Pages

Thursday, July 12, 2012

പോലീസിന്റെ ഹലോട്യൂണ്‍

                  ‘ഹാര്‍ട്ട് ടു ഹാര്‍ട്ട് ‘ സംസ്ഥാനതല കാമ്പയിനിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കാനായി അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ.പി.സി.സജീവന്‍ സാറെ മൊബൈല്‍ ഫോണില്‍ വിളിച്ച ഞാന്‍ ഒന്ന് ഞെട്ടി.കാരണം എന്നോട് അല്പ നേരം സംസാരിച്ചത് ‘കമ്മീഷണര്‍‘ ആയിരുന്നു!ആ സംസാരം ഇങ്ങനെ.


“ദയവായി ശ്രദ്ധിക്കുക.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്.4000-ത്തിലധികം പേര്‍ പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ മരിക്കുന്നു.ഇരുചക്ര വാഹനയാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക.മദ്യപിച്ച് വാഹനം ഓടിക്കാനേ പാടില്ല.വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കരുത്.അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കാതിരിക്കുക.കാല്‍നടയാത്രക്കാര്‍ സീബ്രാലൈനില്‍ കയറിയാല്‍ വാഹനം നിര്‍ത്തിക്കൊടുക്കുക.നമ്മള്‍ മൂലം ഒരു വാഹനാപകടം ഉണ്ടാകില്ലെന്ന് തീരുമാനിക്കുക’


കൃത്യം ‘കമ്മീഷണര്‍‘  സുരേഷ് ഗോപിയുടെ സംസാരം കഴിഞ്ഞപ്പോള്‍ സജീവന്‍ സാര്‍ ഫോണെടുത്തു.വളരെ നല്ല ഒരു ബോധവല്‍ക്കരണ പരിപാടിയായി ഈ റിംഗ്‌ടോണ്‍ എനിക്ക്  അനുഭവപ്പെട്ടു.പക്ഷേ ഇതു കേള്‍ക്കണമെങ്കില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിക്കണം എന്നതാണ് അവസ്ഥയെങ്കില്‍ പോലീസുകാര്‍ അല്ലാതെ (അതും സംശയമാ) അധികമാരും കേള്‍ക്കാന്‍ സാധ്യതയില്ല എന്ന് തോന്നുന്നു.മാത്രമല്ല മറ്റൊരാളെ കേള്‍പ്പിക്കാന്‍ വേണ്ടി വെറുതെ ഡയല്‍ ചെയ്യാനും പറ്റാത്ത ഒരവസ്ഥയിലാണ് ഇത് കേട്ട എന്നെപ്പോലെയുള്ള പലരും എന്നതിനാല്‍ ഈ ബോധവല്‍ക്കരണ പരിപാടിക്ക് ഒരു ജനകീയ മുഖം നല്‍കാന്‍ മറ്റു വഴിക്ക് ശ്രമിക്കേണ്ടതാണ്.

3 comments:

Areekkodan | അരീക്കോടന്‍ said...

കൃത്യം ‘കമ്മീഷണര്‍‘ സുരേഷ് ഗോപിയുടെ സംസാരം കഴിഞ്ഞപ്പോള്‍ സജീവന്‍ സാര്‍ ഫോണെടുത്തു.വളരെ നല്ല ഒരു ബോധവല്‍ക്കരണ പരിപാടിയായി ഈ റിംഗ്‌ടോണ്‍ എനിക്ക് അനുഭവപ്പെട്ടു.

mini//മിനി said...

ഈ പരിപാടി നമ്മുടെ ബി.എസ്.എൻ.എൽ നെ ഏൽ‌പ്പിച്ചാൽ നന്നായിരിക്കും.

ajith said...

അറിയാത്തവരല്ല അപകടമുണ്ടാക്കുന്നവര്‍
ഇരുമ്പുലക്കയാണ് വിഴുങ്ങിയിരിക്കുന്നത്, ചുക്കുകഷായമെന്താവാന്‍..?
ചുട്ട അടി, നല്ല ശിക്ഷ, ചോദിക്കാനും പറയാനും കര്‍ശനനിയമമുണ്ടെന്ന ബോധം. ഇതൊക്കെയല്ലേ അരീക്കോടന്‍ മാഷെ വേണ്ടത്? ബോധവല്‍ക്കരണവും നടക്കട്ടെ അതിന്റെയൊപ്പം

Post a Comment

നന്ദി....വീണ്ടും വരിക