Pages

Tuesday, August 04, 2020

കുട്ട്യേടത്തി

             കുട്ട്യേടത്തി എന്ന പുസ്തകത്തിന്റെ മുഖചിത്രം കണ്ട ഞാൻ അതൊരു പ്രിന്റിംഗ് മിസ്റ്റേക് ആണെന്നായിരുന്നു ധരിച്ചിരുന്നത്.പക്ഷെ കുട്ട്യേടത്തി എന്ന ദു:ഖ കഥാപാത്രത്തെ വരക്കേണ്ട രീതിയിൽ വരച്ചതാണത് എന്ന് കഥ വായിച്ച് കഴിഞ്ഞാൽ മനസ്സിലാകും. മനസ്സിൽ ഒരു നൊമ്പരം ഉണ്ടാക്കിയാണ് കുട്ട്യേടത്തി ഈ ലോകത്തെ വാസം അവസാനിപ്പിക്കുന്നത്.കുട്ട്യേടത്തി ,അന്തിവെളിച്ചം , കടലാസുതോണികൾ , കരിയിലകൾ മൂടിയ വഴിത്താരകൾ , സ്നേഹത്തിന്റെ മുഖങ്ങൾ എന്നീ അഞ്ചു കഥകളുടെ സമാഹാരമാണ് ഈ കൃതി.

              ആദ്യ കഥ പ്രതീക്ഷിച്ച പോലെ അവസാനിക്കുമ്പോൾ രണ്ടാമത്തെ കഥയാ അന്തി വെളിച്ചം ഒരു അപ്രതീക്ഷിത സംഭവത്തിലൂടെ വഴി മാറുന്നു. കടലാസു തോണികൾ എന്ന മൂന്നാമത്തെ കഥയാണ് ഞാൻ ആദ്യം വായിച്ചത്. കഥയുടെ പുരോഗമനം രസകരമായ ഒരു രീതിയായി അനുഭവപ്പെട്ടു. കരിയിലകൾ മൂടിയ വഴിത്താരകൾ എന്ന കഥ പഴയ കാലത്ത് സംഭവിച്ചിരിക്കാൻ സാധ്യതയുള്ള ഒന്ന് തന്നെയാണ്.ഇതിലെ അച്ഛനും മകനും തമ്മിൽ നടക്കുന്ന സംസാരത്തിനിടയിൽ വായനക്കാരന്റെ ഹൃദയം പെരുമ്പറ കൊട്ടും . സ്നേഹത്തിന്റെ മുഖങ്ങൾ എന്ന അവസാന കഥയും  നൊമ്പരം പടർത്തിയാണ് അവസാനിക്കുന്നത്.

               രണ്ട് കാലഘട്ടങ്ങളിൽ എഴുതിയതാണെങ്കിലും, ഞാൻ ഇതിന് തൊട്ടു മുമ്പ് വായിച്ച ടാഗോറിൻ്റെ കാബൂളിവാലയും എം.ടി യുടെ കുട്ട്യേടത്തിയും വായനക്കാരന് നൽകുന്നത് ഒരേ അനുഭവമാണോ എന്നൊരു സംശയം ഉദിക്കുന്നു. രണ്ടും വായിച്ചവർ അവരുടെ അനുഭവം പങ്ക് വയ്ക്കുമല്ലോ.
മനുഷ്യജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച് മലയാള ഭാവനയിൽ ഉണ്ടായ ഏറ്റവും നല്ല കഥകളിൽ ചിലത് എന്ന പുറം കുറിപ്പ് അർത്‌ഥപൂർണ്ണമാക്കിയ കൃതിയാണ് കുട്ട്യേടത്തി.

പുസ്തകം : കുട്ട്യേടത്തി
രചയിതാവ് : എം ടി വാസുദേവൻ നായർ
പ്രസാധകർ : കറന്റ് ബുക്‌സ് 
പേജ് : 69
വില : 70 രൂപ

7 comments:

Areekkodan | അരീക്കോടന്‍ said...

എം ടി വാസുദേവൻ നായരുടെ കുട്ട്യേടത്തി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പണ്ടുപണ്ടേ വായിച്ചു.

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ...ഞാൻ ഈ അടുത്താ ഈ ബുക്ക് കാണുന്നത് തന്നെ...

മഹേഷ് മേനോൻ said...

ഒരുപാട് നാൾ മുൻപാണ് വായിച്ചത്.. മാഷ് എഴുതിയത് വായിച്ചപ്പോൾ ഒന്നുകൂടി വായിക്കാൻ ആഗ്രഹം തോന്നുന്നു :-)

Areekkodan | അരീക്കോടന്‍ said...

മഹേഷ്...നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല അവലോകനം

Unknown said...

മുരളിയേട്ടാ ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക