Pages

Tuesday, August 07, 2007

നടക്കാനുള്ള ടിക്കറ്റ്‌.

ഞങ്ങളുടെ നാട്ടില്‍ ഒരു പ്രദര്‍ശന ഫുട്ബാള്‍ മല്‍സരം നടക്കുന്ന ദിവസം.അരീക്കോട്‌ ഇലവനും കേരള ഇലവനും തമ്മിലായിരുന്നു കളി.പ്രവേശന ടിക്കറ്റുകള്‍ രാവിലെതന്നെ സ്റ്റേഡിയത്തില്‍ വില്‍പന തുടങ്ങിയിരുന്നു. കളി കാണാനായി നമ്പൂരിയും പുറപ്പെട്ടു.വഴിയില്‍ വച്ച്‌ ടിക്കറ്റ്‌ റാക്കുമായി വരുന്ന കണ്ടക്ടര്‍ അനില്‍ നമ്പൂരിയെ കണ്ടു. "നമ്പൂരീ....എങ്ങോട്ടാ?" അനില്‍ ചോദിച്ചു. "നമ്മുടെ കുട്ട്യേളെ കളി ഒന്ന് കാണാന്ന് വച്ചു...." " ടിക്കറ്റ്‌ എടുത്തോ ?" 'ഈശ്വരാ....!!! റോട്ടിലൂടെ നടക്കാനും ടിക്കറ്റോ.?' ആത്മഗതം ചെയ്തുകൊണ്ട്‌ നമ്പൂരി പറഞ്ഞു - " എങ്കി സ്റ്റേഡിയം വരെ നടക്കാനുള്ള ഒരു ടിക്കറ്റ്‌ വേഗം താ...."

8 comments:

Areekkodan | അരീക്കോടന്‍ said...

നമ്പൂരിക്കഥകള്‍

ഉറുമ്പ്‌ /ANT said...

:)

മയൂര said...

:)

ഇക്കു said...

:)

ഇട്ടിമാളു അഗ്നിമിത്ര said...

അരീക്കോടന്റെ നമ്പൂരി ആള്‍ കൊള്ളാലോ...!!

ഏറനാടന്‍ said...

ഈ നമ്പൂരി അരീക്കോട്ടിപ്പഴും ഉണ്ടോ? ഉണ്ടില്ല, ഉണ്ണാന്‍ പോണതേയുള്ളൂ എന്നു പറഞ്ഞൊഴിയരുത്‌ അരീക്കോടാ.. :)

ശ്രീ said...

ഹ ഹ കൊച്ചു ഫലിതം ഇഷ്ടമായി മാഷെ
:)

Areekkodan | അരീക്കോടന്‍ said...

ഉറുമ്പ്‌,മയൂര,ഇക്കൂ....... സ്വാഗതം ഒപ്പം നന്ദിയും
ഇട്ടിമാളൂ,ശ്രീ..... നന്ദി
ഏറനാടാ.... ഉണ്ടോന്ന് ചോയ്ച്ചാ അന്വേസിക്കണം!!!

Post a Comment

നന്ദി....വീണ്ടും വരിക