സമയം വളരെ അമൂല്യമാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഓരോ പീരീഡും ഏത് വിഷയം പഠിക്കണം എന്നതിന് ഒരു ടൈംടേബിൾ ഉണ്ടായിരുന്നു. എന്നാൽ പഠനകാലം കഴിഞ്ഞ് നാം ജീവിതത്തിലേക്ക് ഇറങ്ങിയതോടെ ഈ സമയക്രമം എല്ലാം നമുക്ക് നഷ്ടമായോ? കലാലയ ജീവിതത്തിന് ശേഷമുള്ള യഥാർത്ഥ ജീവിതത്തിൽ അല്ലേ സമയത്തിന് വില കൽപ്പിച്ച് കൊണ്ടുള്ള ക്രമീകൃത ജീവിതം നാം നയിക്കേണ്ടത്?
ദൈവം എല്ലാവർക്കും ഒരു ദിവസത്തിൽ 24 മണിക്കൂർ അനുവദിച്ച് തന്നിട്ടുണ്ട്. പലരും അത് പല വിധത്തിലും ഉപയോഗപ്പെടുത്തുന്നു. ഇപ്പോൾ എല്ലാവർക്കും സമയം ധാരാളമുണ്ട്. സമയം കിട്ടുന്നില്ല എന്ന് പരാതി പറഞ്ഞവർ പലരും സമയം എങ്ങനെ തള്ളി നീക്കും എന്ന ചിന്തയിലാണിപ്പോൾ !
നാലഞ്ച് മാസമായി നമ്മിൽ പലരും വീട്ടിൽ തന്നെ ഇരിപ്പാണ്. കഴിഞ്ഞ് പോയ ദിനങ്ങൾ നാം എങ്ങനെ വിനിയോഗിച്ചു എന്ന് ഇപ്പോൾ ഒന്ന് തിരിഞ്ഞ് നോക്കിയാൽ പലർക്കും ഖേദം തോന്നും. ഇനിയും എത്ര കാലം ഈ അവസ്ഥ തുടരേണ്ടി വരും എന്ന് അറിയാത്തതിനാൽ ഇപ്പഴെങ്കിലും ദൈനംദിന കാര്യങ്ങൾക്ക് നാം ഒരു ടൈം ടേബിൾ ഉണ്ടാക്കുകയാണെങ്കിൽ ഈ സമയം നമുക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.
രാവിലെ എണീറ്റത് മുതൽ രാത്രി കിടക്കുന്നത് വരെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ ഉണ്ടാക്കിയാൽ ജീവിതത്തിൽ പല ഫലങ്ങളും ഉണ്ടാക്കാൻ സാധിക്കും. ഒരു ഉദാഹരണം നോക്കൂ. രാവിലെ അഞ്ചരക്ക് ഉണരുന്ന എൻ്റെ ടൈംടേബിൾ ഇപ്രകാരമാണ്.
7.00 - 8.30 പച്ചക്കറി / ചെടി പരിചരണം
8.30 - 9.30 പ്രാതൽ
9.30 - 12.30 ഓൺലൈൻ പഠനം or പഠിപ്പിക്കൽ / സാമൂഹ്യ സേവനം / യൂടൂബ് വീഡിയോ റെക്കാഡിംഗ്
12.30 - 2.30 കുളി, ഉച്ചഭക്ഷണം
2.30 - 3.30 പത്രവായന
3.30 - 4.30 പുസ്തകവായന
4.30 - 5.30 ചായ, വിശ്രമം
5.30 - 7.00 ഷോപ്പിംഗ്, പച്ചക്കറി വിളവെടുപ്പ് , മുറി വൃത്തിയാക്കൽ, ഫോൺ മെമ്മറി ക്ലിയറാക്കൽ, കൃഷി ഒരുക്കം
7.00 - 9.00 വീട്ടുകാരുമൊത്ത് സമയം പങ്കിടൽ, ക്ലാസ് പരിശീലനം, ഇൻ്റർനെറ്റ് ബ്രൗസിംഗ്, മെയിൽ / fb ചെക്കിംഗ്, ബ്ലോഗിങ്ങ്
9.00 - 9.30 ഭക്ഷണം
9.30 - 10.00 ദിനാവലോകനം
ഓരോ ദിവസവും ഈ ടൈംടേബിൾ പ്രകാരം ചെയ്ത കാര്യങ്ങളും ചെയ്യാൻ കഴിയാത്ത കാര്യങ്ങളും വിശകലനം ചെയ്യണം. ഇത് നാം നമുക്ക് വേണ്ടി ഉണ്ടാക്കിയ ടൈംടേബിൾ ആയതിനാൽ ഇതിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ വന്നാൽ മറ്റാരോടും അതിൻ്റെ കാരണം ബോധിപ്പിക്കണ്ട. സ്വന്തം മന:സാക്ഷിയോട് ബോധിപ്പിച്ച് പരിഹരിച്ചാൽ മതി. ഒരു പ്രവൃത്തിക്ക് അൽപം സമയം കൂടുതൽ എടുത്താലും ടൈംടേബിൾ തെറ്റി എന്ന് ടെൻഷനടിക്കേണ്ടതില്ല. എന്നാൽ ടൈംടേബിൾ ഒരു ദിശയിലും പ്രവർത്തനം മറ്റൊരു ദിശയിലും ആകാൻ പാടില്ല.
മഹാനായ എബ്രഹാം ലിങ്കൺ പറഞ്ഞു " ഒരു മരം വെട്ടാൻ എനിക്ക് ആറ് മണിക്കൂർ അനുവദിച്ചാൽ അതിൽ നാല് മണിക്കൂറും ഞാൻ എൻ്റെ മഴു മൂർച്ച കൂട്ടാൻ ഉപയോഗപ്പെടുത്തും "' . അതായത് ഒരു കാര്യം പൂർത്തിയാക്കാൻ തന്ന മുഴുവൻ സമയത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും അതിനുള്ള മുന്നൊരുക്കത്തിന് ഉപയോഗപ്പെടുത്തും എന്ന് സാരം. നാം ചെയ്യുന്ന പല കാര്യങ്ങൾക്കും എത്രത്തോളം മുന്നൊരുക്കങ്ങൾ നടത്താറുണ്ട് എന്നൊന്ന് വെറുതെ ആലോചിച്ച് നോക്കൂ.
ഈ ലോക്ക് ഡൗൺ കാലം തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ഇങ്ങനെ ഒരു ടൈം ടേബിൾ പ്രകാരം ദിനചര്യകൾ ക്രമീകരിച്ചതിനാൽ നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കാൻ സാധിച്ചു. വായനയും ഓൺലൈൻ പ0നവും പരിസര ശുചീകരണവും പച്ചക്കറി കൃഷിയും എല്ലാം നടത്താൻ കഴിഞ്ഞു.
എല്ലാവരും ഇങ്ങനെ ഒരു ചെറിയ ജീവിത ചിട്ട ഉണ്ടാക്കി പ്രവർത്തിച്ച് നോക്കു... നിങ്ങളുടെ കൺമുമ്പിൽ അത്ഭുതങ്ങൾ വിരിയും, തീർച്ച.
( വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) 77/375

3 comments:
ഇങ്ങനെ ഒരു ചെറിയ ജീവിത ചിട്ട ഉണ്ടാക്കി പ്രവർത്തിച്ച് നോക്കു... നിങ്ങളുടെ കൺമുമ്പിൽ അത്ഭുതങ്ങൾ വിരിയും, തീർച്ച.
സമയബന്ധിതമായ ജീവിത ചിട്ടകൾ
വിഡിയോ ചാനൽ വരിക്കാരനായിട്ടുണ്ട് കേട്ടോ ഭായ്
മുരളിയേട്ടാ ...വീഡിയോ വരിക്കാരനായതിൽ വളരെ സന്തോഷം.
Post a Comment
നന്ദി....വീണ്ടും വരിക