുറമെ എൻ്റെ വായനാശീലം കൂടി മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല, അഞ്ചു പുസ്തകങ്ങളും സമ്മാനപൊതിയിൽ അടങ്ങിയിരുന്നു. സുഭാഷ് ചന്ദ്രന്റെ സമുദ്രശില , സുഗതകുമാരി ടീച്ചറുടെ ജാഗ്രത,അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര, വി ടി ഭട്ടതിരിപ്പാടിന്റെ സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു എന്നീ പുസ്തകങ്ങൾക്കൊപ്പം, എൻ്റെ യുട്യൂബ് ചാനലിലെ ഇപ്പോഴത്തെ വിഷയത്തിന് സഹായിക്കുന്ന Career Compass എന്ന പുസ്തകവും ആയിരുന്നു അവ. കൃഷിക്ക് സമ്മാനമായി പുസ്തകങ്ങൾ ലഭിച്ചത് നവ്യാനുഭവമായി.
ദുരിതങ്ങൾ ഏറെ അനുഭവിപ്പിച്ച 2020 അതോടെ എൻ്റെ ജീവിതത്തിൽ നിന്ന് സന്തോഷത്തോടെ വിട പറയുകയായി.
7 comments:
ദുരിതങ്ങൾ ഏറെ അനുഭവിപ്പിച്ച 2020 അതോടെ എൻ്റെ ജീവിതത്തിൽ നിന്ന് സന്തോഷത്തോടെ വിട പറയുകയായി.
സന്തോഷായി മാഷേ...
Mubi... Me too
പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ നേരുന്നു ഒപ്പം പുതുവത്സരാശംസകൾളും.
എല്ലാം കൊണ്ടും ഐശ്വര്യപൂർണ്ണമാവട്ടെ 2021. ആശംസകളോടെ...സസ്നേഹം..
ഷൈജു ... അഭിനന്ദങ്ങൾ ഹൃദയപൂർവ്വം നന്ദിയോടെ സ്വീകരിക്കുന്നു.
ദുരിതങ്ങൾക്കിടയിലും അവസാനം കിട്ടിയ സന്തോഷം
മുരളിയേട്ടാ .... വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ
Post a Comment
നന്ദി....വീണ്ടും വരിക