Wednesday, October 15, 2008
ഈ സ്വഭാവം ശരിയോ തെറ്റോ?
വീട്ടില്‍ നിന്നും ഊണ് തയ്യാറാക്കി കൊണ്ടുപോകലാണ് എന്റെ പതിവ്.കോളേജിലെവിവിധ തിരക്കുകള്‍ക്കിടയില്‍ മിക്ക ദിവസങ്ങളിലും ഒന്നരക്ക് ശേഷമേ ഊണ്കഴിക്കാന് സാധിക്കാറുള്ളൂ.സഹപ്രവര്‍ത്തകരായ സുജിത്തും(പേരാമ്പ്ര)രാജനും(കാസര്‍ഗോഡ്) മിക്ക ദിവസങ്ങളിലും ഊണ് കഴിക്കാന്‍ എന്റെ കൂടെയുണ്ടാകും.
പൊതുവെ മധുരം കൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങളോട് എനിക്ക് ഇഷ്ടമില്ല.എരിവുള്ള ഭക്ഷണമാണ് കൂടുതല്‍ പ്രിയം.അതിനാല്‍ തന്നെ എന്റെ കറികളിലുംഉപ്പേരികളിലും എരിവ് കൂടുതലായിരുന്നു.പോരാത്തതിന് അച്ചാറും കൂട്ടും.
സഹപ്രവര്‍ത്തകരില്‍ സുജിത്തിന് മിതമായ എരിവ് മതി.മിക്ക ദിവസങ്ങളിലുംതേങ്ങ അരച്ച കറിയാണ് സുജിത്ത് കൊണ്ടുവരാറ്.കോഴിക്കോട്ടുകാര്‍ പൊതുവെതേങ്ങ ഉപയോഗത്തില്‍ മുമ്പന്മാരുമാണ്.എന്നാല്‍ രാജന് അല്പം പോലും എരിവ്ഇഷ്ടമില്ല.അല്ല,കൂട്ടാന്‍ പറ്റില്ല.അള്‍സര്‍ എന്ന രോഗം രാജനെ അലട്ടിക്കൊണ്ടിരിക്കുന്നു.
ഇക്കഴിഞ്ഞ ദിവസം സാധാരണപോലെ ഞങ്ങള്‍ വൈകി ഊണ് കഴിക്കാനിരുന്നു.പതിവ് പോലെ രാജന് ഭക്ഷണം ആദ്യം തിന്നു തീര്‍ത്തു.പിന്നാലെ ഞാനുംമുഴുവനാക്കി.ഭക്ഷണത്തിന്റെ അളവ് കൂടുതലുള്ളതു കൊണ്ടോ സാവധാനംതിന്നുന്നതുകൊണ്ടോ എന്നറിയില്ല സുജിത്ത് എന്നും അവസാനമാണ് ഭക്ഷണം പൂര്‍ത്തിയാക്കാറ്.
എന്റെ ഊണ് കഴിഞ്ഞപ്പോള്‍ അല്പം മുമ്പേ തീറ്റ നിര്‍ത്തിയ രാജന്റെ പ്ലേറ്റിലേക്ക്ഞാന്‍ വെറുതേ ഒന്ന് നോക്കി.രാജന്റെ പാത്രത്തില്‍ ഭക്ഷണം ബാക്കി കിടക്കുന്നുണ്ടായിരുന്നു.
"എന്താ രാജാ....ഭക്ഷണം മതിയാക്കിയത്?"ഞാന്‍ ചോദിച്ചു.
"കറി അല്പം അധികമാണ് സാര്‍....അതു കൊണ്ടാ...."
"എന്നാലും ഒന്ന് കൂടി ശ്രമിക്കാമായിരുന്നില്ലേ?"ഞാന്‍ വീണ്ടും ചോദിച്ചു.
"മതിയായി സാര്‍..."
"ഇക്കഴിഞ്ഞ ദിവസം എനിക്ക് വന്ന ഒരു ഇ-മെയില്‍ സന്ദേശം ഇതിനെപറ്റിയായിരുന്നു.നമുക്ക് തിരഞ്ഞെടുക്കാന്‍ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍....തിന്നാന്‍ ഇഷ്ടം പോലെ വിഭവങ്ങള്‍...കൂടുതല്‍ ഇഷ്ടപ്പെട്ടത് തിരയാനും വാങ്ങാനുമുള്ള സൗകര്യങ്ങള്‍....എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ലോക ജനസംഖ്യയുടെഎഴുപത് ശതമാനത്തിലേറെ പേര് ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെവിശന്നു വലയുന്നു.ഭക്ഷണം പാഴാക്കുമ്പോളൊരു നിമിഷം അവരെക്കുറിച്ച്ആലോചിക്കുക." ഞാന്‍ രാജനെ ഓര്‍മ്മപ്പെടുത്തി(ഇത് കേട്ട് നിന്ന സുജിത്ത്പറഞ്ഞ വാക്കുകള്‍ ഞാനിവിടെ കുറിച്ചാല്‍ അത് സ്വയം പൊക്കലാകും എന്നതിനാല്‍പറയാന്‍ ആഗ്രഹിക്കുന്നില്ല)
പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഭക്ഷണം പാഴാക്കുന്ന ഈസ്വഭാവം.പാത്രത്തിനകത്തും പുറത്തും അല്പം ബാക്കിയില്ലെങ്കില്‍ അഭിമാനത്തിന് ക്ഷതമാണ് എന്ന് കരുതുന്നവരുണ്ട്.ഭക്ഷണം ഒട്ടും അവശേഷിപ്പിക്കാതെ പാത്രം വടിച്ച് വൃത്തിയാക്കി തിന്നുന്നത് ഒരിക്കലുംഅന്തസ്സിന് കളങ്കം ചാര്‍ത്തില്ല.ചായയും മറ്റും കുടിക്കുമ്പോളും മുഴുവനായുംകുടിക്കുക.ഗ്ലാസ്സിന്റെ കാല് ഭാഗത്തോളം ബാക്കി വയ്ക്കുന്നത് പലരിലും കണ്ടു വരുന്ന ഒരു ദു:സ്വഭാവമാണ്.ഭക്ഷണ പാനീയങ്ങള്‍ ഇങ്ങനെ വേസ്റ്റാക്കുമ്പോള്‍ ,ഒരു പിടി അന്നത്തിനായി തെരുവ്പട്ടികളോട് പോരാടുന്ന മനുഷ്യമക്കളെപ്പറ്റിഒരു നിമിഷം ആലോചിക്കുക.ശേഷം സ്വയം തീരുമാനിക്കുക - ഈ സ്വഭാവംശരിയോ തെറ്റോ എന്ന്.
19 comments:
പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഭക്ഷണം പാഴാക്കുന്ന ഈ
സ്വഭാവം.പാത്രത്തിനകത്തും പുറത്തും അല്പം ബാക്കിയില്ലെങ്കില്‍
അഭിമാനത്തിന് ക്ഷതമാണ് എന്ന് കരുതുന്നവരുണ്ട്.ഭക്ഷണം ഒട്ടും
അവശേഷിപ്പിക്കാതെ പാത്രം വടിച്ച് വൃത്തിയാക്കി തിന്നുന്നത് ഒരിക്കലും
അന്തസ്സിന് കളങ്കം ചാര്‍ത്തില്ല.ചായയും മറ്റും കുടിക്കുമ്പോളും മുഴുവനായും
കുടിക്കുക.ഗ്ലാസ്സിന്റെ കാല് ഭാഗത്തോളം ബാക്കി വയ്ക്കുന്നത് പലരിലും
കണ്ടു വരുന്ന ഒരു ദു:സ്വഭാവമാണ്.ഭക്ഷണ പാനീയങ്ങള്‍ ഇങ്ങനെ വേസ്റ്റാക്കുമ്പോള്‍
,ഒരു പിടി അന്നത്തിനായി തെരുവ്പട്ടികളോട് പോരാടുന്ന മനുഷ്യമക്കളെപ്പറ്റി
ഒരു നിമിഷം ആലോചിക്കുക.ശേഷം സ്വയം തീരുമാനിക്കുക - ഈ സ്വഭാവം
ശരിയോ തെറ്റോ എന്ന്
ഭക്ഷണം പാഴാക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ കഴിയുന്ന അനേകരെ കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചാല്‍ ഒരിക്കലും വേസ്റ്റ് ആക്കില്ല.അത്യാവശ്യത്തിനുള്ള ഭക്ഷണം എടുത്താല്‍ പോരേ..എന്തിനു പാഴാക്കണം..പുരുഷന്മാരെ സംബന്ധിച്ചാണെങ്കില്‍ പലപ്പോഴും ഭാര്യമാരായിരിക്കും ടിഫിന്‍ തയ്യാറാക്കി കൊടുത്തു വിടുന്നത്..രാവിലെ എന്തു ഫൂഡ് ആണെന്ന് അറിയാമായിരിക്കുമല്ലോ.അപ്പോള്‍ പാകത്തിനു മതി എന്നുള്ള വിവരം ഭാര്യയെ അറീയിച്ചാല്‍ അതിനനുസരിച്ചുള്ളതല്ലേ ഇടൂ..
എന്തായാലും ഭക്ഷണം വേസ്റ്റ് ആക്കുന്ന ശീലം ഒട്ടും നല്ലതല്ല.നാളെയും കഴിക്കാന്‍ നമുക്ക് ഭക്ഷണം വേണം എന്ന ചിന്ത എന്നും ഉണ്ടായിരിക്കണം
ഭക്ഷണസാധനങ്ങള്‍ വേസ്റ്റാക്കിക്കളയുന്നത് നല്ല സ്വഭാവമല്ല.
മാഷെ നമ്മുടെ മലയാളികളുടെ സ്വഭാവത്തില്പ്പെട്ടതാണു അഭിമാനത്തിനു കോട്ടം തട്ടാതിരിക്കാന്‍ ഭക്ഷണം ബാക്കിവരുത്തുക . ഒന്നും അവനവനുവേണ്ടി ച്ചെയ്യാതെ മറ്റുള്ളവര്‍ക്കു വേണ്ടിച്ചെയ്യുക ( മറ്റുള്ളവരെന്തുകരുതും). വിശന്നു പൊരിഞ്ഞിരിക്കുന്ന സമയത്ത് വല്ലവരും സന്തോഷത്തോടെ ഭക്ഷണം തന്നാല്‍ ഉള്ളിലുള്ള ആക്രാന്തം മറച്ചുവെച്ച് നിരസിക്കുക ഇങ്ങിനെ നീണ്ടുപോകുന്നു പട്ടിക.
മാഷിന്റെ പോസ്റ്റ് വളരെ നന്നായി
ആശംസകള്‍
ഭക്ഷണം കളയുന്നത് തെറ്റാണ്. പക്ഷെ അഭിമാനമോര്‍ത്ത് ബാക്കിവയ്ക്കുന്ന ആള്‍ക്കാരുണ്ടെന്ന് പുതിയ അറിവാണ്. ചായ ബാക്കിവയ്ക്കുന്നത് അടിയില്‍ മട്ട് ഉള്ളതുകൊണ്ടല്ലേ? പണ്ട് ചായക്കടകളില്‍ നിന്ന് കിട്ടുന്ന ചായയില്‍ കാല്‍ഭാഗം മട്ടായിരിക്കും. ഞാനും ബാക്കി വച്ചിട്ടുണ്ട്. ഇപ്പോള്‍ റ്റീബാഗ് പ്രചാരത്തിലായതോടെ ആ പ്രശ്നമില്ല. :-)
മാഷെ,
ഭക്ഷണം കളയുന്നത് എന്തുതന്നെയായാലും വിമര്ശിയ്ക്കപ്പ്പെടേണ്ടതാണ്, എന്നാല്‍ ചായ മുഴുവനും കുടിയ്ക്കണമെന്നും ഭക്ഷണം മുഴുവന്‍ കഴിയ്ക്കണമെന്നും പറയുന്നതും വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കൈ കടത്തലല്ലേ? കാന്താരി പറഞ്ഞ പോലെ ആവശ്യത്തിന് മാത്രം എടുത്താല്‍ പോരെ?
പക്ഷേ, പിന്നെയും പ്രശ്നങ്ങള്‍ ബാക്കി. പല രാജ്യക്കാരുടെയും ഭക്ഷണ വിളമ്പല്‍ സംസ്കാരം ഒരു പ്രശ്നമാണ്. മലയാളി പൊതുവെ ഒരു ധാരാളിയാണ്. ഞാന്‍ വെറുതെ കളയുന്നു എന്ന് പറയുന്നത് തന്നെ ഒരു മോടിയാണ്, പഴയ തറവാടിയുടെ ബാക്കിയിരിപ്പുകള്‍.
ചായ കുടിച്ച് തുടങ്ങിയാലെ അറിയൂ അത് കുടിയ്ക്കാന്‍ തന്നെ പറ്റുമോ എന്ന്, പിന്നെ ആതിഥേയനെ കാണിയ്ക്കാന്‍ മുക്കാലും കഴിയ്ക്കുന്നത് അതിഥിയുടെ നല്ല സ്വഭാവം. കൂടെയുള്ള മറ്റെ മാഷുടെ പേരു പറഞ്ഞ് മോശമാക്കിയത് നന്നായില്ല, ഒരു പക്ഷേ കഴിയ്ക്കാന്‍ കൊള്ളാത്ത സാധനം, ഒരു വിധത്തില്‍ വിശപ്പ് മാറ്റി, സ്വന്തം ഭാര്യയെ രക്ഷിച്ചതാണെങ്കിലോ........
ആവശ്യം ഉള്ള ഭക്ഷണം മാത്രമെ എടുക്കാവു. പക്ഷെ കഴിച്ചു തുടങ്ങിയാല്‍ പിന്നെ എല്ലാം ഭക്ഷണത്തിന്റെ രുചി അനുസരിച്ചിരിക്കും. പിന്നെ താങ്ങളുടെ സഹപ്രവര്ത്തകന് എല്ലാ ദിവസവും ഭക്ഷണം വെറുതെ കളഞ്ഞാല്‍ മാത്രമെ അതിനെ പറ്റി വ്യാകുലന് ആകെണ്ടാതുല്ല്.
dont eat for finishing the plate. it may make more waste inside in your stomach.
I would say, when you fill your plate fill only what you need.
once you put on weight, you cant reduce it so easily. 'am strugling past few years to reduce few kgs. still not able to do so.
dont eat for finishing the plate. it may make more waste inside in your stomach.
I would say, when you fill your plate fill only what you need.
once you put on weight, you cant reduce it so easily. 'am strugling past few years to reduce few kgs. still not able to do so.
അതെ,നമ്മള് പാഴാക്കി കളയുന്ന ഭക്ഷണം കൊതിച്ചു എത്ര പേര് കാത്തിരിക്കുന്നുണ്ടാകും..?
ഭക്ഷണം കളയുന്നത് തെറ്റു തന്നെയാണ്. പക്ഷെ ഭക്ഷണം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കേണ്ടത് ഉണ്ടാക്കുന്ന സമയത്തും വിളമ്പുന്ന സമയത്തുമാണ്. ഭക്ഷണം കളയാതിരിക്കുവാന് വേണ്ടി തിന്നു തീര്‍ക്കുന്നത് ആരോഗ്യപരമായി നല്ല ശീലമല്ല. ആഹാരം കൂടുതല്‍ വന്നാല്‍ ആരെങ്കിലുമായി പങ്കുവെയ്ക്കുക. അതിനു പറ്റാതെ വന്നാല്‍ കളയുന്നതു തന്നെയാണ് നല്ലത്. നമ്മുടെ വയര്‍ ഒരു വേസ്റ്റ് പാത്രമല്ല.
ഞാന്‍ ഇപ്പോഴാ ഇതേക്കുറിച്ച് ആലോചിക്കുന്നത്....എന്തായാലും ഭക്ഷണം പാഴാക്കുന്നത് ഒരു നല്ല ശീലമല്ല എന്ന് ഞാനും ഇപ്പോള്‍ കരുതുന്നു...
ഭക്ഷണം ഒരു കാരണവശാലും കളയരുത് , പിന്നെ മറ്റൊരു കണ്ടെത്തല്‍ പാകം ചെയ്ത ഭക്ഷണം എകദേശം ആറ് മണിക്കുറിനു ശേഷം ആണ് കഴിക്കുന്നത് ഇത് നല്ലതല്ലാ ഉച്ചയ്ക്ക് പഴവര്‍ഗങ്ങളൊ വേവിക്കാത്ത പച്ചക്കറികളോ ശീലിക്കുകാ അതുപോലെ അത്താഴം നേരത്തേ കഴിക്കുകാ, കഴിച്ചയുടനെ ഉറങ്ങാന്‍ പകത്തില്‍ അത്താഴമാക്കരുത്, പ്രഭാതത്തില്‍ പ്രാതല്‍ ഒരിക്കലും മുടക്കരുത്.പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ഉന്മേഷം കൂടൂം അമിതഭാരം കുറയും,പിന്നെ ഭക്ഷണം വെയിസ്റ്റ് ആകില്ലാ .
“ഭക്ഷണ പാനീയങ്ങള്‍ വേസ്റ്റാക്കുമ്പോള്‍ ഒരു പിടി അന്നത്തിനായി തെരുവ്പട്ടികളോട് പോരാടുന്ന മനുഷ്യമക്കളെപ്പറ്റിഒരു നിമിഷം ആലോചിക്കുക”
ഇതു തന്നെ വീണ്ടും എടുത്തെഴുതുന്നു.
കാന്താരീ....ഈ ചിന്ത കുടുംബം മുഴുവന്‍ പരത്തുക.
ബഷീര്‍..കണ്ണുകള്‍ തുറക്കണം.
രസികന്‍...ഈ മലയാളീ ജാടകള്‍ എന്തിന്?
bindhu....മട്ടില്ലാത്ത ചായയും ബാക്കി വയ്ക്കുന്ന ശീലമുണ്ട്.അദൃശ്യമായ ഒരു ജാട.
ത്രിശ്ശൂക്കാരാ.....ആരേയും മോശമാക്കാനല്ല , എല്ലാവരും സ്വയം ചിന്തിക്കാനാണ് ഈ പോസ്റ്റിട്ടത്.സഹപ്രവര്‍ത്തകനോട് ഞാന്‍ നേരിട്ട് പറഞ്ഞ കാര്യമാണ് പൊതു താല്പര്യ്ത്തിനായി ഇവിടെ പേര് പോലും മാറ്റാതെ പോസ്റ്റിയത്.
മത്തായീ...ഭക്ഷണം ഒരു നേരത്തേത് പോലും വെറുതേ കളഞ്ഞാല്‍ വ്യാകുലമാകുന്ന മനസ്സാണ് എന്റേത്.പിന്നെ എല്ലാ ദിവസവും അങ്ങിനെ ചെയ്യുന്ന ഒരാളെ ഞാന്‍ സുഹൃത്തായി സ്വീകരിക്കില്ല.
മുക്കുവാ...സ്വാഗതം.വളരെ ശരിയായ നിരീക്ഷണം.
smitha...ഓരോ നേരത്തേയും ഭക്ഷണം നമുക്ക് മുമ്പില്‍ വരുമ്പോള്‍ നാം ഈ ചോദ്യം ആവര്‍ത്തിച്ചിരുന്നുവെങ്കില്‍.....
ബാബുരാജ്....സ്വാഗതം.അതേ ,വിളമ്പുമ്പോള്‍ ഉണ്ണുന്നവന് ശ്രദ്ധചെലുത്തണം.
ശിവ..ഇങ്ങനെ ശ്രദ്ധിക്കാതെ പോകുന്ന എത്ര എത്ര കാര്യങ്ങള്‍?
മാണിക്യം...നല്ല നിര്‍ദ്ദേശങ്ങള്‍.
ശ്രീ....വീണ്ടുംവീണ്ടും സ്വയം ഓര്‍മ്മിപ്പിക്കുകയും ചെയ്യുക.
എന്റെ ഒരു കൂട്ടുകാരനുണ്ട്. പാലക്കാടന്‍ മേനോന്. ഒരുമിച്ച് ഹോട്ടലില്‍ കയറിയാല്‍ വല്യ പുലിവാലാണ്. ഹോട്ടല്‍ ഭക്ഷണം ഇഷ്ടമില്ലാത്ത ഞാന്‍ കഴിച്ചെന്നു വരുത്തി എണീക്കാന്‍ നോക്കും. പക്ഷേ അവന് സമ്മതിക്കില്ല. പ്ലേറ്റ്/ഇള വൃത്തിയായി കഴിപ്പിച്ചേ അവന് അടങ്ങൂ. ഒരു വറ്റ് പോലും കളയാന്‍ അനുവദിക്കില്ല.
പതിനേഴ് വര്‍ഷം മുന്‍പ് കണ്ട അവനെ ഓര്‍ത്തു പോയി ഞാന്‍.
മുന്നൂറാന്‍...സ്വാഗതം.ആ സുഹൃത്ത് ചെയ്യുന്ന പോലെ ചെയ്യണം ഭക്ഷണത്തിന്റെ കാര്യത്തില്‍
ഭക്ഷണം ഒരിക്കലും വേസ്റ്റ് ആക്കരുത്. അവരവര്‍ക്ക് വേണ്ടങ്കില്‍ അതു എടുക്കരുത് .കഴിക്കാനെടുത്താല്‍ അതു ബാക്കിയാക്കരുത് .ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത് - ഏതു വിധത്തിലായാലും -അതിന്റെ ലഭ്യതയിലായാലും, കഴിക്കുന്ന് ആളുടെ ആരോഗ്യത്തിന്റെ കാര്യത്തിലായാലും ദൈ വീകമായ ഒരു അനുഗ്രഹമാണ് എന്നു ഞാന്‍ വിശ്വസ്സിക്കുന്നു.എന്തു ഭക്ഷണവും ക്ഴിക്കാന് വിധം സബത്തു ഉണ്ദായാലും ആരോഗ്യവും വേണമല്ലോ.
ദീപം...സ്വാഗതം.അതേ,ഭക്ഷണം വലിയൊരു അനുഗ്രഹം തന്നെയാണ്.നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക