Pages

Sunday, June 10, 2012

‘ബെസ്റ്റ് ബ്ലഡ് ഡൊനേഷന്‍ മോട്ടിവേറ്റര്‍’ അവാര്‍ഡ്

രക്തദാനം ജീവന്‍‌ദാനം എന്നാണ് ഞാന്‍ ഹൈസ്കൂള്‍ ക്ലാസ് മുതലേ പഠിച്ചതും പ്രാവര്‍ത്തികമാക്കുന്നതും ഉപദേശിക്കുന്നതും.ഇന്ന് എന്റെ കോളേജിലെ മിക്കവരേയും ഒരിക്കലെങ്കിലും രക്തം ദാനം ചെയ്യേണ്ട ഒരു മാനസികാവസ്ഥയിലേക്ക് എത്തിക്കാന്‍ എന്‍.എസ്.എസ് , റെഡ് റിബ്ബണ്‍ ക്ലബ്ബ് ,ക്ലബ്ബ് 25 എന്നിവയിലൂടെ സാധിച്ചു എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
  ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചത്. എന്നാല്‍ ഇന്നത്തെ തലമുറക്ക് നിരവധി അവസരങ്ങള്‍ തുറന്ന് കിട്ടുന്നു.അതുകൊണ്ട് തന്നെ ഒരു ട്രിഗര്‍ അല്ലെങ്കില്‍ മോട്ടിവേറ്റര്‍ ആയി നില്‍ക്കേണ്ട ആവശ്യമേ ഒരു അദ്ധ്യാപകനെ സംബന്ധിച്ച് ആവശ്യം വരുന്നുള്ളൂ‍.
     കഴിഞ്ഞ രണ്ട് വര്‍ഷമായി അത്തരം ഒരു മോട്ടിവേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും സ്വയം രക്തം ദാനം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് തിരുവനതപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെര്‍മോ പെന്‍പോള്‍ എന്ന കമ്പനിയുടെ ഈ വര്‍ഷത്തെ ‘ബെസ്റ്റ് ബ്ലഡ് ഡൊനേഷന്‍ മോട്ടിവേറ്റര്‍’ അവാര്‍ഡ് ലഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.
       അവാര്‍ഡ് ദാനം ഈ വരുന്ന 14-ആം തീയതി (ലോക രക്തദാന ദിനം) തിരുവനന്തപുരം വൈലൊപ്പിള്ളീ സംസ്കൃതി ഭവനില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്നതാണ്.മൂന്നോ അതിലധികമോ തവണ രക്തന്ം ദാനം ചെയ്ത എന്റെ കോളേജിലെ 16 വിദ്യാര്‍ത്ഥികളെ അന്നേ ദിവസം ആദരിക്കുന്നു. എല്ലാവര്‍ക്കും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം.
         അവാര്‍ഡ് അറിയിപ്പിന്റെ പൂര്‍ണ്ണ രൂപം താഴെ.
Sub: Award for supporting voluntary blood donation
TERUMO PENPOL Limited in association with CII is planning to celebrate the   World Blood Donor Day as a major event on 14 June 2012.
The global theme for 2012 World Blood Donor Day is "Every Blood Donor is a Hero". It hopes that a new generation of idealistic and motivated voluntary unpaid blood donors will form a pool that provides the safest blood possible for use wherever and whenever it is needed to save life.
World Blood Donor Day focuses on the lifesaving gift of voluntary unpaid blood donors who donate blood purely for altruistic reasons. As part of World Blood Donor Day Ceremony TERUMO PENPOL is planning to reward   Institutions and Individuals, who have made remarkable contributions to voluntary blood donation, 
We are happy to inform you that you  had bagged the  Best Blood  Motivator Award.
The award ceremony will be held on, 14 June 2012 at Vylopilly Samskrithi Bhavan, Nanthencode, Trivandrum at 10.00 am.

20 comments:

Areekkodan | അരീക്കോടന്‍ said...

കഴിഞ്ഞ രണ്ട് വര്‍ഷമായി അത്തരം ഒരു മോട്ടിവേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും സ്വയം രക്തം ദാനം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് തിരുവനതപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെര്‍മോ പെന്‍പോള്‍ എന്ന കമ്പനിയുടെ ഈ വര്‍ഷത്തെ ‘ബെസ്റ്റ് ബ്ലഡ് ഡൊനേഷന്‍ മോട്ടിവേറ്റര്‍’ അവാര്‍ഡ് ലഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.

ജന്മസുകൃതം said...

രക്തദാനം മഹാദാനം ...! ആശംസകള്‍....

Akbar said...

രക്തദാനം ജീവന്‍‌ദാനം .

ഏറനാടന്‍ said...

അഭിനന്ദനങ്ങള്‍

ajith said...

സന്തോഷിക്കുന്നു. ആശംസകള്‍

ഒരു കുഞ്ഞുമയിൽപീലി said...

നന്മയുള്ള പ്രവര്‍ത്തികള്‍ വിജയിക്കട്ടെ ആശംസകള്‍

ente lokam said...

അങ്ങനെ മാഷിന്റെ പ്രവര്‍ത്തങ്ങള്‍

ഇനിയും അന്ഗീകരിക്കപ്പെടട്ടെ.എല്ലാ നന്മകളും

നേരുന്നു..

(അടുത്ത അവാര്‍ഡിന് മുമ്പേ ബ്ലോഗ്ഗേര്‍സിനു

പ്രത്യേകം അംഗീകാരം വേണം കേട്ടോ...നാട്ടില്‍ വരുന്നുണ്ട്

അപ്പൊ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ നോമ്പ് ആണെന്ന് പറയണ്ട

എന്ന്..!! )

Sidheek Thozhiyoor said...

വിലപ്പെട്ട ജീവനുകള്‍ രക്തദാനത്തിലൂടെ രക്ഷിക്കുകയെന്നത് അതിമഹത്വരമായൊരു കാര്യമാണ് - സമൂഹനന്മക്കുതകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറി ആയുരാരോഗ്യസൌഖ്യത്തോടെ താങ്കളുടെ പുണ്യജന്മം ഇനിയും ഏറെനാള്‍ നീണ്ടുനില്‍ക്കട്ടെ എന്ന ആത്മാര്‍ഥമായ പ്രാര്‍ഥനകളോടെ.

Unknown said...

അവാര്‍ഡുകള്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് തന്നെ ലഭിക്കുമ്പോള്‍, കൂടുതല്‍ ഉദാത്തമാകുന്നു. അഭിനന്ദനങ്ങള്‍

Areekkodan | അരീക്കോടന്‍ said...

ലീല ടീച്ചര്‍....അതെ,ഒരു യൂണിറ്റ് രക്തം ചുരുങ്ങിയത് 3 ജീവനുകള്‍ രക്ഷിക്കുന്നു.രക്തദാ‍നം ജീവന്‍‌ദാനം

തങ്കപ്പന്‍‌ജീ...നന്ദി

അക്ബര്‍ക്കാ...അതെന്നെ

ഏറനാടാ...നന്ദി

അജിത്‌ജീ...നന്ദി

Areekkodan | അരീക്കോടന്‍ said...

മയില്‍‌പീലി...അതെ , നന്മ എവിടെയും വിജയിക്കും.

എന്റെലോകം...പ്രാര്‍ഥന സര്‍വ്വശക്തന്‍ സ്വീകരിക്കട്ടെ.(നോമ്പിന് വന്നാല്‍ നോമ്പാണെന്ന് തന്നെ പറയേണ്ടി വരും...)

സിദ്ധീക്ക്ക്ക...പ്രാര്‍ഥന അല്ലാഹു സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ , ആമീന്‍.

ഫിറോസ്...അഭിനന്ദനങ്ങള്‍ക്ക് നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈ സദ്‌പ്രവര്‍ത്തിക്ക് ദൈവം പ്രതിഫലം നല്‍കട്ടെ!!

Haris said...

congrats

കൂതറHashimܓ said...

ആഹാ സന്തോഷം..!!

yousufpa said...

സന്തോഷവാര്‍ത്ത .. ആശംസകള്‍ നേരുന്നു.

Areekkodan | അരീക്കോടന്‍ said...

തണല്‍....പ്രാര്‍ഥന സര്‍വ്വശക്തന്‍ സ്വീകരിക്കട്ടെ.പ്രതിഫലം നല്‍കട്ടെ.ആമീന്‍.

കൂംസ്...നന്ദി

കൂതറ....നന്ദി

യൂസുഫ്പ....നന്ദി

OAB/ഒഎബി said...

ആശംസകള്‍
പടച്ച തമ്പുരാന്‍ അനുഗ്രഹിക്കട്ടെ

The Professor said...

അഭിനന്ദനങ്ങള്‍ ആബിദ് സാര്‍.
പ്രത്യേകിച്ചും അരീക്കോട്ടെ കുനിയില്‍ രക്റ്റച്ചൊരിച്ചിലുകള്‍ നമ്മെ സംഭ്രമിപ്പിക്കുമ്പോള്‍, അരീക്കോട്ടേക്ക് തന്നെ മഹോന്നതമായ “രക്തദാന പ്രചോദന അവാര്‍ഡ്” വരുന്നതിലെ നന്മയില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം.

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി....പ്രാര്‍ഥന അല്ലാഹു സ്വീകരിച്ച് പ്രതിഫലം നല്‍കട്ടെ,ആമീന്‍

പ്രൊഫസര്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.എന്റെ നാട്ടില്‍ നിന്നും 8 കിലൊമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന കുനിയില്‍ എന്ന സ്ഥലത്ത് നടന്ന സംഭവത്തില്‍ എനിക്കും ദു:ഖം തോന്നുന്നു.

sunilfaizal@gmail.com said...

santhosam..abhinandanangal..

Post a Comment

നന്ദി....വീണ്ടും വരിക