ഒരു ചിങ്ങപ്പുലരി കൂടി ഭൂമിയിൽ പുലർന്നു കഴിഞ്ഞു . മലയാളിയുടെ ഗൃഹാതുരത്വ സ്മരണകൾ പലതും തികട്ടി വരുന്ന ഒരു മാസമാണ് ചിങ്ങ മാസം.കാർഷിക സംബന്ധമായ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും കർഷകരെ ആദരിക്കുകയും ചെയ്തുകൊണ്ട് കർഷക ദിനമായി കൂടി ചിങ്ങം ഒന്ന് ആചരിക്കാൻ തുടങ്ങിയതോടെയാണ് ഈ ദിനം എന്റെ ശ്രദ്ധയിൽ പതിയാൻ തുടങ്ങിയത്.
ഈ വർഷത്തെ ചിങ്ങം ഒന്ന് എന്റെ കുടുംബത്തിൽ മറ്റൊരു സന്തോഷം കൂടി കൊണ്ട് വന്നിരിക്കുന്നു. വീട്ടിലെ ആവശ്യങ്ങൾക്കായി ഞാൻ നടത്തുന്ന കൃഷിയിൽ ഒരു സഹായിയായി എപ്പോഴും കൂടെ ഉണ്ടാകുന്ന ചെറിയ മകൻ രണ്ടാം ക്ലാസ്സുകാരനായ ലിദു മോൻ അരീക്കോട് കൃഷി ഭവന്റെ വക 'കുട്ടിക്കർഷകൻ' വിഭാഗത്തിൽ സമ്മാനം നേടി.
വർഷങ്ങൾക്ക് മുമ്പ് എന്റെ ഉമ്മയ്ക്ക് ലഭിച്ച മികച്ച സീനിയർ സിറ്റിസൺ കർഷക അവാർഡും 2019 ൽ രണ്ടാമത്തെ മോള്‍ ലുഅക്ക് ലഭിച്ച കൃഷിത്തോട്ടം ഗ്രൂപ് (KTG) എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ‘കുട്ടിക്കര്‍ഷക’ അവാര്‍ഡും 2020 ൽ യൂത്ത് കോൺഗ്രസ്സ് അരീക്കോട് പഞ്ചായത്ത് സംഘടിപ്പിച്ച വിഷരഹിത അടുക്കളത്തോട്ട മത്സരത്തിൽ എനിക്ക് ലഭിച്ച ഓവറോൾ ചാമ്പ്യൻഷിപ്പിനും ശേഷം കുടുംബത്തിലേക്ക് വരുന്ന നാലാമത്തെ കാർഷിക അംഗീകാരമാണ് ഇന്ന് ലിദു മോന് ലഭിച്ചത്.
അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വച്ച് ലിദു മോനും എന്റെ ഉമ്മയും കൂടി അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.ടി അബ്ദു ഹാജിയിൽ നിന്ന് ഉപഹാരങ്ങൾ സ്വീകരിച്ചു.
1 comments:
ഈ വർഷത്തെ ചിങ്ങം ഒന്ന് എന്റെ കുടുംബത്തിൽ മറ്റൊരു സന്തോഷം കൂടി കൊണ്ട് വന്നിരിക്കുന്നു.
Post a Comment
നന്ദി....വീണ്ടും വരിക