സിനിമയും ഞാനും തമ്മിലുള്ള ബന്ധം കൈ-കാൽ വിരലുകളിൽ എണ്ണിത്തീർക്കാവുന്ന അത്രയും ശോഷിച്ചതാണ്.എന്റെ മക്കൾ മാപ്പിളപ്പാട്ട് നന്നായി പാട്ടും എന്നല്ലാതെ ഞാനും മാപ്പിളപ്പാട്ടും തമ്മിൽ യാതൊരു ബന്ധവുമില്ലതാനും. പക്ഷെ , ജീവിതത്തിലെ പല വളവുകളിലും തിരിവുകളിലും ഞാൻ സിനിമയുമായി കൂട്ടിമുട്ടിയിട്ടുണ്ട്. അതിലെ അവസാനത്തെ കൂട്ടിമുട്ടലായിരുന്നു കോവിഡ് കാല ലോക്ക്ഡൗൺ സമയത്ത് കേരള സർക്കാർ സാംസ്കാരിക വകുപ്പ് നടത്തിയ "മാപ്പിളപ്പാട്ടും മലയാള സിനിമയും" (Click ചെയ്ത് നോക്കുക) എന്ന പ്രശ്നോത്തരി മത്സരം. ഒരു വർഷം മുമ്പ് നടന്ന മത്സരത്തിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷം ആകാറായിട്ടും, കോവിഡ് ലോകം മുഴുവൻ ചുറ്റി നമ്മുടെ നാട്ടിൽ വീണ്ടും വന്നിട്ടും സമ്മാനദാനം എന്ന ചടങ്ങിനെപ്പറ്റി മാത്രം നാളുകളായി ഒരു വിവരവും ഉണ്ടായിരുന്നില്ല. ദേ , അടുത്ത ലോക്ക് ഡൗൺ ആകുന്നതിന് മുമ്പ് ലളിതമായ ഒരു ചടങ്ങിലൂടെ ഇപ്പൊ അതും കഴിഞ്ഞു.
കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന പരിപാടിയിൽ വച്ച്, ഇന്നത്തെ മാപ്പിളപ്പാട്ടു രംഗത്തെ പ്രശസ്തരിൽ ഒരാളും മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മെമ്പറും ആയ ശ്രീ ഫൈസൽ എളേറ്റിലിൽ നിന്ന് സാക്ഷ്യപത്രവും ഫലകവും വെള്ളപ്പൊക്കമാല എന്ന ഓഡിയോ സിഡിയും അക്കാദമി ത്രൈമാസികയായ 'ഇശൽ' ഉം ഞാൻ ഏറ്റുവാങ്ങി.
ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന അരീക്കോട് പുസ്തകമേളയിൽ വച്ച് പരിചയപ്പെട്ട ഫൈസൽ മാഷുമായി പരിചയം പുതുക്കിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തെ സമ്മാനദാനത്തിന് ക്ഷണിച്ചത് എന്നത് ആകസ്മികമായി. വ്യത്യസ്തമാർന്ന മത്സരങ്ങൾക്കായി ഇനിയും ഞാൻ കാത്തിരിക്കുന്നു.
3 comments:
ദേ , അടുത്ത ലോക്ക് ഡൗൺ ആകുന്നതിന് മുമ്പ് ലളിതമായ ഒരു ചടങ്ങിലൂടെ ഇപ്പൊ അതും കഴിഞ്ഞു.
അഭിനന്ദനങ്ങൾ ...
മുരളിയേട്ടാ ... നന്ദി
Post a Comment
നന്ദി....വീണ്ടും വരിക