18 വയസ്സ് കഴിഞ്ഞവര്‍ക്ക് വകതിരിവ് ഉണ്ടാകുമെന്നും അവര്‍ക്കേ ഇന്ത്യന്‍ ജനാധിപത്യത്തിലെ വകുപ്പുകളും ഉപവകുപ്പുകളും തിരിയൂ എന്നും അതിനാലാണ് വോട്ടവകാശപ്രായം 18 ആക്കിയത് എന്നും ഒക്കെ പറയാം എന്ന് കരുതിയാണ് ഇന്നലെ ഞാന്‍ ക്ലാസ്സില്‍ കയറിയത്. പോളിഡിപ്ലോമക്ക് പഠിക്കുന്നവര്‍ക്ക് എഞ്ചിനീയറിംഗിലേക്കുള്ള ഒരു മോട്ടിവേഷന്‍ എന്ന നിലക്കായിരുന്നു എന്റെ തുടക്കം.സബ്ജക്ടിലേക്ക് കടക്കുന്നതിന് മുമ്പേ അവരുടെ പ്രായത്തെപറ്റിയും മറ്റും ഉണര്‍ത്താന്‍ വേണ്ടി ഞാന്‍ ചോദിച്ചു.
“18 വയസ്സ് എന്തിനുള്ള പ്രായമാണ്?”
“സിം എടുക്കാന്‍...” മിന്നല്‍ പോലെ ഒന്നാമത്തെ ഉത്തരം
“ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍...” ഇടിവെട്ടുന്ന രണ്ടാമത്തെ ഉത്തരം
“കല്യാണം കഴിക്കാന്‍....” വാണം പോലെ മൂന്നാമത്തെ ഉത്തരം
ഞാന്‍ പ്രതീക്ഷിക്കുന്ന ഉത്തരം അപ്പോഴും ഉത്തരത്തിന് മീതെ ചത്തുകിടന്നു.

2 comments:
എന്താണ് 18 ന്റെ പ്രത്യേകത?
അജിത്ജീ...അത് പറാഞ്ഞുതരാന് ഒരു 18 കാരനും ഈ വഴി വരുന്നില്ല.
Post a Comment
നന്ദി....വീണ്ടും വരിക