Tuesday, May 26, 2009
പക്ഷികള്‍ നല്‍കിയ സന്ദേശം
Wednesday, May 20, 2009
പൊതുവഴിയിലെ 'നിധി'
എന്റെ വീട്ടില്‍ നിന്നും അങ്ങാടിയിലേക്ക് പോകാന്‍ മെയിന്‍റോഡിന് പുറമേ മറ്റൊരു വഴി കൂടിയുണ്ട്.ഞാന്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിന്റെ മുന്‍ഭാഗത്തുകൂടിയാണ് ആ വഴി കടന്നുപോകുന്നത്.അതിനാല്‍ തന്നെ ഞാന്‍ പലപ്പോഴും അങ്ങാടിയില്‍ പോകുന്നതും തിരിച്ചുവരുന്നതും അതു വഴിയാണ്.
പക്ഷേ പൊതുവഴിയായ ആ വഴിപലരും ഉപയോഗിക്കുന്നത് കണ്ടാല്‍ അവരുടെ സ്വന്തം പറമ്പിന്റെ ഭാഗമാണെന്ന് തോന്നിപോകും.സ്വന്തം വീട്ടിലേക്കുള്ള വിറക്,വീട് പടുത്തുയര്‍ത്താനുള്ള കല്ല്,തേയ്ക്കാനുള്ള മണല്‍,വീടോ പറമ്പോ ഇടിച്ചു നിരപ്പാക്കിയതിന്റെ അവശിഷ്ടങ്ങള്‍ എല്ലാം യാതൊരു കൂസലും കൂടാതെ അവര്‍ ഈ വഴിയില്‍ കൊണ്ടു തട്ടുന്നു!സ്കൂള്‍കുട്ടികളും സ്ത്രീകളടക്കമുള്ള പൊതുജനങ്ങളും സര്‍വ്വസാധാരണമായി കടന്നുപോകുന്ന, ഒരു ലോറിക്ക് സുഖമായി കടന്നുപോകാന്‍ സാധിക്കുന്ന ഈ വഴിയുടെ പകുതിഭാഗത്തോളം ഇക്കാരണത്താല്‍ അധിക ദിവസങ്ങളിലും ഉപയോഗ ശൂന്യമാണ്.(എന്തോ ഭാഗ്യത്തിന് ആരും തങ്ങളുടെ അടുക്കള വേസ്റ്റ് ഇവിടെ തട്ടാറില്ല).
ഈ വഴിയിലൂടെ നടക്കുന്ന ദിവസങ്ങളിലെല്ലാം എനിക്ക് ഒരു 'നിധി' കിട്ടാറുണ്ട്.എന്നും കിട്ടുന്ന ആ 'നിധി' പെറുക്കി എടുത്ത് ഞാന്‍, തൊട്ടടുത്ത പറമ്പിന്റെ മൂലയിലേക്കോ വഴിയുടെ ഉപയോഗിക്കാത്ത അരികിലേക്കോ വലിച്ചെറിയും.തുരുമ്പ് പിടിച്ച പട്ടികാണികള്‍ (കോണ്‍ക്രീറ്റിങ്ങിന്റെ പലക അടിക്കാന്‍ ഉപയോഗിക്കുന്നവ)ആണ് ആ നിധി.ഈ വഴിയോരത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഒരു രണ്ടുനില വാടകകെട്ടിടനിര്‍മ്മാണ സമയത്ത് വഴിയിലിട്ട് പണി എടുത്തതിന്റെ ബാക്കിപത്രമാണ് വഴിയിലെ ആ ആണികള്‍.
വഴിയിലെ ഉപദ്രവങ്ങള്‍ നീക്കുന്നത് എന്റെ മതവിശ്വാസ പ്രകാരം ഒരു സല്‍കര്‍മ്മമാണ്.അത് ഒരു ചെറുമുള്ളായാല്‍ പോലും പ്രതിഫലം ലഭിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.ഈ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പൊതുവഴി തടസ്സപ്പെരുത്തരുത് എന്ന സാമാന്യമര്യാദ എങ്കിലും എല്ലാവരും പുലര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആശിച്ചുപോകാറുണ്ട്.നമ്മുടെ സമൂഹത്തെ എങ്ങനെ ആ ചിന്തയിലേക്ക് നയിക്കാം എന്ന ചിന്തക്ക് ഒരുത്തരം കിട്ടുന്നില്ല.
Saturday, May 16, 2009
തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞാല്‍....
Thursday, May 14, 2009
കാത്തിരിപ്പിന്റെ സുഖം
Tuesday, May 12, 2009
ജനാധിപത്യത്തിന്റെ പേക്കൂത്ത് കണക്കുകള്‍
അടുത്ത അഞ്ചുവര്‍ഷം ലോകസഭയില്‍ കേരളത്തെ ആരൊക്കെ പ്രതിനിധീകരിക്കണം എന്നത് തീരുമാനിക്കാനുള്ള ഇലക്ഷന്‍കാര്‍ണിവല്‍ നടന്നുകഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരു മാസം കൂടി മന:പായസമുണ്ണാന്‍ വിളമ്പിക്കൊടുത്താണ് ഇലക്ഷന്‍ കമ്മീഷന്‍ ഈ വര്‍ഷത്തെ കേരള ഇലക്ഷന്‍ മാമാങ്കംഅവസാനിപ്പിച്ചത്.
പരസ്യപ്രചാരണം സമാപിച്ച ദിവസം തന്നെ ഓരോ സ്ഥാനാര്‍ത്ഥിയും ചെലവാക്കിയ സംഖ്യകളുടെ കണക്ക് കേട്ട് ഇന്നാട്ടിലെ ദരിദ്ര നാരായണന്‍മാര്‍ മാത്രമല്ലഇടത്തരക്കാര്‍ പോലും മൂക്കത്ത് വിരല്‍ വച്ചുപോയി. ".....ലക്ഷം ലക്ഷം പിന്നാലെ... " എന്ന് ഉച്ചൈസ്തരം വിളിച്ചുപറഞ്ഞത് പിന്നാലെ വരുന്ന പണച്ചെലവ് കണക്കിന്റെ കാര്യമായിരുന്നു എന്ന് പിന്നീടാണ് പിടികിട്ടിയത്. തല്‍ക്കാലംഅതവിടെ നില്‍ക്കട്ടെ.
ഇക്കഴിഞ്ഞ ദിവസം നാഷണല്‍ സോഷ്യല്‍ വാച്ച് കോയലീഷന്‍ (NSWA) പുറത്തിറക്കിയ ഭരണവികസന പൌര രേഖയുടെ അഞ്ചാം പതിപ്പില്‍ പറഞ്ഞിരിക്കുന്ന ചില വിവരങ്ങള്‍കേരളത്തിലെപ്രബുദ്ധ വോട്ടര്‍മാരായ നാമെങ്കിലും ശ്രദ്ധിച്ചേ മതിയാകൂ. കേരളത്തില്‍ ഇല്ലാത്ത എന്നാല്‍ ഏറെക്കുറെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന ഒരു ട്രെന്റ് ആണ് താരങ്ങളെ മത്സരിപ്പിക്കുകഎന്നത്. സിനിമാ താരങ്ങളും സ്പോര്‍ട്‌സ് താരങ്ങളും ഇങ്ങനെ ജനവിധി തേടുന്നത് പുത്തരിയല്ല. മിക്കവാറും എല്ലാ താരങ്ങളും തന്നെ (അവര്‍ ഏത് പാര്‍ട്ടിക്കാരായാലും)കൂളായി ജയിച്ചുകയറാറുമുണ്ട്. എന്നാല്‍ NSWA റിപ്പോര്‍ട്ട് പ്രകാരം ഇക്കഴിഞ്ഞ ലോകസഭയിലെ താരപ്രതിനിധികള്‍ ലോകസഭയുടെ അഞ്ചിലൊന്ന് മീറ്റിങ്ങുകളില്‍ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്!!! നാടിന്റെയും നാട്ടുകാരുടേയും പ്രശ്നങ്ങള്‍ അവതരിപ്പിച്ച് അര്‍ഹമായത് നേടി എടുക്കാന്‍ തെരഞ്ഞെടുത്തയച്ച്‌വിടപ്പെട്ടവര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപറ്റിയതോടൊപ്പം സ്വന്തം ഏര്‍പ്പാടുകള്‍ക്ക് യാതൊരു ഭഗ്നവും വരുത്താതെ 'അല്‍പം ചില കോടികള്‍' കൂടി കൊയ്തുകൂട്ടിഎന്ന് പച്ചമലയാളത്തില്‍ പറയാം.
അതിലും ഗുരുതരമാണ് മറ്റൊരു വെളിപ്പെടുത്തല്‍. പതിനാലാം ലോകസഭയുടെ ഒരു മിനിറ്റിന്റെ വില 26,035/- രൂപയാണെന്ന് പറയപ്പെടുന്നു!! അത്രയും വിലപിടിപ്പുള്ള ആ ലോകസഭയുടെ 22% സമയം ബഹളത്തില്‍ മുങ്ങിപ്പോയി. ക്രിയാത്മകമായിഒന്നും ചെയ്യാനാകാതെ നഷ്ടപ്പെട്ടു എന്നര്‍ത്ഥം. കേള്‍ക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു മന:പ്രയാസവും തോന്നില്ല എങ്കിലും താഴെ പറയുന്ന പ്രകാരം അതൊന്ന് കണക്ക് കൂട്ടി നോക്കൂ.
അഞ്ച് വര്‍ഷത്തിനിടക്ക് ഏറ്റവും ചുരുങ്ങിയത് പത്ത് തവണഎങ്കിലും ലോകസഭ കൂടി എന്ന് കരുതുക. ഒരു സമ്മേളനംഏറ്റവും ചുരുങ്ങിയത് പതിനഞ്ച് ദിവസം നീളും എന്നും കരുതുക. ഒരു ദിവസത്തെ സഭാ ദൈര്‍ഘ്യം എട്ടു മണിക്കൂര്‍ എന്നും കരുതുക. അപ്പോള്‍ ആകെ അഞ്ചുവര്‍ഷത്തെ സമ്മേളന സമയം = 10 x 15 x 8 = 1200 മണിക്കൂറ്‍(ഇത്രയും ചുരുങ്ങിയ സമയത്തിന് എല്ലാ MP മാരുംകൂടി വാങ്ങിയ സംഖ്യ കേട്ടാല്‍ ഹൃദയസ്തംഭനം വന്നേക്കാം). അതിന്റെ 22% നഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ 1200 x 22 / 100 = 264 മണിക്കൂറ്‍ പോയി. ഒരു മിനുട്ടിന് 26035 രൂപ പ്രകാരം നഷ്ടം = 26035 x 264 x 60 = 412394400 രൂപ (അതേ നാല്‍പത്തിയൊന്ന് കോടി ഇരുപത്തിമൂന്ന്‌ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി നാനൂറ് രൂപ !!!). ഇത് ഏറ്റവും ചുരുങ്ങിയത്. അപ്പോള്‍ യാഥാര്‍ത്ഥ്യം എത്ര ആയിരിക്കാം എന്ന് ചിന്തിച്ചു നോക്കുക.
ഇന്ത്യയിലെ ഓരോ പൌരനും അവകാശപ്പെട്ട പൊതുഖജനാവില്‍ നിന്നും, ഇത്രയും സംഖ്യ മുടിച്ചുകളയുന്ന ജനാധിപത്യത്തിന്റെ പേക്കൂത്തുകള്‍ക്ക് തടയിടാന്‍ ആവശ്യമായ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഇന്ത്യാ രാജ്യത്തിലെ ഓരോ പൌരനും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചില്ലേ?
