Pages

Thursday, July 19, 2012

“പൊതുനിരത്തില്‍ മൂത്രമൊഴിച്ചാല്‍ 100 രൂ‍പ പിഴ“

                 ഇന്ന് രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട വാര്‍ത്ത എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു. “പൊതുനിരത്തില്‍ മൂത്രമൊഴിച്ചാല്‍ 100 രൂ‍പ പിഴ“ എന്നായിരുന്നു വാര്‍ത്ത.തൊട്ടുതാഴെ “മാലിന്യമെറിഞ്ഞാല്‍ 200 ” എന്നും.
                 മറ്റുള്ളവര്‍ക്ക് എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു എന്ന് ഒട്ടും ശ്രദ്ധിക്കാതെ പൊതുനിരത്തിലേക്ക് മലിനജലവും വീട്ടു മാലിന്യങ്ങളും നിര്‍ബാധം ഒഴുക്കി വിടുന്നത് ഇന്ന് ഒരു ശീലമായിരിക്കുന്നു.എനിക്ക് ഇവ നിക്ഷേപിക്കാന്‍ ഒരു സ്ഥലം വേണ്ടേ എന്നാണ് ഇതിനെതിരെ പലരുടേയും ചോദ്യം. സ്വന്തം വീട്ടിലെ മാലിന്യം സംസ്കരിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ അതൊന്നും ശ്രദ്ധിക്കാതെ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം സ്വീകരിക്കുക എന്നതാണ് പലരുടേയും ശൈലി.എന്നിട്ടതിന് ന്യായീകരണം കണ്ടെത്തുകയും ചെയ്യും.
                  മേല്‍ വാര്‍ത്ത എന്നെ ഏറെ സന്തോഷിപ്പിക്കാന്‍ ഇനിയും കാരണങ്ങള്‍ ഉണ്ട്.ഞാന്‍ നടക്കുന്ന വഴിയിലേക്ക് പല വീടുകളില്‍ നിന്നും മലിനജലം ഒഴുക്കി വിടുന്നുണ്ട്.അതേ വഴിയിലൂടെ നടക്കുന്ന പഞ്ചായത്ത് മെംബറും ഇത് കാണുന്നുണ്ട്.ഒരു ദിവസം കയ്യോടെ പിടിച്ച് അദ്ദേഹത്തെ ഇതിനെതിരെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് പറയാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.ഇനി ഒരു ഒഴിവ്കഴിവ് പറയാന്‍ ആ വീട്ടുകാര്‍ക്കോ പരാതി കേള്‍ക്കാതിരിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ മെന്മ്പര്‍ക്കോ സാധ്യമല്ല.
                  മറ്റൊരു സന്തോഷം രണ്ടാഴ്ച മുമ്പ് ഞാന്‍ ഇതേപറ്റി ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു എന്നതാണ്.ഇപ്പോള്‍ എന്റെ വേവലാതി എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശമായി തന്നെ പുറത്ത് വന്നിരിക്കുന്നു.സന്തോഷം.പക്ഷേ എല്ലാ നിയമങ്ങളേയും പോലെ വെറുതെ ഒരു നിയമം എന്നതിലുപരി മുഖം നോക്കാതെയുള്ള മറുപടി ഇത്തരം സാമൂഹ്യതിന്മകള്‍ക്കെതിരെ സ്വീകരിക്കണം എന്നാണ് വിനീതമായ അഭ്യര്‍ത്ഥന. ഈ നിയമത്തിന്റെ ശരിയായ പാലനം സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഉറപ്പുവരുത്തും എന്ന് പ്രത്യാശിക്കുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

ഈ നിയമത്തിന്റെ ശരിയായ പാലനം സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഉറപ്പുവരുത്തും എന്ന് പ്രത്യാശിക്കുന്നു.

ഉദയപ്രഭന്‍ said...

പൊതു മൂത്രപ്പുരകളും കക്കൂസും സ്ഥാപിക്കേണ്ടത് സര്‍ക്കാരാണ്. അത് ചെയ്യാതെ ഫൈന്‍ അടി തുടങ്ങരുത്. വെയ്സ്റ്റ്‌ ഇടുന്നവരെ ശിക്ഷിക്കുക തന്നെ വേണം.

ajith said...

ദൈവേ..ഒന്ന് മൂത്രിക്കണോങ്കി നൂറ് രൂഫാ...

Post a Comment

നന്ദി....വീണ്ടും വരിക