Pages

Friday, July 31, 2015

ഭാരതിയാറിന്റെ തീരത്ത്….

          പൈതൃക വണ്ടിയിലുള്ള ഊട്ടിയാത്രയുടെ ഹാങ്ങോവര്‍ തീരും മുമ്പേ ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ നിന്നും ഒരു എസ്.എം.എസ് ലഭിച്ചു.ജൂണ്‍ 27 , 28 തീയതികളിലായി എം.എസ്..സി അപ്പ്ലൈഡ് സൈക്കോളജിയുടെ പ്രായോഗിക പരീക്ഷ കോയമ്പത്തൂരിലുള്ള ഭാരതിയാര്‍ സര്‍വ്വകലാശാലാ കാമ്പസിലെ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍  വച്ച് നടക്കും എന്നായിരുന്നു അറിയിപ്പ്.

          വെറും രണ്ടാഴ്ച മുമ്പാണ് പൈതൃക വണ്ടിയാത്രക്കായി ഞങ്ങള്‍ കോയമ്പത്തൂരില്‍ പോയിരുന്നത്.അന്ന് ഉല്ലാസയാത്രയായിരുന്നെങ്കില്‍  അടുത്തത് കൈലാസയാത്രക്ക് സമാനമാണ് – എഴുതാന്‍ പോകുന്നത് ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ എം.എസ്..സി അപ്പ്ലൈഡ് സൈക്കോളജിയുടെ പ്രായോഗിക പരീക്ഷയാണ് !സംഗതി കുട്ടിക്കളിയല്ല , സൈക്കോളജി അരച്ച് കലക്കി കുടിച്ച് പിരി ലൂസായിരിക്കുന്ന പ്രൊഫസര്‍ സിങ്കങ്ങളുടെ വാ‍യിലേക്കാണ് കുഞ്ഞാടുകളായ ഞങ്ങളെ ഇട്ടുകൊടുക്കുന്നത്.റംസാന്‍ നോമ്പായിട്ടും പോകുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. അങ്ങനെ ഞാനും ഭാര്യയും ശനിയാഴ്ച രാത്രി വീണ്ടും കോയമ്പത്തൂരിലേക്ക് വണ്ടി കയറി.രാത്രി പതിനൊന്നരക്കാണ് കോയമ്പത്തൂരില്‍ വണ്ടി ഇറങ്ങുന്നത് എന്നതിനാല്‍  ഇന്റെര്‍നെറ്റില്‍ നോക്കി റെയില്‍‌വെ സ്റ്റേഷന് അടുത്ത് തന്നെയുള്ള ഗീത ഹോട്ടല്‍‌സില്‍ നേരത്തെ റൂം ബുക്ക് ചെയ്തിരുന്നു.

         വണ്ടി ഇറങ്ങി ഹോട്ടലുകാര്‍ പറഞ്ഞ വഴിയിലേക്ക് പ്രവേശിച്ചപ്പോഴാണ് അവിടെ ഇത്രയും അധികം ലോഡ്ജുകള്‍ ഉള്ളത് അറിഞ്ഞത്.മിക്കവയും ബാര്‍ അറ്റാച്‌ഡ് ആയതിനാല്‍ ആ വഴിയെ ആ സമയത്ത് നടക്കാന്‍ അല്പം ഉള്‍ഭയം തോന്നാതിരുന്നില്ല.എങ്കിലും അല്പം ഉള്ളോട്ട് നടന്ന് ശാന്ത സുന്ദരമായ അന്തരീക്ഷത്തോട് കൂടിയ ഗീത ഹോട്ടല്‍‌സില്‍ എത്തിയപ്പോള്‍ സമാധാനമായി.ഇകണോമി ഡീലക്സ് ഡബ്‌ള്‍ റൂമിന് ഒരു ദിവസത്തെ വാടക 700 രൂപ മാത്രം (ഫോണ്‍ : 0422-2300049).


         ഉക്കടം സ്റ്റാന്റില്‍ പോയി മരുതുമലൈ ബസ്സില്‍ കയറാനായിരുന്നു കോഴിക്കോട് പഠനകേന്ദ്രത്തില്‍ നിന്നും പറഞ്ഞിരുന്നത്.ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ 1C നമ്പര്‍ ബസ്സില്‍ കയറി അവസാന സ്റ്റോപ്പായ വടവല്ലിയില്‍ ഇറങ്ങി നേരെ എതിര്‍ഭാഗത്ത് നിന്നാല്‍ കിട്ടുന്ന ഏത് ബസ്സും കാമ്പസ്സിന് മുന്നിലൂടെ പോകും എന്ന് വിവരം കിട്ടി.ഇതു തന്നെയാണ് മലയാളികള്‍ക്ക് ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ പോകാനുള്ള ഏറ്റവും നല്ല റൂട്ട്.കാരണം റെയില്‍‌വേ സ്റ്റേഷന് മുമ്പില്‍ നിന്ന് വടവല്ലിയിലേക്ക് എപ്പോഴും ബസ് കിട്ടും.അതും മിനിമം ചാര്‍ജ്ജായ അഞ്ച് രൂപ മാത്രം. വടവല്ലിയില്‍ നിന്നും മിനിമം ചാര്‍ജ്ജായ അഞ്ച് രൂപക്ക് യൂണിവേഴ്സിറ്റിയുടെ മെയിന്‍ ഗേറ്റിന് മുമ്പില്‍ തന്നെ ബസ്സിറങ്ങാം.

          അങ്ങനെ ഒമ്പത് മണിയോടെ സര്‍വ്വകലാശാലയുടെ വിശാലമായ ഗേറ്റിന് മുന്നില്‍ ഞങ്ങള്‍ ബസ്സിറങ്ങി.തൊട്ടു പിന്നാലെ വന്ന ബസ്സില്‍ ക്ലാസ്മേറ്റായ കോഴിക്കോട്ടുകാരി ഫര്‍ഹാനയും ഭര്‍ത്താവിന്റെ അകമ്പടിയോടെ എത്തി.


ഞായറാഴ്ച ആയതിനാല്‍ ആളൊഴിഞ്ഞ കാമ്പസില്‍ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റും അന്വേഷിച്ച് ഞങ്ങള്‍ നടത്തം ആരംഭിച്ചു.



(തുടരും)

7 comments:

Areekkodan | അരീക്കോടന്‍ said...

സംഗതി കുട്ടിക്കളിയല്ല , സൈക്കോളജി അരച്ച് കലക്കി കുടിച്ച് പിരി ലൂസായിരിക്കുന്ന പ്രൊഫസര്‍ സിങ്കങ്ങളുടെ വാ‍യിലേക്കാണ് കുഞ്ഞാടുകളായ ഞങ്ങളെ ഇട്ടുകൊടുക്കുന്നത്.

ajith said...

സൈക്കോളജി കപ്പിള്‍സ്!!!!

വിനോദ് കുട്ടത്ത് said...

മാഷേ...... ഇപ്പോള്‍ എങ്ങിനാ അവസ്ഥ ..... പിരി..... കുഴപ്പമില്ലല്ലോ അല്ലേ......

സുധി അറയ്ക്കൽ said...

സംഗതി കുട്ടിക്കളിയല്ലാ ട്ടോ..

Cv Thankappan said...

ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

Ajithji...സൈക്ക്യാട്രിക് കപ്പിൾസ എന്ന് വിളിക്കരുതേ..!

വിനോദ്ജീ...ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ എനിക്കറിയില്ല !

സുധി...സംഗതി കുട്ടിക്കളിയല്ലാ ട്ടോ !

Thankappan ji...Thanks

കല്ലോലിനി said...

അപ്പൊ ദാണ് ഭാരതിയാര്‍ യൂണിവേഴ്സിറ്റിയിലേക്കുള്ള വഴി....
ങും കഥ തുടരട്ടെ...

Post a Comment

നന്ദി....വീണ്ടും വരിക