ഒരിടത്ത് ഒരു കുട്ടിയും അവന്റെ മാതാപിതാക്കളും താമസിച്ചിരുന്നു. ലിദു എന്നായിരുന്നു കുട്ടിയുടെ പേര് . അഞ്ച് വയസ്സായിരുന്നു അവന്റെ പ്രായം. മാതാപിതാക്കൾ സ്നേഹപൂർവ്വം അവനെ ലിദുട്ടൻ എന്നാണ് വിളിച്ചിരുന്നത്. ലിദു തന്റെ പിതാവിനെ അബ്ബ എന്നും മാതാവിനെ ഉമ്മി എന്നും വിളിച്ചു. അടുക്കള കൃഷിയിൽ തല്പരർ ആയിരുന്നു ലിദുവിന്റെ അബ്ബയും ഉമ്മിയും.
അങ്ങനെയിരിക്കെ
മഴക്കാലം ആരംഭിച്ചു . എന്നും മഴ തിമർത്തു പെയ്തു കൊണ്ടിരുന്നു. മഴക്ക് തെല്ലൊരാശ്വാസം
ലഭിച്ച ഒരു ദിവസം മുറ്റത്തേക്കിറങ്ങിയതായിരുന്നു ലിദു. അബ്ബ പൂമുഖത്ത് എന്തോ
എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഉമ്മി അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന
തിരക്കിലും ആയിരുന്നു .
"അബ്ബാ
.... ഒരു പാമ്പ് ... " മുറ്റത്ത് നിന്നുള്ള ലിദുട്ടന്റെ വിളി കേട്ട് അബ്ബയും
ഉമ്മിയും ഞെട്ടി.
"ങേ!!
എവിടെ ? " അബ്ബ കസേരയിൽ നിന്ന് ചാടി എണീറ്റു .
"ഇന്നലെ
നമ്മൾ നട്ട തൈയ്യിന്റെ ചുവട്ടിൽ... "
"ലിദുട്ടൻ
എവിടെയാ നിൽക്കുന്നത് ?
" ഉമ്മി അടുക്കളയിൽ നിന്നും ബേജാറോടെ ചോദിച്ചു.
"ഞാൻ
പാമ്പിന്റെ അടുത്താ ... "
"
യാ കുദാ .... " കയ്യിൽ ഏന്തിയിരുന്ന തള്ളക്കയില് വലിച്ചെറിഞ്ഞ് അടുക്കളയിൽ
നിന്ന് ഉമ്മിയും കയ്യിലെ പേന നിലത്തിട്ട് അബ്ബയും മുറ്റത്തേക്കോടി. ചെറിയൊരു വടി
എടുത്ത് എന്തിനെയോ തോണ്ടിക്കൊണ്ടിരിക്കുന്ന മകന്റെ അടുത്ത് രണ്ട് പേരും രണ്ട്
ദിശയിൽ നിന്ന് കുതിച്ചെത്തി.
"എവിടെ
?എവിടെ
പാമ്പ് ? " ആദ്യം
എത്തിയ അബ്ബ ചോദിച്ചു.
"
ദാ ... ആ ഇലയുടെ ചുവട്ടിൽ ...."
"നിക്ക്
....... നിക്ക്.....ഞാനാ ചൂരൽ വടി എടുക്കട്ടെ… " അബ്ബ വേഗം പോയി ഒരു മുട്ടൻ
വടിയുമായി ഉടൻ തന്നെ തിരിച്ചു വന്നു.
"എന്തിനാ
അബ്ബാ ഈ വടി ?" ലിദുട്ടൻ ചോദിച്ചു.
"പാമ്പിനെ
തല്ലാൻ തന്നെ ... "
"പാമ്പ്
പാവാ ...ഒന്നും ചെയ്യില്ല....ഞാനീ വടി കൊണ്ട് ഇത്രേം നേരം കളിപ്പിച്ചതാ ..."
"ങേ!!
" ലിദുവിന്റെ സംസാരം കേട്ട് അബ്ബയും ഉമ്മിയും ഞെട്ടിപ്പോയി.
"ദാ....നോക്ക്
...പാവം പാമ്പ് ..." ഒരു കൂസലും കൂടാതെ ലിദു ആ ഇല മറിച്ചിട്ടു.നീണ്ടൊരു
മണ്ണിരയെക്കണ്ട്, ഉമ്മി അബ്ബയുടെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു.
"മോനേ...ഇത്
പാമ്പല്ല...മണ്ണിരയാ...മണ്ണിര .. " അബ്ബ ലിദുവിനോട് പറഞ്ഞു.
"മണ്ണിരപ്പാമ്പ്
അല്ലേ ?"
"മണ്ണിര... നീ
പ്രകൃതി ന്ന് കേട്ടിട്ടുണ്ടോ ?
"
"ങാ
... നമ്മുടെ അയൽ വീട്ടിലെ ഐദിനെപ്പറ്റി അല്ലേ ... അവൻ നല്ല
വികൃതിയാ... "
"വികൃതി
അല്ല ... പ്രകൃതി..... പ്രകൃതി എന്ന് പറഞ്ഞാൽ ഈ ലോകം മുഴുവൻ... പ്രകൃതിയുടെ
കലപ്പയാണ് മണ്ണിര "
"കട്ടപ്പയും
എനിക്കറിയാം ... "
"
കട്ടപ്പ അല്ല ... കലപ്പ... മണ്ണിനെ ഇളക്കി മറിക്കുന്ന ഒരു സാധനം ... "
"ആ...അത്
ഞാൻ കേട്ടിട്ടില്ല "
"നീ
അല്പം അങ്ങോട്ട് മാറി നിൽക്ക്....ഞാൻ മണ്ണിരയെ ശരിക്ക് കാണിച്ച് തരാം ... "
"അയ്യേ...
ഞാൻ അപ്പിയിൽ ചവിട്ടി..." എന്തിലോ ചവിട്ടിയ ലിദു വിളിച്ച് പറഞ്ഞു.
"ആരാ
ഇവിടെ അപ്പി ഇട്ടത്...നോക്കട്ടെ…"
അബ്ബ
പറഞ്ഞതനുസരിച്ച് ലിദു കാല് പൊക്കി. കാൽ വെള്ളയിൽ പതിഞ്ഞ് നിൽക്കുന്ന മണ്ണിന്റെ
കട്ട അബ്ബ കണ്ടു .
"അത്
അപ്പിയല്ല, മണ്ണ് തന്നെയാ...മണ്ണിര മണ്ണും മറ്റ് ജൈവവസ്തുക്കളും തിന്നും…."
"അയ്യയ്യേ… മണ്ണ് തിന്നേ..."
"അതേ
...അത് തിന്ന മണ്ണും ജൈവവസ്തുക്കളും ദഹിച്ച ശേഷം പുറത്തേക്ക് വിടുന്ന മൺകൂനയിലാ നീ
ചവിട്ടിയത് ...കുരിച്ചിക്കട്ട എന്നാ ആ മൺകൂനയെ വിളിക്കുക.. "
"മണ്ണിരക്കട്ട
എന്ന് വിളിച്ചാ പോരെ ?
"
"ലിദുട്ടന്റെ
എല്ലും പല്ലും ഒക്കെ ഉറപ്പ് കിട്ടാൻ കാൽസ്യം അടങ്ങിയ കോഴിമുട്ട പോലുള്ളവ തിന്നണം എന്ന്
പറയാറില്ലേ ? അതുപോലെ ചെടികൾക്ക് വളരാൻ ചില മൂലകങ്ങൾ വേണം ... അതിലൊന്നാണ് നൈട്രജൻ
..."
"ങാ
...നമ്മളെ കാറിന്റെ ടയറിൽ നിറച്ചത് ... "
" ആ
നൈട്രജൻ ധാരാളം ഉണ്ടാകും ഈ കുരിച്ചിക്കട്ടയിൽ...പണ്ട് കാലത്ത് എല്ലാ വീടുകളുടെയും
പിന്നാമ്പുറത്ത് നിറയെ കുരിച്ചിക്കട്ടകൾ ഉണ്ടായിരുന്നു ... "
"ഇപ്പോ
എന്താ അതൊന്നും ഇല്ലാത്തത് അബ്ബാ ..?
"
"
ഇപ്പോ മണ്ണിൽ മുഴുവൻ പ്ലാസ്റ്റിക്കല്ലേ...അങ്ങാടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി
പ്ലാസ്റ്റിക്ക് കവറിലിട്ട് കൊണ്ടുവരും ...ആ കവറ് നേരെ പറമ്പിലേക്ക് വലിച്ചെറിയും
...അത് മണ്ണിൽ താഴ്ന്ന്,
കൊല്ലങ്ങളോളം നശിക്കാതെ അവിടെ കിടക്കും ... "
"അത്
കൊണ്ട് ?"
"അപ്പോ
മണ്ണിരക്ക് മണ്ണിന് താഴേക്കും മുകളിലേക്കും സഞ്ചരിക്കാൻ പറ്റില്ല..ജീവിക്കാൻ
കഴിയാതെ കുറെ എണ്ണം ചത്തുപോകും... ബാക്കിയാകുന്നവ വേറെ സ്ഥലത്തേക്ക് നീങ്ങും....
"
"അയ്യോ...അബ്ബാ
...അപ്പോ മിഠായിത്തോല് മണ്ണിലിടാൻ പറ്റോ ?"
"ഇല്ല
...അതും മണ്ണിരയെ നശിപ്പിക്കും ... "
അബ്ബയുടെ
മറുപടി കേട്ടപ്പോഴാണ് ഇന്നലെ കഴിച്ച മിഠായിയുടെ തോല് ജനലിലൂടെ പുറത്തേക്കിട്ടത്
ലിദുവിന് ഓർമ്മ വന്നത്. അവൻ വീടിന്റെ പിൻവശത്തേക്ക് ഓടി.മണ്ണിൽ കിടന്ന മിഠായിത്തോല് പെറുക്കി എടുത്ത് ക്ഷണ നേരം
കൊണ്ട് തിരിച്ചെത്തി.
"ഇതെന്തിനാ
മോനെ മിഠായിത്തോല്?
"
"നമ്മുടെ
വീട്ടിലെ മണ്ണിരപ്പാമ്പിന് സുഖമായി താമസിക്കാൻ തന്നെ...ഇനി മിഠായിത്തോലൊന്നും ഞാൻ മണ്ണിലേക്കിടില്ല ...
"
"ഗുഡ്
ബോയ് ...അത് പ്ലാസ്റ്റിക്ക് വേസ്റ്റ് ഇട്ടു വയ്ക്കുന്ന ചാക്കിൽ ഇട്ടാൽ മതി.നിന്റെ
കൂട്ടുകാരോടും ഇതൊക്കെ പറഞ്ഞ് കൊടുക്കണം ട്ടോ... വാ ....അടുത്ത മഴ ദാ വരുന്നു
...അകത്ത് കയറാം ...."
"ഓ
കെ ... താങ്ക് യൂ അബ്ബാ ..."
"വെൽകം
മൈ ഡിയർ"
1 comments:
"നമ്മുടെ വീട്ടിലെ മണ്ണിരപ്പാമ്പിന് സുഖമായി താമസിക്കാൻ തന്നെ...ഇനി മിഠായിത്തോലൊന്നും ഞാൻ മണ്ണിലേക്കിടില്ല ... "
Post a Comment
നന്ദി....വീണ്ടും വരിക