Pages

Friday, July 13, 2012

വയറിളകിയവനും പേയിളകിയവനും...

ശ്രവണസഹായിയുടെ റിപ്പയറിംഗിനായി പോക്കരാക്ക അത് വാങ്ങിയ ഡോക്ടറെ തന്നെ സമീപിച്ചു.
ഡോക്ടര്‍: എന്താ പ്രശ്നം ?
പോക്കരാക്ക : വയറിളകി...
ഡോക്ടര്‍:ഫൂ....അതിനിങ്ങോട്ടാണോ കെട്ടി എടുക്കുക ?
പോക്കരാക്ക : പിന്നെ എങ്ങോട്ടാ?
ഡോക്ടര്‍:വല്ല കക്കൂസിലും കൊണ്ടു തള്ള്....
പോക്കരാക്ക : ശ്രവണസഹായിയുടെ വയറിളകിയാലോ ?
ഡോക്ടര്‍:ഓഹ്...എന്നാല്‍ അതങ്ങ് ആദ്യമേ പറഞ്ഞു കൂടേ?
പോക്കരാക്ക : വയറിളകി വന്നവന്റെ അടുത്ത് പേയിളകിയവനെപ്പോലെ കുരച്ച് ചാടിയാല്‍ എങ്ങനെയാ ഇത് പറയാ????

6 comments:

Areekkodan | അരീക്കോടന്‍ said...

ഡോക്ടര്‍: എന്താ പ്രശ്നം ?
പോക്കരാക്ക : വയറിളകി...

ajith said...

അയ്യോ...വയറിളകി

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കലക്കി...
(പണി ഡോക്ടര്‍മാര്‍ക്കും കിട്ടും..)
പണ്ട് കോളേജില്‍ എന്തോ പരിപാടിക്ക് ഞാന്‍ നടത്തിയ അനൌന്‍സ്മെന്റ്റ്...
"സ്റ്റേജില്‍ നൃത്തമാടുന്ന തരുണീമണികളുടെ ശ്രദ്ധക്ക്‌.. സ്റ്റേജില്‍ വയറിളകി കിടക്കുന്നുണ്ട്... ചവിട്ടരുത്.. ഷോക്കടിക്കും"

Cv Thankappan said...

അപ്പോള്‍ ഇംഗ്ലീഷ് മതി..
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

അജിത്‌ജീ...മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കുക!!!

ഡോക്ടര്‍....ങാ. ഇത് അതിന്റെ പുതിയ മുഖം!

തങ്കപ്പന്‍‌ജീ...നന്ദി.

Unknown said...

ഹിഹി

Post a Comment

നന്ദി....വീണ്ടും വരിക