ഇന്ത്യന്‍ ഫുട്ബാളിന് ഷറഫലി,ജാബിര്‍ തുടങ്ങിയ പ്രഗല്‍ഭരേയും കേരള ഫുട്ബാളിന് സക്കീര്‍, ഹബീബ്‌റഹ്മാന്‍, ജസീര്‍ കാരണത്ത്,നൌഷാദ് പ്യാരി,കെ.ടി.നവാസ്,എം.പി.സക്കീര്‍ തുടങ്ങിയവരേയും (ഇത്രയും പേരേ എന്റെ പരിമിതമായ ഓര്‍മ്മയില്‍ വരുന്നുള്ളൂ) സംഭാവന ചെയ്ത നാടാണ് എന്റെ ഗ്രാമമായ അരീക്കോട്.സ്വാഭാവികമായും ഫുട്ബാള്‍ ഏതൊരു അരീക്കോടന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കും.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫുട്ബാള്‍ ലീഗില്‍ (ഐ ലീഗ്) കേരളത്തിന്റെ പ്രതിനിധിയായ വിവ കേരളയെ നയിക്കുന്നത് അരീക്കോട്ട്കാരനായ എം.പി.സക്കീര്‍ ആണ്.അതിനാല്‍ തന്നെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന വിവയുടെ ഹോം മാച്ച് കാണാന്‍ ഞാനും പോയി.ഐ ലീഗില്‍ ഞാന്‍ ആദ്യമായി നേരിട്ട് കാണുന്ന കളിയായിരുന്നു ഇത്.
കഴിഞ്ഞ ഐ ലീഗില്‍ വളരെ നല്ല പ്രകടനം കാഴ്ച വച്ച സ്പോര്‍ട്ടിങ് ഗോവ ആയിരുന്നു ഇന്ന് വിവയുടെ എതിരാളികള്‍.പോയന്റ് നിലയില്‍ അവസാനത്തില്‍ നിന്നും എണ്ണിയാല്‍ ആദ്യം നില്‍ക്കുന്ന വിവയും രണ്ടാമത് നില്‍ക്കുന്ന സ്പോര്‍ട്ടിങും തമ്മിലുള്ള മത്സരം പൊടിപാറും എന്ന കണക്കുകൂട്ടലിലാണ് ഞാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്.കാണികള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നാലാം മിനുട്ടില്‍ തന്നെ വിവയുടെ വല കുലുങ്ങിയപ്പോള്‍ ഒന്നാമത്തെ ഹോം മാച്ചില്‍ കല്‍ക്കത്ത ചിരാഗ് യുണൈറ്റിനോട് തോല്‌വി ഏറ്റുവാങ്ങിയത് വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം എന്റെ ഉള്ളില്‍ മിന്നി.കാരണം അത്ര അനായാസകരമായിരുന്നു ഇന്നത്തെ ആ ആദ്യഗോള്‍.ഗോളിയുടെ തലക്ക് മുകളിലൂടെ എതിര്‍ ക്യാപ്റ്റന്റെ വക അനായാസകരമായ ഒരു പ്ലേസിങ്.
പക്ഷേ ഗോവക്കാരുടെ ആഹ്ലാദം അധികം നീണ്ടു നിന്നില്ല.മുന്നേറ്റ നിരയില്‍ അദ്ധ്വാനിച്ചു കളിച്ച ഘാന സ്ട്രൈക്കര്‍ റൂബന്‍സാന്യോ അതിമനോഹരമായ ഗോളിലൂടെ പതിനേഴാം മിനുട്ടില്‍ വിവയ്ക്ക് സമനില നല്‍കി.ഇടവേളക്ക് പിരിയുന്നതിന് മുമ്പ് തന്നെ മറ്റൊരു മനോഹര നീക്കത്തിലൂടെ സിറാജും വിവക്ക് വേണ്ടി സ്കോര്‍ ചെയ്തു.വീണ്ടും പല സുവര്‍ണ്ണാവസരങ്ങളും ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാന്‍ വിവയ്ക്ക് സാധിച്ചില്ല.
ഇടവേളക്ക് ശേഷം ഗോവ ആഞ്ഞടിച്ചതോടെ വിവ പ്രതിരോധം ആടിയുലഞ്ഞു.പക്ഷേ അനീഷിലൂടെ വിവ ലീഡ് വര്‍ദ്ധിപ്പിച്ചു.ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും റൂബന്‍സാന്യോക്ക് കൂടി അവകാശപ്പെട്ടതായിരുന്നു. കാരണം സന്യോയുടെ തകര്‍പ്പന്‍ അടി റീബൌണ്ട് ചെയ്തത് നല്ലൊരു ഹെഡ്ഡറിലൂടെ അനീഷ് വലക്കകത്താക്കി.വിവയുടെ പ്രതിരോധഭടന്റേയും പ്രതിരോധനിരയുടേയും പോരായ്മകള്‍ നന്നായി മനസ്സിലാക്കിയ ഗോവക്കാര്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി.ഫലം വിവ ഗോളിയുടെ ഒരു സേവിങ് ,ഗോള്‍ വര കടന്നതിനാല്‍ ഗോളായി വിധിക്കപ്പെട്ടു.സ്കോര്‍ 3-2
അവസാന നിമിഷത്തില്‍ സമനിലക്കായി രണ്ടും കല്‍പ്പിച്ച് ഗോവയുടെ പതിനൊന്ന് പേരും വിവ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറാന്‍ തുടങ്ങി.വളരെ മുന്നോട്ട് കയറി വന്ന ഗോവന്‍ ഗോളിയുടെ ഒരു ഷോട്ട് പിടിച്ചെടുത്ത് റൂബന്‍സാന്യോ ഗോളിയേയും കബളിപ്പിച്ച് വിവയുടെ നാലാമത്തെ ഗോളും നേടിയപ്പോള്‍ മുമ്പ് ഏതോ ലോകകപ്പില്‍ കൊളംബിയന്‍ ഗോളി ഹ്വിഗ്വിറ്റ ഇതേ പോലെ വഴങ്ങിയ ഗോള്‍ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു(അന്നും ഗോളടിക്കാരന്‍ കാമറൂണ്‍കാരനായ ഒരാള്‍ ആയിരുന്നോ?).ഗോളിയുടെ നിരാശ അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
കാണികളുടെ നിര്‍ലോഭ പിന്തുണയോടെ ഇന്നത്തെ മത്സരം 4-2ന് ജയിച്ചുകയറിയ വിവ പോയിന്റ് നിലയിലും സ്പോര്‍ട്ടിങിനെ പിന്തള്ളി.ഈ വര്‍ഷത്തെ ഐ ലീഗില്‍ വിവ സ്കോര്‍ ചെയ്യുന്നതും ആദ്യമായിട്ടായിരുന്നു.മൈതാനം നിറഞ്ഞു കളിച്ച റൂബന്‍സാന്യോ ആണ് ഇന്നത്തെ മാന്‍ ഓഫ് ദ മാച്ച്.വിവയുടെ അടുത്ത മത്സരം ഈസ്റ്റ്ബംഗാളുമായി ഈ തിങ്കളാഴ്ച വൈകിട്ട് 6.30ന് ആണ്.
വാല്‍:മത്സരം ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് ആണെങ്കിലും മൈതാനം നിറഞ്ഞു നിന്നത് രണ്ട് ടീമിലേയും ആഫ്രിക്കക്കാര്‍ ആയിരുന്നു.വിവ കേരള എന്ന ടീം പേര് വിവ ആഫ്രിക്ക എന്നാക്കണോ എന്ന് പോലും ചിന്തിച്ചു പോയി.
Thursday, October 29, 2009
ഞാനും എന്റെ ഒരു വിദ്യാര്‍ത്ഥിയും
രണ്ട് ദിവസം മുമ്പ് ,ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ഞാന്‍ ഇന്റെര്‍നെറ്റ് ലാബ് തുറക്കാന്‍ വരുമ്പോള്‍ ധാരാളം കുട്ടികള്‍ ലാബില്‍ പ്രവേശിക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.രണ്ട്മണി കൃത്യം (ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ലാബ് തുറക്കുന്ന കൃത്യസമയം) ആയപ്പോഴാണ് ഞാന്‍ ലാബിന്റെ വാതിലില്‍ എത്തിയത്.അതേ സമയത്ത് ഓഫീസില്‍ നിന്നും ഫോണ്‍ വന്നതിനാല്‍ ലാബ് തുറന്ന് വീണ്ടും അടച്ച് (!) പിള്ളേരെ കയറ്റാതെ ഞാന്‍ ഓഫീസിലേക്ക് പോയി.പതിനഞ്ച് മിനുട്ടിന് ശേഷം തിരിച്ചെത്തി ഞാന്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കി.
ഞാന്‍ ഈ കോളേജില്‍ വന്നതിന് ശേഷം ലാബില്‍ കയറാന്‍ കോളേജ് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.പഴയ കോളേജില്‍ പിന്തുടര്‍ന്നു പോന്ന നല്ല ഒരു പരിഷ്കാരം ഇവിടേയും നടപ്പിലാക്കിയതായിരുന്നു.ആദ്യമാദ്യം ഇതിന്റെ പേരില്‍ പലര്‍ക്കും ലാബില്‍ കയറാന്‍ പറ്റാതെ വന്നെങ്കിലും പിന്നീട് ഇതൊരു പെരുമാറ്റചട്ടമായി മാറി.
അന്ന് അകത്ത് കയറിയ ഒരു വിദ്യാര്‍ത്ഥി തന്റെ പേഴ്‌സ് കാണിച്ച് അതിനകത്ത് ഭദ്രമായി വച്ച ഐഡന്റിറ്റി കാര്‍ഡ്കാണിച്ചു.ഫോട്ടോ പതിക്കാത്ത ആ ഐഡന്റിറ്റി കാര്‍ഡ്(!) പുറത്തെടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.അത് കീറിപ്പോയത് കാരണം എടുക്കാന്‍ പറ്റില്ല എന്നായിരുന്നു അവന്റെ മറുപടി.മുമ്പും ഇതേ നമ്പര്‍ എന്റെ അടുത്ത് ഇറക്കിയിട്ടുള്ളതിനാല്‍ ഞാന്‍ അവന് പ്രവേശനം അനുവദിച്ചില്ല.
“സാര്‍ ഇപ്പോള്‍ ലാബ് എത്ര മണിക്കാ തുറന്നത് ?” അവന്‍ എന്നെ ചോദ്യം ചെയ്തു.
“ലാബ് രണ്ട്മണി കൃത്യത്തിന് തന്നെ തുറന്നിട്ടുണ്ട്.“ ഞാന്‍ പറഞ്ഞു.
“സാര്‍ ഇപ്പോഴല്ലേ തുറന്നത് ?” അവന്‍ വിട്ടില്ല.
“അല്ല.ഞാന്‍ ലാബ് തുറന്നതിന് ശേഷം ഓഫീസില്‍ നിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്ങോട്ട് പോയതാണ്.” ഞാന്‍ വിശദീകരിച്ച് തന്നെ പറഞ്ഞു.
“ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായാല്‍ പോരേ.പുറത്ത് ഇംഗ്ലീഷിലിട്ട നിര്‍ദ്ദേശം അത്രയല്ലേ ഉള്ളൂ” അവന്‍ പിന്നേയും വാദിച്ചു.
“പോരാ...കാര്‍ഡ് ഇവിടെ വയ്ക്കുക തന്നെ വേണം.ഈ ലാബിലെ നിയമങ്ങള്‍ പാലിക്കാന്‍ പറ്റില്ലെങ്കില്‍ പുറത്ത് പൊയ്ക്കോളൂ...”
പിന്നേയും എന്തൊക്കെയോ പറഞ്ഞ് അവന്‍ പോയി.അല്പം കഴിഞ്ഞ് കീറിയ ആ ഐഡന്റിറ്റി കാര്‍ഡ് ഒട്ടിച്ച് വൃത്തിയാക്കി അവന്‍ തിരിച്ച് വന്ന് ലാബില്‍ കയറി.ആവശ്യമുള്ളത് ചെയ്ത് അവന്‍ പുറത്ത് പോകുകയും ചെയ്തു.
വൈകിട്ട് ഞാന്‍ ലാബ് അടച്ച് പോകാന്‍ ഒരുങ്ങുമ്പോള്‍അവന്‍ വീണ്ടും വന്നു.
“സാര്‍...നേരത്തെ ഞാന്‍ പെട്ടെന്നുള്ള കോപത്തില്‍ എന്തൊക്കെയോ പറഞ്ഞുപോയി.സോറി.അസൈന്മെന്റ് വയ്ക്കാത്തതിനാല്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഇവിടെ വന്നപ്പോള്‍ ഇങ്ങിനേയും ആയിപ്പോയി.സാര്‍ കൃത്യസമയത്ത് ലാബ് തുറന്നതായി മറ്റുള്ളവര്‍ പറഞ്ഞു.ഇനി ആവര്‍ത്തിക്കില്ല....”
“ഓകെ.എനിക്ക് പ്രശ്നമൊന്നുമില്ല.” അവന്റെ മാനസികാവസ്ഥ മനസ്സിലാക്കി ,പുറത്ത് തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു.ശേഷം ഒരു ഷേക്ക് ഹാന്റും നല്‍കി.പുഞ്ചിരിയോടെ അതിലേറെ സമാധാനത്തോടെ അവന്‍ ലാബില്‍ നിന്നും ഇറങ്ങിപ്പോകുന്നതും നോക്കി ഞാന്‍ നിന്നു.
മനോനിലയാണ് പലപ്പോഴും എല്ലാവരേയും കോപാന്ധരാക്കുന്നത്. ഒരിടത്തു നിന്നുള്ള ദുരനുഭവം മറ്റൊരിടത്ത് ദ്വേഷ്യത്തോടെ പെരുമാറാന്‍ നമ്മെ നിര്‍ബന്ധിതമാക്കുന്നു.മനസ്സിന്റെ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കുന്നവനാണ് യഥാര്‍ത്ഥ വിജയി.പലപ്പോഴും ഇക്കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണ പരാജിതനാണ്.

Wednesday, October 28, 2009
ലിസി ടീച്ചറും പോക്കരാക്കയും
പച്ചക്കറി വാങ്ങാന്‍ കടയില്‍ വന്ന ലിസി ടീച്ചര്‍ പച്ചക്കറികള്‍ ചീഞ്ഞത് കണ്ട് പറഞ്ഞു: ”ഹൊ....ഇതൊന്നും തന്നെ കൊള്ളത്തില്ലല്ലോ ?”
ഉടന്‍ തൊട്ടടുത്ത് നിന്നിരുന്ന പോക്കരാക്ക: “അത് ങ്ങനെ അങ്ങാടീന്റെ നടൂന്ന് ബിളിച്ച് പറ്യാന്‍ പാടുണ്ടോ ? ഒന്നുല്ലെങ്കി ങ്ങള് ഒര് ടീച്ചറല്ലേ?”

Thursday, October 22, 2009
ഒരു പരിസ്ഥിതി ചിന്ത
തിങ്കള്‍ മുതല്‍ വെള്ളി വരെ കോളേജില്‍ വരുന്ന ദിവസങ്ങളില്‍ എല്ലാം, കോഴിക്കോട് മിഠായി തെരുവിലൂടെയാണ് രാവിലെ എന്റെ നടപ്പ്.കോഴിക്കോട് പനി പിടിച്ചു വിറക്കുന്നു എന്ന് പത്രങ്ങളും മാധ്യമങ്ങളും വിളിച്ചു കൂവിയ ദിവസങ്ങളില്‍, ദിവസം ആയിരത്തിലധികം പേര്‍ കടന്നു പോകുന്ന മിഠായി തെരുവിലെ ഓടകളുടെ സ്ഥിതി കണ്ടിരുന്നെങ്കില്‍ അധികൃതരുടെ തിമിരം ശരിക്കും മനസ്സിലാകുമായിരുന്നു.ഇന്നും അതിലൂടെ നടക്കുമ്പോള്‍ കണ്ണും മൂക്കും പൊത്തിയാല്‍ നിങ്ങള്‍ക്ക് പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം.മൂക്കുപൊത്തിയല്ലാതെ ഞാന്‍ മിഠായി തെരുവിലൂടെ നടക്കാറില്ല.
പറഞ്ഞു വന്നത് നാം നമ്മുടെ പരിസ്ഥിതിയെ മലീമസമാക്കുന്ന ഭീകര കാഴ്ചകളെക്കുറിച്ചാണ്.സ്വന്തം കടയിലെ വേസ്റ്റുകള്‍ ഒരു സഞ്ചിയിലാക്കി രാത്രി കടയടക്കുമ്പോള്‍ പുറത്തേക്ക് എടുത്ത് വച്ചാല്‍ രാവിലെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ അത് വണ്ടിയില്‍ കയറ്റി കൊണ്ടുപോകും.ഇത്രയും ചെറിയ ഒരു പണി ചെയ്യുന്നതിന് പകരം അത് നേരെ റോഡില്‍ കൊണ്ടിടുന്നു.ഫലമോ കാറ്റടിക്കുമ്പോഴും വാഹനം പോകുമ്പോഴും ഇവയെല്ലാം പറന്ന് സ്ലാബിടാത്ത അഴുക്കുചാലില്‍ വീഴുന്നു.പിന്നെ അതുവഴിയുള്ള മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു.അങ്ങിനെ കെട്ടി നില്‍ക്കുന്ന വെള്ളം ദിവസങ്ങളോളം ദുര്‍ഗന്ധം പരത്തുന്നു.സ്വന്തം കടയുടെ മുമ്പില്‍ നാറ്റം ഉണ്ടായാല്‍ പോലും അത് പുറത്തല്ലേ ഞാന്‍ അകത്തല്ലേ എന്ന് സമാധാനിക്കുന്ന കടക്കാരന്‍.പുറത്ത് ഇത് സഹിച്ചും ക്ഷമിച്ചും കടന്നുപോകുന്ന വഴിയാത്രക്കാരും.
ദിവസവും നഗരം വൃത്തിയാക്കുന്ന തൊഴിലാളികള്‍ രണ്ടു ദിവസം അവരുടെ ജോലി ഒന്ന് നിര്‍ത്തിവച്ചാല്‍ ഈ തെരുവിന്റെ സ്ഥിതി എന്തായിരിക്കും?ആലോചിക്കാന്‍ പോലും വയ്യ.റോഡിലെ മാലിന്യങ്ങള്‍ മാത്രമാണ് അവര്‍ നീക്കുന്നത്.ഓടയില്‍ വീണവ എന്നും അവിടെ തന്നെ കിടയ്ക്കും.
ഈ കാഴ്ചകള്‍ കണ്ട് എന്റെ കോളേജിന്റെ ഗേറ്റില്‍ എത്തിയപ്പോള്‍, ലാബ് യൂണിഫോം ധരിച്ച മൂന്ന് ആണ്‍കുട്ടികള്‍ മൂന്ന് സൈക്കിളുകളിലായി എന്റെ മുമ്പിലൂടെ കടന്നുപോയി.പാര്‍ക്കിങ് ഏരിയയില്‍ സൈക്കിള്‍ നിര്‍ത്തി അവര്‍ ക്ലാസ്സുകളിലേക്ക് നീങ്ങി.എനിക്ക് വളരെ സന്തോഷം തോന്നി.ബൈക്ക് മാത്രം സ്വപ്നം കാണുന്ന ഇന്നത്തെ യുവത്വത്തിന്റെ മുന്നിലൂടെ അന്തരീക്ഷത്തിന് ഒരു കോട്ടവും ഏല്‍പ്പിക്കാത്ത സൈക്കിള്‍ ചവിട്ടി വന്ന ആ വിദ്യാര്‍ത്ഥികളെ ഞാന്‍ മനസാ അഭിനന്ദിച്ചു. ആര്‍ഭാടത്തിന്റേയും കാട്ടിക്കൂട്ടലുകളുടേയും ലോകമായ എഞ്ചിനീയറിങ് കോളേജിലേക്ക് തന്നെ സൈക്കിളില്‍ നെഞ്ചുവിരിച്ചു വരുന്ന ഈ യുവത്വം എല്ലാവരും മാതൃകയാക്കേണ്ടവര്‍ തന്നെ.നമ്മുടെ പരിസ്ഥിതിയെ ആവും വിധം സംരക്ഷിക്കാന്‍ നമുക്കും ശ്രമിക്കാം.

Tuesday, October 20, 2009
ശശിയണ്ണന്‍ വിദേശത്ത് നിന്നും തൂറ്റി !!!
അമളി അമളി എന്ന് പറയുന്നത് മുസ്സോളിനിയുടെ (അതാരാന്ന് ബൂലോകത്തെ വേറെ ഏതെങ്കിലും മാഷമ്മാരോട് ചോദിക്കുക) മാത്രം കുത്തകയല്ല എന്ന് എനിക്ക് എന്നും എന്നും ബോധ്യം വരാറുണ്ട്.ഇതുവരെ സംഭവിച്ചവ അക്കമിട്ട് നിരത്തിയിരുന്നെങ്കില്‍ ഗൂഗോളിന്റെ അയല്‍വാസി ആകുമായിരുന്ന അവയില്‍ ഒന്ന് കൂടി ഇതാ.
* * *
ബൂലോകത്ത് കറങ്ങലല്ലാതെ കോളേജില്‍ മറ്റു പണി ഒന്നും ഇല്ലാത്ത ഒരു ദിവസമാണ് ഞാന്‍ ട്വിറ്ററില്‍ ചെന്നുകയറിയത്.ചന്ദ്രനില്‍ പത്ത് സെന്റ് സ്ഥലവും വാങ്ങി പോന്ന പോലെ ,അവിടെ ഒരു അക്കൌണ്ടും ഉണ്ടാക്കി ഞാന്‍ സ്ഥലം വിട്ടു.
കാലന്റെ വായില്‍ കടന്ന് കാലചക്രം കറങ്ങി ,ഭൂമിയുടെ അച്ചുതണ്ടില്‍ ഭൂമിയും കറങ്ങി ,പനിപിടിച്ച് എന്റെ തലയും കറങ്ങി.ഈ കറക്കങളുടെ പ്രവാഹത്തിനിടക്കാണ് എന്റെ മെയില്‍ ബോക്സില്‍ ട്വിറ്ററില്‍ നിന്ന് ഓരോ മെസേജ് വരാന്‍ തുടങ്ങിയത്......
“ആ കോന്തന്‍ ഫോളോസ് യൂ, ഈ കോന്തന്‍ ഫോളോസ് യൂ,മറ്റേ കോന്തന്‍ ഫോളോസ് യൂ !!!“ അതും ചെറിയ കോന്തന്മാരല്ല,ഇന്റര്‍നാഷണല്‍ പെണ്‍കോന്തന്‍സ് വരെ!!!
ഇവരെല്ലാവരും കൂടി എന്നെ ഫോളോ ചെയ്യുന്നത് എന്തിനാ ദൈവമേ, വല്ല പൊട്ടക്കിണറ്റിലും വലിച്ചെറിയാനാണോ എന്ന പേടി മനസ്സില്‍ തൂങിയപ്പോളാണ് നമ്മുടെ ശശിയണ്ണന്‍ (പഴയ അണ്ടര്‍വെയര്‍ സെക്രട്ടറി,ഇപ്പോ എന്നും വിദേശത്തുള്ള മന്ത്രി) വിദേശത്ത് നിന്നും തൂറ്റി എന്ന വാര്‍ത്ത ഞാന്‍ ഞെട്ടലോടെ ശ്രവിച്ചത്.ഇവിടെ കന്നാലി ക്ലാസ്സും വിശുദ്ധപശുക്കളും എല്ലാം എഴുന്നള്ളിച്ച് വിദേശത്ത് പോയി പരസ്യമായി അവയുടെ സ്വഭാവവും കാണിച്ചു എന്ന് വിചാരിച്ചപ്പോഴേക്കും വാര്‍ത്ത തിരുത്തി.....തൂറ്റിയതല്ല, ട്വീറ്റി....
എങ്കില്‍ ഇനി എന്റെ പത്ത് സെന്റില്‍ ഒന്ന് തൂറ്റി നോക്കാം എന്നു കരുതി ഞാനും എന്റെ പഴയ അക്കൌണ്ടിന്റെ പൂട്ട് പൊളിച്ചു.പെരുച്ചാഴിയും കൂറയും പല്ലിയും എല്ലാം, ലോകാവസാനമായി എന്ന് കരുതി തലങ്ങും വിലങ്ങും പാഞ്ഞു.എന്റെ മുമ്പില്‍ തുറന്ന ട്വിറ്ററിന്റെ വാതായനത്തിന്റെ മുകളില്‍ ഒരു ഗമണ്ടന്‍ ചോദ്യം കിടക്കുന്നു.---What are you doing ?
ഏതൊരു മാഷെയും പോലെ ഞാനും എന്റെ പണി സത്യമായിട്ടങ്ങ് ടൈപി.പിന്നെ കുറച്ചുനേരം വേറെ വല്ലവരും തൂറ്റുന്നുണ്ടോ ,ച്ചെ,ട്വീറ്റുന്നുണ്ടോ എന്നൊക്കെ നോക്കി നടന്നെങ്കിലും മാമൈദര്‍മാന്‍ കൊണ്ടോട്ടി പോയപോലെ ഞാന്‍ തിരിച്ചുപോന്നു.
പിറ്റേ ദിവസവും ഞാന്‍ അവിടെ ഒന്ന് കൂടി കയറി നോക്കി.അതാ കിടക്കുന്നു ആ ഗമഗണ്ടന്‍ ചോദ്യം വീണ്ടും.---What are you doing ?പാവം ഇന്നലെ പറഞ്ഞുകൊടുത്തത് മറന്നുപോയിരിക്കും .അതുകൊണ്ട് ഞാന്‍ അത് ഒന്നു കൂടി ടൈപി.പിന്നെ ശശിയണ്ണന്റെ വാര്‍ത്തയില്‍ കേട്ട സംഗതി ചെയ്യാനുള്ളത് കൊണ്ട് ഞാന്‍ വേഗം സ്ഥലം വിട്ടു.
അടുത്ത ദിവസവും ഞാന്‍ അതേ വാതിലിലൂടെ കയറി.അതാ കിടക്കുന്നു ആ ഗമഗമഗണ്ടന് ചോദ്യം വീണ്ടും.---What are you doing ?
“ *@ %$^#@ %@ %^&$# ^%&$ @ %$^#@ % @ %$^#@ % “ (ഹിബ്രു ഡിക്ഷണറിയോട് കടപ്പാട്)
ഇനി മേലാല്‍ എന്നോട് ഈ ചോദ്യം ആവര്‍ത്തിക്കരുത് എന്നതിനാല്‍ നല്ല പച്ചമലയാളത്തില്‍ ഉരുവിട്ട് ഹിബ്രുവില്‍ അങ്ങോട്ട് ടൈപി.(കീബോഡിന് ഹിബ്രു നല്ല വശമായതിനാല്‍ എനിക്ക് ഒരു ബുദ്ധിമുട്ടും വന്നില്ല.)
ശേഷം എന്റെ ഹിബ്രു അവര്‍ക്ക് മനസ്സിലാക്കാന്‍ അവരെ ഒന്ന് സഹായിക്കാം എന്ന് കരുതി ഞാന്‍ അവരുടെ ഹെല്പില്‍ പോയി.അപ്പോഴല്ലേ അറിയുന്നത് , തൂറ്റാനുള്ള അവരുടെ കോഡ് ആണത്രേ What are you doing ? എന്ന ചോദ്യം.എന്നാലത് ആദ്യം പറഞ്ഞു കൂടായിരുന്നോ %^&$# ^%&$ %^&$# ^%&$ %^&$# ^%&$ ( വീണ്ടും ഹിബ്രു ഡിക്ഷണറിയോട് കടപ്പാട്) എന്ന് ഒന്നുകൂടി ഉരുവിട്ട് ഞാന്‍ നന്നായൊന്ന് മുങ്ങിക്കുളിക്കാന്‍ നേരെ ചാലിയാറിലേക്ക് നടന്നു.