ഞങ്ങളുടെ നാട്ടിലെ ഒരു റമളാന്‍ വിഭവമായ പാല്‍വായ്ക്കയെപ്പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.പലരും ആവശ്യപ്പെട്ട പ്രകാരം അതിന്റെ റെസിപ്പിയും കൂടെ ഇടുന്നു.ഈ റമളാന്‍-ഓണക്കാലത്ത് തന്നെ നിങ്ങളുടെ പാചകപരീക്ഷണമാകാം.
ആവശ്യമുള്ള സാധനങ്ങള്‍:-
ഏത്തപ്പഴം (മീഡിയം പഴുത്തത്) - (നിങ്ങള്‍ എത്ര തിന്നാന്‍ ഇഷ്ടപ്പെടുന്നോ അതിനനുസരിച്ച്)
പാല് - 4 പഴത്തിലേക്ക് അര ലിറ്റര്‍ എങ്കിലും
നെയ്യ് - അഞ്ച് സ്പൂണ്‍
ചെറിയ ഉള്ളി - 1 (ഇഷടമാണെങ്കില്‍ മാത്രം)
പഞ്ചസാര - നിങ്ങളുടെ ബ്ലഡ്ഷുഗറിനനുസരിച്ച്.
ഏലക്കായ - രണ്ടെണ്ണം മാത്രം
പഴം കഷണങ്ങളായി നുറുക്കി (തൊലി കളയണം) അല്പം വെള്ളത്തിലിട്ട് വേവിക്കുക.വല്ലാതെ വെന്തു പോകുന്നതിന് മുമ്പ് അടുപ്പത്ത് നിന്നും എടുത്ത് മറ്റൊരു പാത്രത്തിലിട്ട് നല്ലവണ്ണം ഉടക്കുക.അല്പം നെയ്യ് എടുത്ത് ചൂടാക്കി അതിലേക്ക് ഉള്ളിയും ഏലക്കായും ഇട്ട് ജസ്റ്റ് ഒന്ന് വഴറ്റുക.ഇനി ഈ മിശ്രിതം ഉടച്ച പഴത്തിലേക്ക് ചേര്‍ത്ത് പാലും ഒഴിച്ച്, കരുതി വച്ച പഞ്ചസാരയും ഇട്ട് നല്ലവണ്ണം ഇളക്കുക.ഏലക്കായും ഉള്ളിയും ഇല്ലാതെ വെറുതെ നെയ്യ് ഒഴിച്ചാലും നല്ല ടേസ്റ്റ് ഉണ്ടാകും.തിന്നാന്‍ വരട്ടെ , റമളാനാണ് മഗ്രിബ് ബാങ്ക് കൊടുക്കണം .... അല്പം ചൂടാറുകയും വേണം.

5 comments:
തിന്നാന്‍ വരട്ടെ , റമളാനാണ് മഗ്രിബ് ബാങ്ക് കൊടുക്കണം .... അല്പം ചൂടാറുകയും വേണം.
ഷുഗറുകാര്‍ക്ക് പറ്റിയതല്ല...
അപ്പോള്‍ എനിക്ക് കഴിക്കാം.
നല്ല പാഠം മാഷെ.
ആശംസകള്‍
ajithjee...ഇപ്പോ ആരാ അതൊക്കെ നോക്കുന്നത്?
തങ്കപ്പന്‍ജീ...നന്ദി
ഹായ് ഹായ്.....ടേസ്റ്റി
Post a Comment
നന്ദി....വീണ്ടും വരിക