Pages

Tuesday, August 18, 2020

കോവിഡ് കാല സന്തോഷങ്ങൾ - 2

ഇതേ തലക്കെട്ടിൽ ജൂലായ് അവസാനം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു (ഇവിടെ ക്ലിക്കിയാൽ വായിക്കാം - 39). വീണ്ടും ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ.

ലോക്ക് ഡൗൺ കാലത്തും വീട്ടിലിരിപ്പ് കാലത്തും ഔദ്യോഗിക കർത്തവ്യങ്ങൾ ചെയ്ത ശേഷമുള്ള സമയം ഞാൻ പല വിധത്തിലും വിനിയോഗിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനം ജൈവകൃഷിയും വിവിധ കൃഷി പരീക്ഷണങ്ങളുമായിരുന്നു.

 ജൈവകൃഷി നന്നായി വിളവ് തന്നതിനാൽ ഞാനും കുടുംബവും അത് വളരെയധികം ആസ്വദിച്ചു. ഇതോടൊപ്പം തന്നെ കൃഷി രംഗത്തെ വിവിധ മത്സരങ്ങളിലും ഞാൻ പങ്കെടുത്തു. പലതിൻ്റെയും ഫലപ്രഖ്യാപനം വരുമ്പോൾ എന്നെക്കാൾ കേമൻമാരായവർക്ക് സമ്മാനം കിട്ടി. എങ്കിലും അടുത്തതിൽ നേടി എടുക്കാം എന്ന ആത്മവിശ്വാസം എനിക്ക് വീണ്ടും വീണ്ടും പ്രചോദനം നൽകി.

അങ്ങനെ പരപ്പനാട് ഫാർമേഴ്സ് ക്ലബ് , പരപ്പനങ്ങാടി നടത്തിയ മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിക്കൊണ്ട് എൻ്റെ ജൈവ അടുക്കള തോട്ടത്തിന് ആദ്യ അംഗീകാരം നേടി. മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തേൻവരിക്ക പ്ലാവിൻ തൈ ആയിരുന്നു സമ്മാനം (കൃഷിക്ക് നൽകേണ്ട സമ്മാനങ്ങൾ ഇങ്ങനെ തന്നെയായിരിക്കണം). എനിക്ക് വേണ്ടി എൻ്റെ സുഹൃത്ത് ഗോവിന്ദൻ സമ്മാനം ഏറ്റുവാങ്ങി

നാട്ടിലെ യൂത്ത് കോൺഗ്രസ് കമ്മറ്റി മത്സരം തുടങ്ങിയത് വൈകി ആയിരുന്നു. ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധം ഇല്ല എങ്കിലും ജൈവ കൃഷി ആര് നടത്തിയാലും പ്രോത്സാഹനം അർഹിക്കുന്നതിനാൽ ഈ മത്സരത്തിലും ഞാൻ പങ്കെടുത്തു. ഇതിനായി ഒരു കുഞ്ഞ് അടുക്കളതോട്ടം തന്നെ പുതുതായി വിത്തിട്ട് ഉണ്ടാക്കി. എനിക്കത് വരെ, അധികം വിളവ് ലഭിക്കാതിരുന്ന വെണ്ട നന്നായി ഉണ്ടായതിനാൽ ആ കൃഷി ഞങ്ങൾ ഏറെ ആസ്വദിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം തന്നെ ലഭിച്ചു.
ഇക്കൊല്ലം കോളേജിൽ NSS ൻ്റെ ചുമതല ഇല്ലാത്തതിനാൽ ആ വഴിയുള്ള അവാർഡ് ഉണ്ടാകില്ല എന്ന ധ്വനിയിൽ കുട്ടികൾ, കഴിഞ്ഞ ഏപ്രിൽ മാസം  ഒരു ട്രോൾ ഇറക്കിയിരുന്നു. അത് ഇപ്പോൾ ഏറെക്കുറെ സത്യമായി പുലർന്നു!

7 comments:

Areekkodan | അരീക്കോടന്‍ said...

കഴിഞ്ഞ ഏപ്രിൽ മാസം ഒരു ട്രോൾ ഇറക്കിയിരുന്നു. അത് ഇപ്പോൾ ഏറെക്കുറെ സത്യമായി പുലർന്നു!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ശരിക്കും ഇത് നല്ല തമാശയായി.. എന്തായാലും അവാർഡൊക്കെ കിട്ടിയതല്ലേ.. ഈ ആശംസകളും കൂടി ഇരിക്കട്ടെ..

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ... സന്തോഷത്തോടെ സ്വീകരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

കോവിഡ് സന്തോഷങ്ങൾ ..

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ...Yes.

ഷൈജു.എ.എച്ച് said...

അഭിനന്ദനങ്ങൾ...
ആശംസകൾ..

Areekkodan | അരീക്കോടന്‍ said...

Shaiju ... Thanks a lot

Post a Comment

നന്ദി....വീണ്ടും വരിക