ഇന്ന് ജൂലായ് 31.എന്തെങ്കിലും പ്രത്യേകത ഉണ്ടൊ എന്നെനിക്കറിയില്ല.പക്ഷേ എന്റെ ബൂലോക ജീവിതത്തില്‍ ഇന്ന് ഒരു ചരിത്രം സൃഷ്ടിച്ച ദിവസമാണ് ജൂണ്‍ ആദ്യത്തില്‍ വീണ്ടും സുനാമി എന്നൊരു പോസ്റ്റിലൂടെ, 2012-ലെ ആദ്യത്തെ അഞ്ചു മാസം ഏറെക്കുറേ മൌനം പാലിച്ച ഞാന്‍ പോസ്റ്റുകളുടെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.ഒരു വെറും ബടായി എന്നതിലുപരി അത് വലിയൊരു കാര്യമായി ഞാനും അത്ര പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലൂടെ പുറത്ത് വന്നത് 50 പോസ്റ്റുകളാണ്.അതിന്റെ മുമ്പത്തെ അഞ്ച് മാസം കൊണ്ട് വന്നത് 30 എണ്ണവും!!
ഇനി ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഈ പോസ്റ്റ് എന്റെ ഈ മാസത്തെ മുപ്പത്തിയൊന്നാമത്തെ പോസ്റ്റ് ആണ് എന്നുള്ളത് തന്നെ.മാസത്തില്‍ മാക്സിമം ലഭിക്കുന്നത് 31 ദിവസമായതിനാല്‍ അതില്‍ കൂടുതല്‍, മലയാളം വായിക്കാനറിയുന്ന ഇന്റെര്‍നെറ്റ് ഉപയോഗിക്കാനറിയുന്ന ഭൂലോകത്തെ മുഴുവന്‍ പേരെയും ഒന്ന് തൊട്ടുണര്‍ത്താന്‍ സാധിച്ചില്ല. എങ്കിലും മനസ്സുണ്ടെങ്കില്‍ ഇതും ഇതിലപ്പുറവും സാധ്യമാകും എന്ന് ബോധ്യപ്പെടാന്‍ എനിക്ക് ഇത് തന്നെ ധാരാളം.
സഹനത്തിന്റെ നെല്ലിപ്പടി കണ്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

6 comments:
ഒന്നാം അവാര്‍ഡ് എനിക്ക് തന്നെ തരണം
എല്ലാടത്തും ഞാനെത്തിയില്ലേ?
Yes there is a specialty Today. 61-Second Minute Arrives Today to Correct for Earth's Rotation.
http://www.pcmag.com/article2/0,2817,2406578,00.asp
അജിത്‌ജീ...വളരെ സത്യം.ഈ വയസ്സുകാലത്തും എന്റെ എല്ലാ പോസ്റ്റിലും ഓടി എത്തിയത് താങ്കളും രണ്ടാം സ്ഥാനത്ത് തങ്കപ്പന്‍ ജിയും ആണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു.
കുട്ടുറൂബ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ആഹാ,,,,അങ്ങനെയും ഒരു പ്രത്യേകതയോ?
ഒരു ഒപ്പ് .. വായന അടയാളപ്പെടുത്തിയതാണ് കെട്ടോ
അല്ലേലും അജിത്തേട്ടന്‍ തന്നെ ഒന്നാമത് ...ഞാന്‍ അല്‍പ്പം താമസിച്ചു ...!
പോസ്റ്റുകളുടെ പെരുമഴക്കാലം,,,
Post a Comment
നന്ദി....വീണ്ടും വരിക