"ഇന്ന് എൻ്റെ ബർത്ഡേ ആണ് ട്ടോ.." ഞാൻ ഭാര്യയെ ഓർമ്മിപ്പിച്ചു.
"അതിനെന്താ? വൃക്ഷത്തൈ നട്ടില്ലേ?" ഭാര്യയുടെ മറു ചോദ്യം
" അത് നട്ടു ...ബട്ട് ..?."
"വേറെ എന്ത് വട്ടാ ഇനി ?" എല്ലാ ജന്മദിനത്തിലും ഒരു വൃക്ഷത്തൈ വയ്ക്കുന്ന എൻ്റെ പ്രത്യേകതരം പിരാന്തിനെ ഭാര്യ അവസരോചിതമായി ഒന്ന് താങ്ങി.
" ഇന്ന് ഉച്ചക്ക് നമുക്ക് ഫ്രൈഡ് റൈസ് ആക്കാം .. ഞാൻ നട്ട ഉളളിയിൽ നിന്നുള്ള തണ്ട് ഉപയോഗിച്ച് ഞാൻ നട്ട മല്ലിയുടെ ഇല കൊണ്ട് ചമ്മന്തി അരച്ച് ഞാൻ.... ''
" ഞാൻ തന്ന ഉള്ളിയും മല്ലിയും നട്ട്, ഞാൻ കത്തിച്ച വിറകിൻ്റെ ചാരവും ഇട്ട്..... " ഭാര്യ ഇടയിൽ കയറി പറയാൻ തുടങ്ങി.
" നിർത്ത് ... നിർത്ത് ... ഞാൻ ഒഴിച്ച വെള്ളം കൊണ്ട് വളർന്ന , ഞാൻ തലോടിയത് കൊണ്ട് പുഷ്ടിപ്പെട്ട..." മോളും രംഗ പ്രവേശനം ചെയ്തു.
" ആ ... ഓകെ... ഓകെ... നമ്മുടെ വീട്ടിലുണ്ടായ ഉള്ളിത്തണ്ടും മല്ലിയിലയും ഉപയോഗിച്ച് നാം ഉണ്ടാക്കുന്ന ഫ്രൈഡ് റൈസ്...'' ഞാൻ വേഗം കോമ്പ്രമൈസാക്കി.
* * * * *
"ഇത് എന്തിൻ്റെ ഇലയാ?" അടുക്കളയിൽ നിന്നുള്ള ചോദ്യം കേട്ട് ഞാൻ ഞെട്ടി. 'മുറ്റത്ത് നിന്ന് വെട്ടിയ ഉള്ളിത്തണ്ടും മല്ലി ഇലയും മാത്രമേ ഞാൻ അവിടെ കൊണ്ടു വച്ചിട്ടുള്ളൂ ... പിന്നെ എന്താ ഈ ചോദ്യം?'
"അത്.... ഒന്ന് ഉള്ളിത്തണ്ട്..."
"അത് മനസ്സിലായി.. "
" മറ്റേത്... മല്ലിച്ചെപ്പ് എന്ന് നീ വിളിക്കുന്ന മല്ലിയില ...."
"ഇത് കാരറ്റിൻ്റെ ഇലയാ മനുഷ്യാ... "
" ങേ ! മല്ലി നട്ടാൽ കാരറ്റ് മുളക്കുമോ? "
"മല്ലിയില അടുക്കളപ്പടി കടന്നാൽ അയൽവാസി വരെ അറിയും... ഇത് ഒരു വാസനയും ഇല്ലല്ലോ .. "
"ങേ ! ഇനി ഞാൻ പറിച്ച് വച്ചത് വെണ്ടയുടെ ഇലയെങ്ങാനുമാണോ?" ഞാൻ വേഗം അടുക്കളയിലേക്കോടി.
എന്നോ കൊണ്ടു വച്ച മല്ലിച്ചെപ്പിൻ്റെ അവശിഷ്ടം ഫ്രിഡ്ജിൽ നിന്നെടുത്ത് ഭാര്യ എൻ്റെ മൂക്കിനോടടുപ്പിച്ചു. അതിൻ്റെ വാസന എൻ്റെ ആന്തരികാവയവങ്ങളെ മുഴുവൻ ഉണർത്തി. ശേഷം ഞാൻ കൊണ്ടു വച്ച ഇല ഒന്ന് പിച്ചി കയ്യിലിട്ട് ഞെരിച്ച് അതും എൻ്റെ മൂക്കിൻ തുമ്പത്ത് കാണിച്ച് തന്നു. രൂക്ഷഗന്ധം കാരണം എനിക്ക് ഓക്കാനം വന്നു.
" എടീ ... അല്ലെങ്കിലും മല്ലിയില കൊണ്ടുള്ള ചമ്മന്തി ചെലോൽക്ക് ഇഷ്ടാവും ചെലോൽക്ക് ഇഷ്ടാവൂല... അയ്നൊരു കൊയപ്പുല്ല... ഞമ്മക്ക് തേങ്ങ ചമ്മന്തി ആക്കാം .. "
'മല്ലിയില ' യും എടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി.നാലഞ്ച് ചട്ടികളിൽ വളർന്ന് വരുന്ന സോ കാൾഡ് മല്ലിച്ചെടിയുടെയും ഇലയുടെയും ക്ലോസപ്പും കാൻറിഡും ഒക്കെ പകർത്തി നേരെ ഫേസ്ബുക്ക് തുറന്നു.
" Happy Birthday " സൂക്കറണ്ണൻ എൻ്റെ ബർത്ഡേ കൃത്യമായി ഓർമ്മിച്ച് വച്ചതിൽ അഭിമാനം തോന്നി.
എൻ്റെ പ്രശ്നം പരിഹരിക്കാൻ അണ്ണനെ തന്നെ ഏൽപിച്ചു. ഞാനംഗമായ എല്ലാ കൃഷി ഗ്രൂപ്പിലും പ്രതിയുടെ ഫോട്ടോ പതിച്ചു. അടുക്കളയിൽ തോറ്റതിന് ഫേസ് ബുക്കിൽ എന്നല്ലേ ? അവിടെ ഇപ്പോൾ ഗൾഫ് യുദ്ധത്തിൽ ഇറാഖ് - കുവൈത്ത് അതിർത്തിയിൽ മിസൈൽ പാഞ്ഞിരുന്ന പോലെ അഭിപ്രായങ്ങൾ പായുകയാണ് ....
ബർത്ഡേക്ക് ഇനി ഒരു വെടിക്കെട്ട് വേറെ വേണ്ട.
ഇതാണ് ആ പ്രതി

10 comments:
അപ്പോ പിറന്നാൾ ആശംസകൾ ... എന്നിട്ടത് എന്തിന്റെ ഇലയാണെന്നു പറഞ്ഞില്ലല്ലോ മാഷേ .. കാരറ്റിന്റെ ഇലയോ ...
പിറന്നാളാശംസകൾ..
മല്ലി നട്ടാൽ കാരറ്റ് മുളക്കുമോ...?
പറയാൻ പറ്റില്ല, മുളക്കുമായിരിക്കും.
കാലം വല്ലാത്തതാ...!
ഗീതാജി... നന്ദി .Celery ആണെന്നും Flat Leaf Parsley ആണെന്നും അഭിപ്രായങ്ങൾ. രണ്ടും ഞാൻ ആദ്യമായി കേൾക്കുകയാ.
വീ.കെ ..... ശരിയാ
മുഹമ്മദ്ക്കാ...വളരെ നന്ദി
ഇത്തിരി വൈകിയാലും പിറന്നാൾ ആശംസകൾ..... അങ്ങനെ അബദ്ധം പറ്റിയാലും വിട്ടുകൊടുക്കാമോ മാഷേ... വല്ല ഇറാനിയൻ അല്ലെങ്കിൽ സുഡാനിയൻ മല്ലി ആണെന്ന് വെച്ച് കാച്ചാര്ന്നില്ലേ :-D
മഹേഷ്...നന്ദി.കിട്ടി...കിട്ടി...ഇമ്മിണി ബല്യ ഒരു പേര്.Flat Leaf Parsley !!
ഫ്ലാറ്റ് ലീഫ് പാഴ്‌സലി പറ്റിച്ച പിറന്നാൾ പണി
മുരളിയേട്ടാ ...നന്ദി.അതെന്നെ, പാഴ്‌സലി പറ്റിച്ച പിറന്നാൾ പണി
Post a Comment
നന്ദി....വീണ്ടും വരിക