1999 മുതൽ ആഗസ്ത് മാസം എൻ്റെ വീട്ടിൽ വിശേഷപ്പെട്ടതാണ്. ഞാൻ ജനിച്ചതും എൻ്റെ മൂത്ത മോൾ ജനിച്ചതും ഈ മാസത്തിലാണ് എന്നതാണതിന് കാരണം. ജന്മദിനം ആഘോഷമായി നടത്താറില്ല എന്നതിനാൽ ദിനങ്ങൾ പതിവ് പോലെ കടന്നു പോകും എന്ന് മാത്രം.
എൻ്റെ മുറ്റവും പറമ്പും ഒക്കെ നിറഞ്ഞെങ്കിലും , ജന്മദിനത്തിൽ തൈ വയ്ക്കുന്ന പരിപാടി നിർത്താൻ മനസ്സ് വന്നില്ല. ഉള്ള സ്ഥലത്ത് ഒരു തൈ വയ്ക്കണം എന്ന് പ്ലാൻ ചെയ്ത് നിൽക്കുമ്പോഴാണ് പഴയ പത്താം ക്ലാസ് സഹപാഠി അഷ്റഫ് ഒതായി അവൻ്റെ വീട്ടിൽ വയ്ക്കാൻ ഫലവൃക്ഷത്തൈകൾ ആവശ്യപ്പെട്ടത്. അങ്ങനെ എൻ്റെയും മോളുടെയും ജന്മദിന മരങ്ങളായി പനിനീർ ചാമ്പ, നാരങ്ങ, റെഡ് ചാമ്പ എന്നിവയുടെ തൈകൾ അഷ്റഫിന് കൈമാറി.
കൂടകൾ ഒരുക്കി വിവിധ തരം വിത്ത് പാകി തൈകൾ റെഡി ആക്കി വയ്ക്കുന്ന സ്വഭാവം ഉള്ളതിനാൽ മുള്ളാത്ത, പീനട്ട് ബട്ടർ, ലുബിക്ക എന്നിവയുടെ വിത്ത് ഞാൻ നട്ടിരുന്നു. അവയിൽ പലതും മുളച്ച് വരുകയും ചെയ്തു. തൈ പരിപാലിച്ച് നട്ടുവളർത്തും എന്ന് ഉറപ്പ് പറയുന്നവർക്ക് നൽകാനും പിന്നെ എന്നെപ്പോലെ വിശേഷ ദിനങ്ങളിൽ തൈ വയ്ക്കുന്നവർക്കും വേണ്ടിയാണ് ഇത് ഒരുക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം പഴയ PGDCA സഹപാഠി ശബീർ പെരിന്തൽമണ്ണ, വീട്ടിൽ വന്നു. യാദൃശ്ചികമായി അനിയൻ്റെ മുറ്റത്തെ പീനട്ട് ബട്ടറിലെ കായ അവൻ്റെ ശ്രദ്ധയിൽ പെട്ടു . ദിവസങ്ങൾക്ക് മുമ്പ് അവൻ ഇതിൻ്റെ തൈ വാങ്ങി നട്ടത് പങ്ക് വച്ചപ്പോൾ എൻ്റെ ഒരു കൂടയിലെ തൈയും ഉമ്മയുടെ വക മൂന്ന് തൈകളും അവന് നൽകി.
മോളുടെ ജന്മദിന സമ്മാന മരമായി ഒരു സ്റ്റാർ ഫ്രൂട്ട് തൈ ശബീർ തിരിച്ച് എനിക്കും തന്നു. മുമ്പെപ്പഴോ ഞാൻ ചോദിച്ച പ്രകാരം എനിക്ക് വേണ്ടി അവൻ പരിപാലിച്ച് ,എൻ്റെ വീട്ടിൽ വന്ന് എന്നെ അതേല്പിക്കമ്പോൾ സൗഹൃദത്തിൻ്റെ വലക്കണ്ണികളുടെ മുറുക്കം ഞാൻ തിരിച്ചറിയുന്നു. ഓഫ് ലൈൻ സൗഹൃദങ്ങളുടെ മാധുര്യം ഒരിക്കൽ കൂടി നൽകിയ ദൈവത്തിന് സ്തുതി.
മറ്റൊരു PGDCA സൗഹൃദം ഇവിടെ CLICK...

5 comments:
മുമ്പെപ്പഴോ ഞാൻ ചോദിച്ച പ്രകാരം എനിക്ക് വേണ്ടി അവൻ പരിപാലിച്ച് ,എൻ്റെ വീട്ടിൽ വന്ന് എന്നെ അതേല്പിക്കമ്പോൾ സൗഹൃദത്തിൻ്റെ വലക്കണ്ണികളുടെ മുറുക്കം ഞാൻ തിരിച്ചറിയുന്നു.
മരങ്ങൾക്ക് മനുഷ്യരേക്കാൾ മനുഷ്യത്വമുള്ള കാലമാണ്.... മരങ്ങൾക്കൊണ്ട് ഭൂമി നിറയട്ടെ..
മുഹമ്മദ്ക്കാ... മരം ഒരു വരം എന്നല്ലേ ....മരങ്ങൾ നിറയട്ടെ , നൻമയും.
സൗഹൃദത്തിൻ്റെ വലക്കണ്ണികളുടെ മുറുക്കം ...
മുരളിയേട്ടാ ...Thanks
Post a Comment
നന്ദി....വീണ്ടും വരിക