സ്കൂൾ പഠന കാലത്തെ കാൽക്കൊല്ല പരീക്ഷകളുടെയും അരക്കൊല്ല പരീക്ഷകളുടെയും പേപ്പർ ക്ലാസ്സിൽ വിതരണം ചെയ്യുന്ന രംഗം ഇപ്പോൾ മനസ്സിലൂടെ ഓടി വരുന്നു. ഇംഗ്ലീഷ് അമ്പതിൽ നാല്പത്തിരണ്ട് എന്ന് കേൾക്കുമ്പോഴേക്കും ക്ലാസ്സിൽ നിന്നും അത്ഭുതത്തിന്റെ ഒരു മന്ദമാരുതൻ "'സ്...." എന്ന ചെറിയൊരു ശബ്ദത്തോടെ ഉയരും. അതായത് നാൽപ്പതിൽ കൂടുതൽ മാർക്ക് കിട്ടുന്നത് തന്നെ അന്നത്തെ വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു. പത്താം ക്ലാസ് പൊതുപരീക്ഷ റിസൾട്ട് വന്നപ്പോഴാണ് കണക്കിൽ അമ്പതിൽ അമ്പതും കിട്ടും എന്ന തിരിച്ചറിവുണ്ടായത്. കിട്ടിയത് എനിക്കല്ലായിരുന്നു, റാങ്ക് കിട്ടിയ കുട്ടികളുടെ മാർക്കിന്റെ വിശദാശംങ്ങളിൽ നിന്നായിരുന്നു ഇത് മനസ്സിലാക്കിയത്.
എന്റെ രണ്ടാമത്തെ മകൾ ആതിഫ ജൂംലയുടെ +2 റിസൾട്ട് സ്കോർ ഷീറ്റ് കണ്ടപ്പോഴാണ് ഇത്രയും മനസ്സിൽ പാഞ്ഞെത്തിയത്. 1200 ൽ 1196 എന്ന ഇന്നുവരെ എൻ്റെ കുടുംബത്തിൽ ഉണ്ടാകാത്ത ഒരു റിസൾട്ട് ആണ് കിട്ടിയത്. നാല് മാർക്കിന് ഫുൾ മാർക്ക് പോയതിൽ എനിക്കോ അവൾക്കോ ഒരു നഷ്ടവും തോന്നാത്തത് ഈ കാലത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം.
മുൻ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ രചിച്ച "ഒരച്ഛൻ അദ്ധ്യാപകന് അയച്ച കത്തുകൾ" എന്ന പുസ്തകത്തിലെ പ്രശസ്തമായ ആ വരികൾ ഈ അവസരത്തിൽ നമ്മുടെ മനസ്സിലുണ്ടാകട്ടെ..
"അവനെ പഠിപ്പിക്കുക, തോൽവികൾ അഭിമുഖീകരിക്കാൻ; വിജയങ്ങൾ ആസ്വദിക്കാനും "
വിജയം നേടിയ എല്ലാവരെയും അനുമോദിക്കുന്നു. തോൽവിയെ പുഞ്ചിരിയോടെ സ്വീകരിച്ചവർക്ക് അതുക്കും മേലെയുള്ള അഭിന്ദനങ്ങളും നേരുന്നു.
3 comments:
"അവനെ പഠിപ്പിക്കുക, തോൽവികൾ അഭിമുഖീകരിക്കാൻ; വിജയങ്ങൾ ആസ്വദിക്കാനും "
ലിങ്കന്റെ വരികൾ തന്നെ കടം എടുക്കുന്നു
"അവനെ പഠിപ്പിക്കുക, തോൽവികൾ അഭിമുഖീകരിക്കാൻ; വിജയങ്ങൾ ആസ്വദിക്കാനും "
മുരളിയേട്ടാ... നന്ദി ( നെഹ്രുവിന്റെ വാക്കുകൾ ഞാനും കടം എടുക്കുന്നു !!)
Post a Comment
നന്ദി....വീണ്ടും വരിക