ബൂലോകം തന്ന സൌഹൃദങ്ങളും ബന്ധങ്ങളും ഒരുകാലത്ത് ആവേശം നിറഞ്ഞതായിരുന്നു. അവരിൽ പലരും ഇന്ന് ഭൂലോകത്തുണ്ടെങ്കിലും ബൂലോകത്ത് ഇല്ല. ബ്ലോഗ് ചലഞ്ച് ചെറിയ ഓളങ്ങൾ സൃഷ്ടിച്ചെങ്കിലും തിരമാലയായി വളർന്നില്ല. ബ്ലോഗ് രംഗത്ത് ഈ വര്‍ഷവും ഞാൻ എന്റെ ലക്ഷ്യം പിന്നിട്ടു.കലണ്ടർ വർഷത്തിൽ 100 പോസ്റ്റ് എന്നതാണ് ഞാൻ ലക്ഷ്യമിടാറ്. ഇത്തവണ കൃത്യം 100 പോസ്റ്റ് തന്നെ പ്രസിദ്ധീകരിക്കാൻ സാധിച്ചു.
എന്റെ വായനയുടെ വസന്തകാലം തിരിച്ചു പിടിക്കാൻ ഒരു ശ്രമം എന്ന നിലയിൽ ഞാനും മക്കളും കൂടി പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയ വർഷമായിരുന്നു 2019. വർഷത്തിന്റെ ആദ്യപകുതി വരെ പുസ്തക വായന സജീവമായി നിലനിർത്തുകയും ചെയ്തു. ബട്ട് , കൊല്ലാവസാനം കണക്കെടുപ്പ് നടത്തുമ്പോൾ 2018ലെ ലിസ്റ്റിന്റെ അനിയനായേ 2019ലെ ലിസ്റ്റ് വരൂ എന്ന സത്യം തിരിച്ചറിഞ്ഞു. താഴെ പറയുന്ന പുസ്തകങ്ങൾ വായിക്കാനും എന്റെ സ്വതന്ത്ര അഭിപ്രായം പങ്കു വയ്ക്കാനും സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.
യാത്ര എന്നും എനിക്ക് ഒരു ഹരമാണ്. അത് കുടുംബത്തോടൊപ്പം ആകുമ്പോൾ ഏറെ ഹൃദ്യവും. വലുതും ചെറുതുമായ യാത്രകള്‍ ഈ വര്‍ഷവും നടത്തി. ഇത്തവണ കുടുംബത്തോടൊപ്പവും അല്ലാതെയും സന്ദര്‍ശിച്ച പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവയാണ്.
1. കൊടൈക്കനാല്‍ - എന്റെ ഫുൾ ഫാമിലി സഹിതം
2. E3 തീം പാര്‍ക്ക് - ഞാനും കുടുംബവും
3. മൈസൂര്‍ - ഭാര്യയുടെ ഫുൾ ഫാമിലി സഹിതം
4. ബേക്കല്‍ - പത്താം ക്ലാസ് ബാച്ച്നൊപ്പം
5. വയലട - സഹപ്രവർത്തകർക്കൊപ്പം
2018നെ പോലെ പോയ വര്‍ഷവും കുടുംബത്തിന് അംഗീകാരങ്ങളുടെ വര്‍ഷം ആയിരുന്നു. ഞാൻ, എന്റെ കുടുംബത്തിൽ ആദ്യമായി കേരള സര്‍ക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിക്കുന്ന വ്യക്തിയായി . രണ്ടാമത്തെ മകള്‍ ലുഅ സ്കൂളിൽ നടന്ന 10 ബുക്ക് ചലഞ്ച് എന്ന മത്സരത്തിൽ വിജയിയായി 1000 രൂപയുടെ പുസ്തകങ്ങൾ കരസ്ഥമാക്കി. കൂടാതെ എൻ.എസ്.എസ് ക്യാമ്പിലെ ബെസ്റ്റ് പെർഫോമറായും തെരഞ്ഞെടുക്കപ്പെട്ടു. കൃഷിത്തോട്ടം ഫേസ്ബുക്ക് കൂട്ടായ്മയുടെ കുട്ടിക്കർഷക അവാർഡും ലുഅയെ തേടി എത്തി.ബാലഭൂമിയുടെ നിരവധി മത്സരങ്ങളിൽ ലൂന മോള് സമ്മാനിതയായി. മലർവാടിയുടെ അടിക്കുറിപ്പ് മത്സരത്തിലും ലൂന മോൾക്ക് സമ്മാനം കിട്ടി. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാനും ലൂന മോൾക്കായി. മൂത്തമോൾ ലുലു 2/4 വീലർ ലൈസൻസ് നേടിയതും 2019ൽ തന്നെ.വിവിധ തരം മോട്ടിവേഷൻ ക്ലാസുകളിലൂടെ സജീവമാകാൻ എനിക്കുമായി.
സൌഹൃദത്തിന്റെ ഊഷ്മളതയും ആവേശവും ശക്തിയും ഞാൻ തിരിച്ചറിഞ്ഞ വർഷം കൂടിയായിരുന്നു 2019. മുപ്പത്തിരണ്ട് വർഷം മുമ്പ് കൂട്ടം വിട്ടുപോയ എസ്.എസ്.സി എന്ന പത്താം ക്ലാസ് ബാച്ചിലെ അംഗങ്ങളെ ഒരുമിച്ച് കൂട്ടി ഒരു സംഗമം നടത്താനും ആ സംഘ ബലത്തിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താനും സാധിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു.
ഇത് 2020. കേട്ടു പരിചയമുള്ള 20 20 പോലെ പെട്ടെന്നങ്ങ് തീർന്നു പോകുമോ എന്ന ഭയം ഉണ്ടെങ്കിലും 365 ദിവസം ഉണ്ടെന്നത് ചെറിയ സമാധാനം നൽകുന്നു.
എന്റെ വായനയുടെ വസന്തകാലം തിരിച്ചു പിടിക്കാൻ ഒരു ശ്രമം എന്ന നിലയിൽ ഞാനും മക്കളും കൂടി പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയ വർഷമായിരുന്നു 2019. വർഷത്തിന്റെ ആദ്യപകുതി വരെ പുസ്തക വായന സജീവമായി നിലനിർത്തുകയും ചെയ്തു. ബട്ട് , കൊല്ലാവസാനം കണക്കെടുപ്പ് നടത്തുമ്പോൾ 2018ലെ ലിസ്റ്റിന്റെ അനിയനായേ 2019ലെ ലിസ്റ്റ് വരൂ എന്ന സത്യം തിരിച്ചറിഞ്ഞു. താഴെ പറയുന്ന പുസ്തകങ്ങൾ വായിക്കാനും എന്റെ സ്വതന്ത്ര അഭിപ്രായം പങ്കു വയ്ക്കാനും സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.
1. സ്കൂൾമുറ്റം - ഗിരീഷ് കാക്കൂർ
2. ആടു ജീവിതം - ബെന്യാമിൻ
4. അമ്മ - മാക്സിം ഗോർക്കി
5. ക്രിസ്മസ് കാരൾ - ചാള്‍സ് ഡിക്കന്‍സ്
6. ഹാസ്യ നാടോടിക്കഥകൾ - എ.ബി.വി കാവിൽപ്പാട്
7. ഗോലിയും വളപ്പൊട്ടും - സുഭാഷ് ചന്ദ്രൻ
8. ചാലിയാർ സാക്ഷി - മലിക് നാലകത്ത്
9. നടന്നു തീരാത്ത വഴികൾ - സുമംഗല
10. പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീര്‍
11. ചെമ്പകക്കൊമ്പിലെ പ്യൂപ്പ - ഫൈസൽ കൊണ്ടോട്ടി
1. കൊടൈക്കനാല്‍ - എന്റെ ഫുൾ ഫാമിലി സഹിതം
2. E3 തീം പാര്‍ക്ക് - ഞാനും കുടുംബവും
3. മൈസൂര്‍ - ഭാര്യയുടെ ഫുൾ ഫാമിലി സഹിതം
4. ബേക്കല്‍ - പത്താം ക്ലാസ് ബാച്ച്നൊപ്പം
5. വയലട - സഹപ്രവർത്തകർക്കൊപ്പം
2018നെ പോലെ പോയ വര്‍ഷവും കുടുംബത്തിന് അംഗീകാരങ്ങളുടെ വര്‍ഷം ആയിരുന്നു. ഞാൻ, എന്റെ കുടുംബത്തിൽ ആദ്യമായി കേരള സര്‍ക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിക്കുന്ന വ്യക്തിയായി . രണ്ടാമത്തെ മകള്‍ ലുഅ സ്കൂളിൽ നടന്ന 10 ബുക്ക് ചലഞ്ച് എന്ന മത്സരത്തിൽ വിജയിയായി 1000 രൂപയുടെ പുസ്തകങ്ങൾ കരസ്ഥമാക്കി. കൂടാതെ എൻ.എസ്.എസ് ക്യാമ്പിലെ ബെസ്റ്റ് പെർഫോമറായും തെരഞ്ഞെടുക്കപ്പെട്ടു. കൃഷിത്തോട്ടം ഫേസ്ബുക്ക് കൂട്ടായ്മയുടെ കുട്ടിക്കർഷക അവാർഡും ലുഅയെ തേടി എത്തി.ബാലഭൂമിയുടെ നിരവധി മത്സരങ്ങളിൽ ലൂന മോള് സമ്മാനിതയായി. മലർവാടിയുടെ അടിക്കുറിപ്പ് മത്സരത്തിലും ലൂന മോൾക്ക് സമ്മാനം കിട്ടി. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാനും ലൂന മോൾക്കായി. മൂത്തമോൾ ലുലു 2/4 വീലർ ലൈസൻസ് നേടിയതും 2019ൽ തന്നെ.വിവിധ തരം മോട്ടിവേഷൻ ക്ലാസുകളിലൂടെ സജീവമാകാൻ എനിക്കുമായി.
സൌഹൃദത്തിന്റെ ഊഷ്മളതയും ആവേശവും ശക്തിയും ഞാൻ തിരിച്ചറിഞ്ഞ വർഷം കൂടിയായിരുന്നു 2019. മുപ്പത്തിരണ്ട് വർഷം മുമ്പ് കൂട്ടം വിട്ടുപോയ എസ്.എസ്.സി എന്ന പത്താം ക്ലാസ് ബാച്ചിലെ അംഗങ്ങളെ ഒരുമിച്ച് കൂട്ടി ഒരു സംഗമം നടത്താനും ആ സംഘ ബലത്തിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താനും സാധിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു.
ഇത് 2020. കേട്ടു പരിചയമുള്ള 20 20 പോലെ പെട്ടെന്നങ്ങ് തീർന്നു പോകുമോ എന്ന ഭയം ഉണ്ടെങ്കിലും 365 ദിവസം ഉണ്ടെന്നത് ചെറിയ സമാധാനം നൽകുന്നു.
8 comments:

ടാർജറ്റ് െവെച് Blog post, വായന ഇതൊെക്കെ അഹങ്കാരമല്ലേ.
വെള്ളമടിക്കുന്നവർ ടാർജറ്റ് െവെക്കുന്നതു് കണ്ടിട്ടുണ്ട്.
ഞാൻ കലണ്ടറിൽ നോക്കി. 2020 ൽ 365 ദിവസ ഉള്ളു.
ഉദയപ്രഭാ...എന്തിനും ഒരു ലക്ഷ്യം ഉണ്ടാകുന്നത് നല്ലതാ. ടാർജറ്റ് വച്ചുള്ള ബ്ലോഗ് പോസ്റ്റിംഗും വായനയും ഒരു അഹങ്കാരമായി എനിക്ക് തോന്നുന്നില്ല.
Best Wishes for 20/20.. :)
സൌഹൃദത്തിന്റെ ഊഷ്മളതയും ആവേശവും ശക്തിയും ഞാൻ തിരിച്ചറിഞ്ഞ കഴിഞ്ഞ വർഷത്തെ വെട്ടി മലർത്തുന്നതാകട്ടെ ഈ 2020 യും ...!
മുരളിയേട്ടാ...ആവട്ടെ !!
അഭിനന്ദനങ്ങൾ മാഷേ
തങ്കപ്പേട്ടാ...നന്ദി
Post a Comment
നന്ദി....വീണ്ടും വരിക