2022 നവംബർ 17 ന് അരീക്കോട് സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ കെ.ടി.മുനീബ് മാസ്റ്റർ ഒരു പോസ്റ്റർ പങ്കു വച്ചു.2022ൽ ഈ സ്‌കൂളിൽ നിന്നും 68 കുട്ടികളെ USS സ്‌കോളർഷിപ്പ് വിജയികളാക്കി കേരളത്തിൽ ഒന്നാമതായതിന്റെ വിജയാഘോഷമായ 'ഇമ്മിണി ബല്യ ഒന്ന്' എന്ന പരിപാടിയിലേക്ക് ഉള്ള ക്ഷണമായിരുന്നു അത്.ഒരു പ്രചോദനത്തിനായി 2023 ൽ USS സ്‌കോളർഷിപ്പ് പരീക്ഷ എഴുതാൻ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും കൂടി ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.എന്റെ മൂന്നാമത്തെ മകൾ ലൂനയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
"അടുത്ത വർഷം സെഞ്ച്വറി അടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ,ആമീൻ.അടുത്തതിൽ, ഇന്നത്തെപ്പോലെ സൗകര്യങ്ങളോ മോട്ടിവേഷനുകളോ ഇല്ലാത്ത കാലത്ത് (1970-1990) USS നേടിയ മുൻതലമുറക്കാരെയും ആദരിക്കണം " എന്ന് ഞാൻ തിരിച്ചും വെറുതെ ഒരു മെസേജിട്ടു.
USS സ്‌കോളർഷിപ്പ് ഞങ്ങൾക്ക് ഒരു കുടുംബ സ്വത്ത് തന്നെയായിരുന്നു. 2016 മെയ് 18 നായിരുന്നു എന്റെ കുടുംബത്തിലെ അഞ്ചാമത്തെ USS സ്‌കോളർഷിപ്പ് വിജയിയായി ലുഅ മോൾ മാറിയത്.ഞാനും ജ്യേഷ്ഠത്തിയും രണ്ട് അനുജന്മാരും 1980 കളിൽ തന്നെ ഈ കസേരയിൽ കയറി ഇരുന്നവരായിരുന്നു.അതിനാൽ ലൂന മോൾക്കും ഇത് നേടിയേ തീരൂ എന്ന വാശി അന്ന് അവളുടെ മനസ്സിൽ കുടി കയറി.
'ഇമ്മിണി ബല്യ ഒന്ന്' കഴിഞ്ഞ് എട്ടു മാസം പിന്നിട്ടപ്പോൾ എന്റെ കുടുംബത്തിൽ സന്തോഷം വീണ്ടും പാഞ്ഞെത്തി. ദൈവത്തിന് സ്തുതി, ലുഅ മോൾക്ക് ശേഷം എന്റെ വീട്ടിൽ ഇന്ന് വീണ്ടും ഒരു USS സ്‌കോളർഷിപ്പ് വിജയത്തിന്റെ ഹർഷാരവങ്ങൾ മുഴങ്ങി.മൂന്നാമത്തെ മകൾ ലൂന 68 മാർക്ക് നേടിക്കൊണ്ട് ഈ വർഷത്തെ USS സ്‌കോളർഷിപ്പ് പരീക്ഷാ വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെട്ട വിവരം സസന്തോഷം അറിയിക്കുന്നു.മോളെ പരിശീലിപ്പിച്ച അദ്ധ്യാപകർക്കും നിരന്തരം മോട്ടിവേഷൻ നൽകിയ എന്റെ ഭാര്യക്കും ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സമർപ്പിക്കുന്നു.
1 comments:
മോളെ പരിശീലിപ്പിച്ച അദ്ധ്യാപകർക്കും നിരന്തരം മോട്ടിവേഷൻ നൽകിയ എന്റെ ഭാര്യക്കും ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സമർപ്പിക്കുന്നു.
Post a Comment
നന്ദി....വീണ്ടും വരിക