Pages

Tuesday, August 07, 2012

ഒരു ജന്മദിനാനുഭൂതി.

             ഒരു ആഗസ്ത് ആറ് കൂടി കലണ്ടറില്‍ കൂടി കടന്നുപോയി.ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ എന്റെ വയസ്സിന്റെ നേരെ ഒരു വര കൂടി വീണു.ഇപ്പോള്‍ മൊത്തം 41 വരകള്‍ വീണു കഴിഞ്ഞു.ഇനി എത്ര വരകള്‍ കൂടി വീഴും എന്ന് ദൈവത്തിന് മാത്രം നിശ്ചയമുണ്ട്.സാങ്കേതികത എത്ര തന്നെ വികസിച്ചാലും മേല്പറഞ്ഞ വരകള്‍ ഒരാളുടെ ജീവിതത്തില്‍ എത്രയെണ്ണം വരക്കപ്പെടും എന്ന് മനുഷ്യന് ഒരിക്കലും പ്രവചിക്കാന്‍ സാധ്യമല്ല എന്നത് തന്നെയാണ് മനുഷ്യന്റെ നിസ്സഹായതയുടെ ഏറ്റവും വെലിയ തെളിവ്.

                   കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ തിരുമുറ്റത്ത്  മന്ദമാരുതന്റെ തലോടലേറ്റ് , മഴനൂലിന്റെ നനവേറ്റ് , മഞ്ഞുകണങ്ങളുടെ തണുപ്പേറ്റ് , നിലാവിന്റെ കുളിരേറ്റ്  ഒരു വേപ്പ് മരം മെല്ലെ മെല്ലെ തലയുയര്‍ത്തി വരികയായി. കഴിഞ്ഞ ആഗസ്ത് ആറിന് എന്റെ 41-ആം പിറന്നാളില്‍ ഞാനും സ്റ്റുഡന്റ്സ് ഇന്‍ പാലിയേറ്റീവ് കെയര്‍ സ്റ്റേറ്റ് പ്രോജക്ട് മാനേജര്‍ മുഹമ്മദ് സൈഫും കൂടി നട്ടുപിടിപ്പിച്ച ആ മരം കാണുമ്പോള്‍ എന്റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം ഒഴുകി എത്തുന്നു. എന്നെപ്പോലെ സ്വന്തം ജന്മ ദിനത്തില്‍ കാമ്പസില്‍ മരം നട്ട എന്റെ അനേകം എന്‍.എസ്.എസ്.വളണ്ടിയര്‍മാരുടെ മനസ്സിലും ‘അവരുടെ’ മരങ്ങള്‍ ഇതേ സന്തോഷം സൃഷ്ടിക്കുന്നുണ്ടാകും എന്നത് തീര്‍ച്ച.  ‘ജന്മ ദിനം ഒരു ഭൌമദിനം ‘ എന്ന ഞങ്ങള്‍ തുടങ്ങി വച്ച  പദ്ധതി പൊള്ളുന്ന ഭൂമിക്കും അതിലെ അനേകം ജീവജാലങ്ങള്‍ക്കും അല്പമെങ്കിലും കുളിരേകും. ഒരു മരം നട്ട് നിങ്ങളുടെ ജന്മ ദിനവും ഒരു അനുഭൂതിയാക്കി മാറ്റാന്‍ ഒന്ന് ശ്രമിച്ചു നോക്കൂ.

3 comments:

Areekkodan | അരീക്കോടന്‍ said...

കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ തിരുമുറ്റത്ത് മന്ദമാരുതന്റെ തലോടലേറ്റ് , മഴനൂലിന്റെ നനവേറ്റ് , മഞ്ഞുകണങ്ങളുടെ തണുപ്പേറ്റ് , നിലാവിന്റെ കുളിരേറ്റ് ഒരു വേപ്പ് മരം മെല്ലെ മെല്ലെ തലയുയര്‍ത്തി വരികയായി.

ajith said...

ഹാപ്പി ബര്‍ത്ത് ഡേ....
നാട്ടില്‍ വരുമ്പോള്‍ മരം നടാം

അഷ്‌റഫ്‌ സല്‍വ said...

aashamskal

Post a Comment

നന്ദി....വീണ്ടും വരിക