Pages

Saturday, July 14, 2012

പ്രസവിക്കാത്ത അമ്മ ആര്‍?

“ ഉപ്പച്ചീ...ഇന്ന് മേം ഒരു ചോദ്യം ചോദിച്ചു...” രണ്ടാം ശനിയാഴ്ചയായിട്ടും ക്ലാസ്സില്‍ പോകേണ്ടി വന്ന മോള്‍ കയറി വന്നത് സ്കൂള്‍ വിശേഷങ്ങളുമായിട്ടായിരുന്നു.

“ങാ...നീ അതിന് ഉത്തരവും പറഞ്ഞു....അത്രേയല്ലേ ഉള്ളൂ...കഥ കഥ കസ്തൂരി....” ഞാന്‍ അവളെ ഒന്ന് ചൊടിപ്പിക്കാന്‍ ശ്രമിച്ചു.

“ഈ....ഉപ്പച്ചി...ചോദ്യം ഞാന്‍ പറയട്ടെ....” മോള്‍ വിട്ടില്ല.

“ആ...കേള്‍ക്കട്ടെ...”

“പ്രസവിക്കാത്ത അമ്മ ആരെന്ന്?”

ദൈവമെ , ചോദ്യത്തിന്റെ ഉത്തരമായി കല്യാണം കഴിച്ചിട്ടും ഇതുവരെ പ്രസവിക്കാത്ത അപ്പുറത്തെ വീട്ടിലെ ചെറിമുവിന്റെ പേരെങ്ങാനും ഇവള്‍ പറഞ്ഞോ എന്ന് ഒരു നിമിഷം ഞാന്‍ ഓര്‍ത്തുപോയി.
“നീ എന്ത് പറഞ്ഞു..?”

“ഭൂമീന്ന്...”

“ഭൂമിയോ ? അതെങ്ങനെ...?”

“ഭൂമിയെ എല്ലാവരും അമ്മ എന്ന് വിളിക്കുന്നു....”

“ഓ...ശരി...പക്ഷേ.....???” ഉത്തരം കൃത്യമാവാത്തതിനാല്‍ ഞാന്‍ ഒരു സംശയം പ്രകടിപ്പിച്ചു.

“പിന്നെ ഭൂഗര്‍ഭം എന്ന് ഉപ്പച്ചി കേട്ടിട്ടില്ലേ...ഗര്‍ഭമുള്ള പെണ്ണുങ്ങള്‍ എല്ലാവരും പ്രസവിച്ചിട്ടും ഭൂമി ഒരു കുട്ടിയെ പ്രസവിച്ചത് ഞാനിതുവരെ കേട്ടിട്ടില്ല...!!!!”

10 comments:

Areekkodan | അരീക്കോടന്‍ said...

ദൈവമെ , ചോദ്യത്തിന്റെ ഉത്തരമായി കല്യാണം കഴിച്ചിട്ടും ഇതുവരെ പ്രസവിക്കാത്ത അപ്പുറത്തെ വീട്ടിലെ ചെറിമുവിന്റെ പേരെങ്ങാനും ഇവള്‍ പറഞ്ഞോ എന്ന് ഒരു നിമിഷം ഞാന്‍ ഓര്‍ത്തുപോയി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇത്തവണ മോള്‍ക്കു തെറ്റി ന്നു പറഞ്ഞുകൂടായിരുന്നൊ സീത നമ്മുടെ സീത. മറന്നുപോയൊ?
:)
ചുമ്മാ പറഞ്ഞതാ മോള്‍ മിടുക്കി

Cv Thankappan said...

മിടുക്കി മോള്‍...
ആശംസകള്‍

ajith said...

മോള്‍ക്ക് ആശംസകളറിയിക്കണേ..

antos maman said...

arekkodan mashe kalakk4

mini//മിനി said...

പ്രസവിച്ചിട്ടും അമ്മയാവത്തത് ആരാണെന്ന് ചോദിക്കാമായിരുന്നു,,,

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം...
നാലാം ക്ലാസിലെ ടീച്ചറായ ഈയുള്ളവന്‍റെ കെട്ടിയോള്‍ ക്ലാസില്‍ പറഞ്ഞു... "മരം വെട്ടരുത്, മണ്ണൊലിപ്പ് വരും" എന്ന്.
ഉടനെ വന്നു ഒരു മിടുക്കിയുടെ സംശയം...
"ടീച്ചറെ, മരം ഇല്ലാതായാല്‍ മഴ പെയ്യില്ലെന്നല്ലേ ഇന്നലെ പഠിപ്പിച്ചത്? മഴ ഇല്ലാതായാല്‍ പിന്നെ മണ്ണൊലിപ്പ് ഉണ്ടാകില്ലല്ലോ... പിന്നെന്ത് മണ്ണൊലിപ്പ്?"

Areekkodan | അരീക്കോടന്‍ said...

പണിക്കര്‍ജീ...അതവള്‍ക്ക് അറിയാത്തത് നന്നായി.ഇല്ലെങ്കില്‍ ടീച്ചര്‍ കുഴങ്ങിയേനെ.

തങ്കപ്പന്‍‌ജീ...നന്ദി

അജിത്‌ജീ...നന്ദി

ആന്റോസ് മാമാ...നന്ദി

മിനി ടീച്ചറേ...ഇമ്മാതിരി ചോദ്യങ്ങള്‍ ഒന്നും ഇപ്പോഴത്തെ പിള്ളേരോട് ചോദിക്കരുത്!

ഡോക്ടര്‍....മേല്‍ പറഞ്ഞത് തന്നെ.

Unknown said...

എന്റമ്മോ... മോളോട് അന്യോഷണം പറയൂ...

Shahid Ibrahim said...

hahaha. .athu oru onnonnara chodhyamanallo.

Post a Comment

നന്ദി....വീണ്ടും വരിക